കണ്ണെത്താ ദൂരത്തു പടര്‍ന്നു കിടക്കുന മണല്കൂനകളില്‍ എങ്ങോട്ടെന്നറിയാതെ അവന്‍ ഓടുകയായിരുന്നു... കൂട്ടിനു ചുട്ടുപൊള്ളുന്ന വെയിലും മണല്ക്കാറ്റും, അതിജീവനത്തിന്‍റെ അത്യാഗ്രഹം അവനെ പിന്നെയും മുന്നോട്ടു കൊടുപോകുകയായിരുന്നു. ഇടക്കിടക്ക് ഭീതിയോടെ ചുറ്റുംനോക്കുന്നു പിന്നെയും ഓടുന്നു. ആരോ അവനെ പിന്തുടരുന്നുണ്ട്. ശൂന്യതയില്‍ എവിടെനിന്നോ ഇരച്ചുകയറുന്ന ഒരു വാഹനത്തിന്‍റെ ഇരമ്പല്‍ ആ കാതുകളില്‍ അറിച്ചുകയറി അവന്‍റെ ഉള്ളില്‍ അതു ഭീതിയുടെ ആക്കംകൂട്ടി. ഓടിത്തളര്‍ന്ന അവന്‍ ഒന്നിരുന്ന്‍കൊണ്ടു ചുറ്റും കണ്ണോടിച്ചു. പിന്നെ വേഗം കയ്യിലുണ്ടായിരുന്ന ബാഗില്നിന്നു അവന്‍ ഒരു പേനയും പേപ്പറും എടുത്തു എഴുതാന്‍ തുടങ്ങി.
പ്രിയ സുഹ്രത്തേ,
ഒരു പ്രവാസിയുടെ കണ്ണുനീരില്‍ കുതിര്‍ന്ന അപേക്ഷയാണു.
ഇതുവായിക്കുന്ന നീ ആരയിരിക്കുമെന്നോ നിന്‍റെ കരങ്ങളില്‍ ഇത് എത്തിപ്പെടുന്ന സമയം ഞാന്‍ ജീവനോടെ
ഉണ്ടാകുമെന്നോ എനിക്ക് അറിയില്ല. എങ്കിലും പ്രിയ മിത്രമേ ഇത്രമാത്രം നീ എനിക്കായ് ചെയ്യുമോ?
ഒന്ന് ഫോണ്‍ ചെയ്യാനോ ഒരു കത്തോ എനിക്ക് എന്‍റെ വീട്ടിലെക്കു ചെയ്യാനാകാതെ അറബിക്ക് അടിമയായി, അവന്‍റെ ക്രൂരതകള്ക്ക് ബലിയാടായി,ശമ്പളമില്ലാത്ത ജോലിക്കാരനായ് ഞാന് ഇവിടെ നാല് വര്ഷം പിന്നിടുന്നു. നാടും ,വീട്ടുകാരും കൂട്ടുകാരും എല്ലാം എനിക്ക് ഇനി വെറും സ്വപ്നം മാത്രം. എന്നെ വെറുക്കരുതെന്നു, ഞാന്‍
ഇവിടെ എല്ലാം മറന്നു ജീവിക്കുകയല്ലന്നു, അവര്‍ക്ക് എന്നനെക്കുമായ് എന്നെ നഷ്ട്ടമായെന്നു എന്നെ കാത്തിരിക്കുന്നവരെ അറിയിക്കണം.
ഞാന് ആ കല്‍തുറങ്ക്ല്‍നിന്നു
ചാടുമ്പോള്‍ ഈ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു.ഇപ്പോള്‍തന്നെ
ഒരായിരം കള്ളകെസ്സുകള് ചുമത്തി എന്നെ എല്ലാതരത്തിലും അവര്‍ പൂട്ടികഴിഞ്ഞുകാണും തീര്ച്ച, അത് ഇവിടത്തെ രീതിയാണ്.
