Sunday, August 12, 2012


ഗാന്ധി-ഫലിക്കാതെപോയ അഹിംസയുടെ മന്ത്രംഗാന്ധി എന്ന മഹാനെകുറിച്ച് എന്നും എന്റെ മനസ്സിൽ ഒരു സങ്കല്പമുണ്ടായിരുന്നു. ഓർമ്മ വച്ചനാൾ മുതൽ കേട്ടറിയുകയും പാഠപുസ്തകങ്ങളിലൂടെയും പത്ര താളുകളിലൂടയും വായിച്ചറിയുകയും ചെയ്ത ഗാന്ധി. ജീവിതം മുഴുവൻ അഹിംസയുടെ മാർഗ്ഗത്തിലൂടെ സമാധാനത്തിനു വേണ്ടി മാത്രം നിലകൊണ്ട ജീവിതം. ഇതൊക്കെയായിരുന്നു കുട്ടികാലത്ത് എന്റെ മനസ്സിലെ ഗാന്ധി. അലക്കി കഞ്ഞി പിഴിഞ്ഞ് ഇസ്തിരിയിട്ട തൂവെള്ള ഖദറിൽ എന്നും രാവിലെ അച്ഛൻ പടിയിറങ്ങുമ്പോൾ, അമ്മ മടിയിലിരുത്തി ഗാന്ധിയുടെയും സ്വാതന്ത്യ സേനാനികളുടേയും കഥകൾ പറഞ്ഞ് തരുമ്പോൾ നന്നേ ചെറുപ്പത്തിൽ തന്നെ ഗാന്ധിയെ കുറിച്ച് കൂടുതൽ അറിയണമന്ന് ആഗ്രഹം തോന്നിയിരുന്നു. എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ ഒരു സുഹ്യത്ത് സമ്മാനമായ് വർണ്ണ കടലാസിൽ പൊതിഞ്ഞു സ്വന്തം കൈയ്യൊപ്പിട്ട് തന്ന ഗാന്ധിയുടെ ആത്മകഥ ഒറ്റ ദിവസം കൊണ്ട് തന്നെ വായിച്ചു തീർത്തു. അങ്ങനെ ഒരു പകലിലെ ഏതാനും മണികൂറുകൾ കൊണ്ട് വായിച്ചു തീർത്ത അപൂർവ്വം പുസ്തകങ്ങളുടെ കൂട്ടത്തിൽ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളും ഇടം നേടി. അന്ന് ആ ആത്മകഥയിലെ ഓരോ വരികളിലൂടെയും ഊളിയിടുമ്പോൾ എവിടക്കയോ ചില കണ്ണികൾ വിട്ടു പോയതായ് അല്ലങ്കിൽ പറയാതെ പോയിരിക്കുന്നതായ് എനിക്ക് തോന്നി. അന്നു മുതൽ ആ നഷ്ടപ്പെട്ട കണ്ണികൾ കണ്ടെത്തി ഗാന്ധിയെ അറിയാൻ ശ്രമിക്കയായിരുന്നു. പലതും വായിച്ചും അറിഞ്ഞും വന്നപ്പോൾ ചെറുപ്പത്തിൽ ഞാൻ മനസ്സിലേറ്റിയ അർദ്ധ നഗ്നനായ ഫക്കീറിനപ്പുറം അയിത്തം, ജാതീയത, സവർണ്ണ പക്ഷപാതം, പന്തിഭോജനം തുടങ്ങിയ പലതിനെ പറ്റിയും പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ വച്ചു പുലർത്തി ബ്രാഹ്മണ്യത്തെ മുറുകെ പിടിച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു എന്ന അറിവ് മനസ്സിലെ ഗാന്ധിയുടെ വിഗ്രഹമുടച്ചു കളഞ്ഞു.