എങ്കിലും ഇത്രയെങ്കിലും ചെയ്യനായല്ലോ എന്ന സന്തോഷം. എന്‍റെ ഏറെനാളത്തെ പരിശ്രമത്തിന്‍റെ
വിജയമാണ് നിമിഷം..... ഈ കത്ത്, പ്രിയകൂട്ടുകാര ഇതു സ്വപ്നങ്ങള്‍തകര്‍ന്നടിഞ്ഞ ഒരു പ്രവാസിയുടെ അവസാന ആഗ്രഹമാണ് എന്നെ നീ സഹായിക്കില്ലേ !
എഴുതി മുഴുമിപ്പിക്കും മുന്നേ വീണ്ടുമാ വാഹനത്തിന്റെ ഒച്ച കാതുകളില്‍ അരിച്ചിറങ്ങുന്നതു
അവനറിഞ്ഞു. എഴുതി മുഴുമിക്കാത്ത ആ കത്തിനെ പെട്ടന്നു മടക്കി ബാഗില്‍ തിരുകികയറ്റി പിന്നെയും അവന്‍ ഓടാന്‍ തുടങ്ങി.
ഒടുവില്‍ അവന്‍ എത്തി. പരന്നുകിടക്കുന്ന മണല്‍പരപ്പില്‍ ആരോ വിരിച്ചിട്ട കറുത്ത പരവതാനി പോലെ നീണ്ടു നിവര്‍ന്നുകിടക്കുന്ന
റോഡിനു മുന്നില്‍. അതിനു മുകളിലൂടെ ചീറിപായുന്ന വാഹനങ്ങള്‍ അവക്കെല്ലാം അവന്‍ കൈകാട്ടിയെങ്കിലും ആരും അവനെ കണ്ടതായിപ്പോലും ഭാവിച്ചില്ല.
അതാണ്ഗള്‍ഫ്‌എവിടെ ആര്‍ക്കും ആരോടും സ്നേഹമോ സഹതാപമോ ഇല്ല. എല്ലാവര്‍ക്കും അവരവരുടെതായ തിരക്കുകള്‍, അത് ആരുടേയും കുറ്റമെന്നും പറയാന്‍ ആകില്ല. സാഹചര്യങ്ങള്‍ എല്ലാവരെയും അങ്ങനെ ആക്കുന്നു.
പ്രക്രതിക്ക് പോലും നിഷ്ട്ടമായ ഒരു നിലനില്‍പ്പ് ഇല്ലാത്ത നാട്.
മണിക്കൂറുകള്ക്ക്മുനമ്പ് കൊടും ചൂടായിരുന്നു കണ്ടതെങ്കില്‍
ഒന്ന് കണ്ടടച്ചു തുറക്കുന്ന സമയം ഒരു പൊടിക്കാറ്റുകൊണ്ട് അതിനെ തണുപ്പാക്കി മാറ്റുന്ന കാലാവസ്ഥ. ഒന്നിനും സ്ഥിരത ഇല്ലാത്ത ഒന്നിനോടും പ്രത്യക അനുകമ്പയില്ലാത്ത കുറേ മനുഷ്യരും ജീവനില്ലാത്ത മണ്ണും. എന്നോ മരണമടഞ്ഞ പ്രക്ര്തിയുടെ കല്ലറയാണോ ഇവിടം. എന്നോ മരിച്ച ഭൂമി അതിനെ നാം മരുഭൂമി എന്നും വിളിക്കുന്നു അതല്ലേ സത്യം. ഈ മരുഭൂമിയില്‍ ജനിച്ചുവളര്‍ന്നവരുടെ മനസും ഏകദേശം ഇതുപോലെയൊക്കെ
തന്നെയാണ്.
ആരോടുംദയയോ കാരുന്ന്യമോ ഇല്ലാത്ത കുറെ മനുഷ്യ ജന്മ്മങ്ങള്‍ അവര്‍ക്കു കടിഞ്ഞാണിടുന്ന അറംപറ്റിയ നിയമങ്ങള്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ അവര്‍ ചെയ്തുകൂട്ടുന്നതോ എല്ലാ സ്വാതന്ത്ര്യവും ഉള്ള നമ്മുടെ നാട്ടില്‍ നടക്കുന്നതിന്‍റെ എത്രയോ മടങ്ങ് ഏറെയാണ്. എവിടെയാണ് ചതികുഴികള്‍ പതിയിരിക്കുനത് എന്ന് ആര്ക്കും പറയാന്‍ ആകാത്ത നാട്. അതാണ് നാം അക്കരെ നിന്ന് ഇക്കരെ പച്ചയായി കാണുന്ന അത്ഭുത ലോകം ഗള്‍ഫ്.
അങ്ങനെ ഓരോന്നായി മനസ്സില്‍
അയവിറക്കി നില്‍ക്കവെയാണ് പതിവിനു വിപരീതമായി ഒരു കാര്‍ വളരെ സ്ലോവില്‍ പോക്കുനത് അവന്‍റെ കണ്ണില്‍ പെട്ടത്, അതിനുള്ളിലെ ഡ്രൈവര് പിറകില്‍ ഇരിക്കുന്ന ആളോട് എന്തൊക്കയോ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുകയായിരുന്നു, പിന്നിലിരിക്കുന്ന പയ്യന്‍ അത്ഭുതത്തോടെ കാറിലെ അടച്ചിട്ട ഗ്ലാസിലൂടെ ഏതോ അത്ഭുതലോകത്ത്
എത്തപ്പെട്ടവനെ പോലെ പുറംകാഴ്ചകള്‍ കാണുന്നു. കണ്ടാല്‍ അറിയാം അവന്‍ ഇന്നാട്ടില്‍ പുതിയവനാനെന്നു.
ശരിയാണ് ബഷീര്‍ അവന്‍ ഈ നാട്ടില്‍ ഇന്നു എത്തിയതെ ഉള്ളു. ഒരുപാട് സ്വപ്നങ്ങള്‍ കൊണ്ട് കടല്കടന്ന് വന്നവന്‍. ആദ്യമായ് ഇവിടേക്ക് പോരുമ്പോള്‍ എല്ലാവര്ക്കും ഉള്ളില്‍ ഒരു നിധിവേട്ട്ടക്ക് പോകുന്ന സന്തോഷമാണ്. എത്തി ദിവസങ്ങള്‍ കഴിയുമ്പോള്‍ അവര്‍ സ്വയം തിരിച്ചറിയും. അവന്‍റെ നാടിന്‍റെ പച്ചപ്പിന്‍റെ കുളിര്മ്മ, അമ്മയൂട്ടുന്ന പച്ചരിചോരിന്‍റെ മണം, വരിക്ക പ്ലാവിലെ ചക്ക പഴുത്തത് അത് ആഘോഷിക്കുന്ന അണ്ണാന്‍ കുഞ്ഞിന്‍റെ ചിന്നം വിളി ,അങ്ങനെ എല്ലാമെല്ലാം.
കാറിനുള്ളിലെ കണ്ണാടിയിലൂടെ ബഷീറും പുറത്തുനിന്നു അവനും, പരസ്പരം കണ്ടു. റോഡില്‍ തന്‍റെ വാഹനത്തിനു കൈകാണിച്ച ആ മുഷിഞ്ഞ വസ്ത്രം അണിഞ്ഞു അവശനായി നില്‍ക്കുന്ന ആ മനുഷ്യനെ കൈകാണിച്ചുകൊണ്ട് ബഷീര്‍ ഡ്രൈവറോട് ചോതിച്ചു ഹൊ ! പാവം ഇവിടയും ഉണ്ടോ ഭിക്ഷക്കാര്‍? ഡ്രൈവര് : “ എയ് അത് പിച്ചകാരനോന്നും ആകില്ല കാര്‍ നിര്ത്തിയാല്‍ കാണാം കഴുത്തറുത്തു ഉള്ളതും എടുത്തു അവന്‍ അവന്‍റെ പാട്ടിനു പോകും പിന്നെ.... “ അത്രയും പറഞ്ഞു തീര്‍ന്നതും ബഷീര്‍ന്‍റെ നിലവിളിയാണ് അയാള്‍
കേട്ടത് “നിര്‍ത്തു ......വണ്ടി നിര്‍ത്തു......അവന്‍ പിന്നിലുള്ള ഗ്ലാസില്‍ കൂടി കണ്ടു തന്‍റെ വണ്ടിക്കു
കൈകാട്ടിയാ ആ മനുഷ്യനെ പെട്ടെന്നൊരു കാര്‍ വന്നു ഇടിച്ചുവീഴ്ത്തി . കാറിനു ഉള്ളിലുള്ളവര്‍ പുറത്തുവന്നു അവനെ തല്ലി ചതക്കുന്നു.