വിവിധ ജാതികൾ, വർണ്ണങ്ങള്‍ തമ്മിലുള്ള വ്യത്യാസം രക്തശുദ്ധിയെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായ് അദ്ദേഹത്തിന്റെ പല ലേഖനങ്ങളിൽ നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞു. മിശ്ര വിവാഹങ്ങളെ അദ്ദേഹം ശക്തിയുക്തം എതിർക്കാനുണ്ടായ കാരണം ഇതുതന്നെ എന്ന് മനസ്സിലാക്കാൻ അധികം ബുദ്ധുമുട്ടേണ്ടിവരില്ല. ഒരു ജാതി, ഒരു മതം, ഒരു ദൈവ്വം എന്ന ഗുരുവുന്റെ ആശയത്തോടും, നാനാജാതികൾ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നതിനോടുമുള്ള അദ്ദേഹത്തിന്റെ എതിർപ്പ് നാരായണ ഗുരുവുനെ സന്ദർശിച്ച അവസരത്തിൽ അദ്ദേഹം തുറന്നു പറയുകയും, ഗുരുവുമായ് ഒരു വാദപ്രദിവാദം തന്നെ അന്ന് അരങ്ങേറുകയും ചെയ്തിരുന്നു.
സ്വജന പക്ഷപാതവും, സവർണ്ണ മേധാവിത്വവും അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. മുസ്ളീം പെൺകുട്ടിയെ സ്നേഹിച്ച സ്വന്തം മകനെ, നീ ഗാന്ധിയുടെ മകാനാണന്നു പറഞ്ഞ് അതിൽ നിന്നു പിന്തിരിപ്പിക്കുകയും, ശൈശവ വിവാഹത്തെ എതിർത്തിരുന്ന ഗാന്ധി ചെറുമകന്റെ കാര്യത്തിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ശൈശവ വിവാഹം നടത്തികൊടുക്കയും ചെയ്തു. ലണ്ടനിൽ വിവാഹിതരായ ഇന്ദിരാ ഗാന്ധിയേയും ഫിറോസിനെയും അടിയന്തിരമായ് ഇന്ത്യയിൽ വിളിച്ചു വരുത്തി, ഫിറോസ് എന്ന പാഴ്സിയുവാവിനെ ഫിറോസ് ഗാന്ധിയായ് അഭിഷേകം ചെയ്ത് ബ്രാഹ്മണ മതാചാര പ്രകാരം വിവാഹം നടത്തിയതും ഗാന്ധിയുടെ പക്ഷപാതപരവും സവർണ്ണ മേധവിത്വപരവുമായ ചെയ്‍വനകളായ് കാണാതെ തരമില്ല. സൂര്യനസ്തമിക്കാത്ത കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യത്തോടുകൂടി ഇല്ലാതാമാകുമായിരുന്ന ഇന്ത്യയിലെ ജാതിവ്യവസ്ഥയെ അതേപടി നിലനിർത്തി, വരും നൂറ്റാണ്ടുകളിലേക്ക് കൈപിടിച്ചുയർത്താനും അതുവഴി വരേണ്യ വർഗ്ഗത്തിന്റെ അധികാരം ഇന്ത്യയിൽ സ്ഥാപിച്ചെടുക്കാനും അദ്ദേഹത്തിന്‌ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ദാദാ സാഹിബ് അംബേദ്കറും, ഭഗത്സിംഗും, സുഭാഷ് ചന്ദ്രബോസും ഗാന്ധിക്ക് ആരൊക്കെയായിരുന്നെന്നും, അവരോട് ഗാന്ധിയുടെ സമീപനമെന്തായിരുന്നുവന്നും മനസ്സിലാക്കാൻ ഗാന്ധിയുടെ ആത്മകഥ തന്നെ ധാരാളമാണ്‌. വെള്ളക്കാരനിൽ നിന്നും ഇന്ത്യൻ സവർണ്ണനിലേക്കുള്ള അടിമത്വ കൈമാറ്റമല്ല ദളിതനു വേണ്ടത് എന്ന് ശപഥം ചെയ്ത്‌, ദളിതന്റെ അവകാശങ്ങൾക്കു