അയാള്‍ പെട്ടന്ന് ബ്രയ്ക്ഇട്ട് കാര്‍ നിര്ത്തിയതും ബഷീര്‍ ഡോര്‍ തുറന്നു അവിടേയ്ക്ക് ഇറങ്ങിയോടി. അവന്‍ ഓടിയടുക്കുമ്പോഴേക്കും അവര്‍ ആ മനുഷ്യനെയും വലിച്ചു വണ്ടിയില്‍ കയറ്റി കണ്ണെത്താ ദൂരം കഴിഞ്ഞിരുന്നു.
അയാള്‍ പെട്ടന്ന് ബ്രയ്ക്ഇട്ട് കാര്‍ നിര്ത്തിയതും ബഷീര്‍ ഡോര്‍ തുറന്നു അവിടേയ്ക്ക് ഇറങ്ങിയോടി. അവന്‍ ഓടിയടുക്കുമ്പോഴേക്കും അവര്‍ ആ മനുഷ്യനെയും വലിച്ചു വണ്ടിയില്‍ കയറ്റി കണ്ണെത്താ ദൂരം കഴിഞ്ഞിരുന്നു.
അപ്പോഴാണ് ആ ബാഗ് അവന്‍റെ കണ്ണില്‍ പെട്ടത്. അത് ആ റോഡില്‍ തന്നെ കിടക്കുന്നുണ്ട്, വാഹനങ്ങള്‍
അങ്ങോട്ടുമിങ്ങോട്ടും ചീറിപായുന്നു അപ്പോഴത്തെ മാനാസികാവസ്ഥയില്‍ പരിസരബോധം ഇല്ലാതെ അവന്‍ ആ ബാഗ് എടുക്കാനായി റോഡിലേക്ക് കയറിയതും മറ്റൊരു
വാഹനം വന്നു അവനെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ കടന്നു പൊയ്.
ഡ്രൈവര്‍ ഓടിഅടുത്ത്എത്തുംപോഴേക്കും
അവന്‍ മരിച്ചിരുന്നു. അയാള്‍ ആകെ വിവശനായി തലയില്‍ കൈവെച്ചു നിന്നുപോയി .പെട്ടന്ന് ആ ബാഗു അയാളുടെ കണ്ണില്‍പ്പെട്ടു. പതുക്കെ
വശങ്ങളിലേക്ക് നോക്കി പിന്നെ റോഡിലേക്ക് കയറി അയാള്‍ അതെടുത്തു നോക്കി. ഉള്ളില്‍ ഒരു കാത്തും ഒരു പേനയും പത്തു റിയാലും അല്ലാതെ
മറ്റൊന്നും അതില്‍ ഉണ്ടായിരുന്നില്ല അയാള്‍ അതെടുത്തു വായിച്ചു
“പ്രിയ സുഹ്രത്തേ,
ഒരു പ്രവാസിയുടെ കണ്ണുനീരില്‍ കുതിര്‍ന്ന അപേക്ഷയാണു.
ഇതുവായിക്കുന്ന നീ ആരയിരിക്കുമെന്നോ
നിന്‍റെ കരങ്ങളില്‍ ഇത് എത്തിപ്പെടുന്ന സമയം ഞാന്‍ ജീവനോടെ
ഉണ്ടാകുമെന്നോ”
വായന
മുഴുമിക്കും മുന്നേ അകലെയെവിടെയോ നിന്ന് പോലിസ് വാഹനങ്ങളുടെ നിലവിളിയോച്ച ആ കാതുകളിലേക്ക് അരിച്ചുകയറുന്നത് അയാള്‍ അറിഞ്ഞു.....

No comments:
Post a Comment