വേണ്ടി വിലപേശിയ അംബേദ്ക്കർക്കെതിരേ യർവാദാ ജയിലിൽ മരണം വരെ നിരാഹാരം കിടക്കുമന്നു ഗാന്ധി ഭീഷണി മുഴക്കിയപ്പോൾ, ഗാന്ധി മരിക്കുന്നങ്കിൽ മരിക്കട്ടെ, എന്റെ ജനതയുടെ സ്വാതന്ത്യമാണ്‌ ഗാന്ധിയെക്കാൾ പ്രധാനമന്ന് അംബേക്കർ പറഞ്ഞുവങ്കിൽ അതിന്റെ അർത്ഥം ദളിതനെന്നും ഹരിജനായി തന്നെ തുടരട്ടെ എന്ന ഗാന്ധിയുടെ പക്ഷപാതം എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
നർസി മെഹ്ത എന്ന ഗുജറാത്തി കവിയുടെ ഹരിജൻ എന്ന കവിത വായിച്ച ഗാന്ധി ദളിതനെ ഹരിജൻ എന്ന് വിളിച്ചപ്പോൾ അത് തന്തയില്ലാത്ത മക്കൾ എന്നായിരുന്നുവന്ന് ഒരുപക്ഷേ ഗാന്ധി മാത്രമേ അറിഞ്ഞിട്ടുണ്ടാവൂ. ഗാന്ധിയുടെ സ്വന്തം നാടായ ഗുജറാത്തിൽ ദളിതനെ ഹരിജൻ എന്ന് അഭിസംബോധന ചെയ്യുന്ന പ്രയോഗം ആദ്യമായ് നിയമ പ്രകാരം തടഞ്ഞുവങ്കിൽ അതിന്റെ അർത്ഥം എന്താണ്‌? ഹരിജനന്നു വിളിച്ച് തൊട്ടുകൂടാത്ത അവർണ്ണനെ പൊതുധാരയില്‍ നിന്നും അകറ്റി നിർത്താനാണ്‌ എന്നും അദ്ദേഹം ശ്രമിച്ചത്. ഒരു മത മൗലികവാദിയുടെ എല്ലാ സ്വഭാവങ്ങളും പ്രകടിപ്പിച്ചിരുന്ന ഗാന്ധിക്ക്, തന്റെ കുശാഗ്ര ബുദ്ധികൊണ്ട് മതത്തെ അതി സമർത്ഥമായ് രാഷ്ട്രീയത്തിൽ ഉപയോഗിച്ച് ഇന്ത്യൻ സ്വതന്ത്യ സമരത്തെ സവർണ്ണ സ്വാതന്ത്യ സമരമാക്കി മാറ്റാൻ കഴിഞ്ഞു. തൊട്ടുകൂടായ്മക്കെതിരേ വാഗ്ധോരണം നടത്തിയ ഗാന്ധി, അതിന്റെ ഒരേയൊരു കാരണമായ ജാതീയതയുടെ അടിവേരുകളിലെവിടയും സ്പർശിക്കാൻ തയ്യാറായില്ലന്നു മാത്രമല്ല, ഗീതയനുശാസിക്കുന്ന ചാതുർ വർണ്യ സങ്കല്പങ്ങളെ തന്റെ സർവ്വ ശക്തിയുമെടുത്ത് സംരക്ഷിച്ചു നിർത്തി. മനുഷ്യനെ ജന്മത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചു കാണുന്ന ക്രൂരതക്ക് എന്നും അദ്ദേഹം കൂട്ടുനിന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാന ഭൂമിക തന്നെ ജാതിയായിരുന്നു. 1920-ൽ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ അതിന്റെ അലയൊലികൾ കേരളത്തിൽ വരെയെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കൊളോണിയലിസ്റ്റുകളുടെ കൈയ്യിൽ നിന്നും സ്വന്തക്കാരുടെ കൈയ്യിലേക്കുള്ള രാഷ്ട്രീയ അധികാരകൈമാറ്റം എന്ന ഒറ്റ അജണ്ടക്കപ്പുറം ഗാന്ധിക്ക് സ്വാതന്ത്യസമരത്തിൽ മറ്റ് ദീർഘ വീക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് പറയേണ്ടി വരും. സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ സ്വാതന്ത്യ സമരത്തിലേക്കും സ്വാതന്ത്യ സമര സേനാനികളിലേക്കും വലിച്ചിഴച്ച്, അവയൊക്കെ തന്റെ അപ്രഖ്യാപിത നയങ്ങളാക്കി നിലർത്തി അതിൽ വിജയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യക്കു സ്വാതന്ത്യം ലഭിക്കുമ്പോൾ ഭൂരി പക്ഷം വരുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ സ്വാതന്ത്യത്തിനുവേണ്ടി ഒരു ചെറുവിരൽ പോലും ഗാന്ധി അനക്കിയില്ലന്നു മാത്രമല്ല, അവരെ എന്നും അധികാര വർഗ്ഗത്തിന്റെ കീഴിൽ നിരത്താൻ ജാതീയതയെ അതിസമർത്ഥമായ് ഉപയോഗിക്കയും ചെയ്തു.
അഹിംസയുടെ വക്താവായിരുന്ന, സത്യാഗ്രഹമെന്ന പുതിയ സമരമുറ ലോകത്തിനു കാട്ടിതന്ന ഗാന്ധിക്ക് രണ്ടുതവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന്‌ പേരു നിർദ്ദേശിച്ചങ്കിലും അതു കിട്ടാതെ പോയത് ഹിംസയുടെ പേരിലന്നത് വിരോധാഭാസമായ് തോന്നാം. 1899-ലെ ബോവർ യുദ്ധത്തിൽ ആംബുലൻസ് യൂണിറ്റുണ്ടാക്കി, രാക്ജ്ഞിയുടെ പ്രതിപത്തിക്ക് പാത്രമാകാൻ ഗാന്ധി ബ്രിട്ടീഷ്കാരന്റെ കൂലിപട്ടാളമായ് യുദ്ധത്തിൽ പങ്കെടുക്കുകയും തന്റെ ജനതെയെ യുദ്ധത്തിൽ അണിനിരത്തുകയും ചെയ്തു. യുദ്ധത്തിൽ പങ്കെടുത്ത ഗാന്ധിയുടെ ശുഷ്കാന്തിയിൽ സം‍പ്രീതയായ രാക്ജ്ഞി ഗാന്ധിക്ക് പട്ടും വളയും (War Medal) യുദ്ധാനന്തര ബഹുമതിയായി നൽകി ആദരിച്ചപ്പോൾ ഗന്ധിക്ക് കിട്ടേണ്ടിയിരുന്ന നോബൽ സമ്മാനത്തിനു മേൽ അടിച്ച ആദ്യ ആണിയായിരുന്നു അത്. പിന്നീട് രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടിഷുകാർക്ക് വേണ്ട ഒത്താശ ചെയ്തു കൊടുത്ത് പരോക്ഷമായ് ഹിംസക്ക് കൂട്ടുനിന്ന ഗാന്ധിക്ക് എങ്ങനെ സമാധനത്തിനുള്ള നോബൽ സമ്മാനം കൊടുക്കാനാകും? സ്വാതന്ത്യാനന്തരം ഇന്ത്യയിലെ ഏറ്റവും ആഡംബരകൊട്ടാരമായ ബിർളാ മന്ദിരത്തിൽ ആയിരുന്നു അധിക നാളും ഗാന്ധിയും അദ്ദേഹത്തിന്റെ ആശ്രമവാസികളും താമസിച്ചിരുന്നത്. തീവണ്ടിയിലെ ജനറൽ കമ്പാർട്ടുമെന്റുകളിൽ യാത്രചെയ്തിരുന്ന ഗാന്ധിയോട്, ജനറൽ കമ്പാർട്ട്മെന്റിനെ ആഡംബര കമ്പാർട്ട്മെന്റാക്കി യാത്രാസൗകര്യമൊരുക്കി അങ്ങയെ പാവപെട്ടവനാക്കി നിർത്താൻ എത്ര ഭീമമായ തുകയാണ്‌ രാജ്യം സാമ്പത്തികമായ് പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ ചിലവിടുന്നതെന്ന് ഓർക്കാറുണ്ടോ എന്ന ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിന്‌ മറുപടിയായി ഒന്നു പുഞ്ചിരിക്കമാത്ര ചെയ്തു ഗാന്ധി.
1893 മുതല്‍ 1914 വരെ സൗത്താഫ്രിക്കയില്‍ ഉണ്ടായിരുന്ന ഗാന്ധി, അവിടുത്തെ കറുത്ത വർഗ്ഗക്കാർക്കു വേണ്ടി പോരാടി എന്ന് സ്കൂളിൽ പാഠിപ്പിക്കുമ്പോൾ തോന്നിയ ബഹുമാനം പിന്നീട് ഗാന്ധിയുടെ ആത്മകഥ വായിച്ചപ്പോൾ ഇല്ലാതായി. ലണ്ടനിൽ നിന്നും നിയമ പഠനം കഴിഞ്ഞെത്തിയ ഗാന്ധിക്ക് ബോംബയിലെയും, രാജ്കോട്ടിലെയും ജോലിയിൽ ശോഭിക്കാൻ കഴിയാതെ അരക്ഷിതത്വത്തിൽ നിൽക്കുമ്പോൾ ദാദ അബ്ദുല്ലയുടെ നിയമോപദേശകനായ് വച്ചു നീട്ടിയ ജോലി സ്വീകരിച്ച് 1893-ൽ സൗത്താഫ്രിക്കയിലെത്തി. അവിടെ ഗാന്ധി, വരേണ്യ വർഗ്ഗത്തിന്റെ എല്ലാ വിധമായ ഹിപ്പോക്രസിയോടുംകൂടിയുള്ള ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. അന്നത്തെ അദ്ദേഹത്തിന്റെ വസ്ത്ര ധാരണവും ജീവിതരീതിപോലും ഒരു ബ്രിട്ടീഷ് പൗരന്റെപോലെ ആയിരുന്നു.
പെറ്റോറിയയിൽ നിന്നും ഡർബനിലേക്കുള്ള യാത്രയിൽ തീവണ്ടിയിലെ കമ്പാർട്ട് മെന്റിൽ നിന്നും അദ്ദേഹത്തെ ബൂട്ട്സിട്ട കാലുകൊണ്ട് ചവിട്ടി പ്ളാറ്റ്ഫോമിലേക്കിട്ടില്ലായിരുന്നങ്കിൽ ഒരു അരിസ്റ്റോക്രാറ്റായി ആരും ആറിയപ്പെടാതെ ഡർബനിൽ ജീവിച്ചു മരിച്ചു പോയേനെ ഗാന്ധി. തീവണ്ടി മുറിയിൽനിന്നും നിന്നും തൂക്കി വെളിയിലക്ക് എറിയപ്പെട്ട ഗാന്ധി ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാർക്കുവേണ്ടി പ്രവർത്തിച്ചു എന്നാണ്‌ നമ്മൾ പാഠപുസ്തകങ്ങളിൽ പോലും പഠിച്ചിരിക്കുന്നത്. ചരിത്രത്തെ എത്രത്തോളം വളച്ചൊടിക്കുന്നുവന്നതിന്റെയും പ്രചരിപ്പിക്കുന്നുവന്നതിന്റെയും ഒരു ഉദാഹരണമാണിത്. ആഫ്രിക്കയിൽ ഗാന്ധി പ്രവർത്തിച്ചത് അവിടുത്തെ കറുത്ത വർഗ്ഗക്കാരനുവേണ്ടിയായിരുന്നില്ല മറിച്ച് സവർണ്ണരായ ഇന്ത്യക്കാർക്കുവേണ്ടി (as per Gandhi’s opinion 'Clean Indians') മാത്രമാണ്‌. അന്നോളം ഇന്ത്യൻ വരേണ്യ വർഗ്ഗത്തിന്‌ കറുത്ത വർഗ്ഗക്കാരേക്കൾ ഉയർന്ന സ്ഥാനമാണ്‌ വെള്ളക്കാരുടെ ഇടയിലന്നായിരുന്നു ഗാന്ധി വിശ്വസിച്ചിരുന്നത്. തീവണ്ടിമുറിയിയിൽ നിന്നും പുറത്താക്കപ്പെട്ട സംഭവത്തോടയാണ്‌ ഗാന്ധിക്ക് ഭാരതീയനും കറുത്ത വർഗ്ഗക്കാരനും ബ്രിട്ടീഷുകാരുടെ മുന്നിൽ തുല്യ സ്ഥാനമാണുള്ളതന്ന ബോധോദയം ഉണ്ടായത്. അന്നുമുതൽ ഇന്ത്യക്കാർക്കു വെള്ളക്കാരോടൊപ്പം തീവണ്ടിയിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്യത്തിനുവേണ്ടി മാത്രമാണ്‌ ഗാന്ധി ശ്രമിച്ചത്. മറിച്ച് കറുത്ത വർഗ്ഗക്കാർക്ക് അതിനുള്ള സ്വാതന്ത്യം വേണമന്ന് ഗാന്ധി ഒരിക്കൽ പോലും വാദിച്ചിട്ടില്ല.
സൗത്താഫ്രിക്കൻ സർക്കാർ ഇന്ത്യക്കാർക്ക് വെള്ളക്കാരോടൊപ്പം തീവണ്ടിയിൽ സഞ്ചരിക്കനുള്ള സ്വാതന്ത്യം അനുവദിച്ചപ്പോൾ 'ഇന്ത്യന്‍ ഒപ്പീനിയൻ' എന്ന സ്വന്തം പത്രത്തില്‍ ഗാന്ധി ഇങ്ങനെ എഴുതി "Thanks to the Court's decision, only clean Indians or colored people other than Kaffirs, can now travel in the trains." Clean Indians എന്നതുകൊണ്ട് ഗാന്ധി ഉദ്ദേശിച്ചത് സവർണ്ണരായ ഇന്ത്യക്കാർ എന്നു മാത്രമാണന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ നിന്നും വ്യക്തമാണ്‌.‌ അതായത് ഗാന്ധിക്ക് ഇന്ത്യക്കരെപോലും വർഗ്ഗീകരിച്ച് വിവേചനത്തോടെ മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. മാത്രമല്ല എന്നും ഇന്ത്യക്കാരയും തദ്ദേശീയരായ കറുത്ത വർഗ്ഗക്കാരേയും രണ്ടായി പരിഗണിക്കണം എന്നതായിരുന്നു ഗാന്ധിയുടെ ആവശ്യം. ഡർബൻ പോസ്റ്റാഫീസിൽ വെള്ളക്കാർക്കുവേണ്ടി ഒരു കവാടവും കറുത്ത വർഗ്ഗക്കാർക്കും ഇന്ത്യക്കാർക്കും വേണ്ടി മറ്റൊരു പ്രത്യേക കവാടവുമായിരുന്നു ഉണ്ടായിരുന്നത്. ആ രണ്ടുകവാടങ്ങൾ ഒന്നാക്കി തുല്യ സ്വാതന്ത്യം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതിനു പകരം എരിതീയിൽ എണ്ണ ഒഴിക്കും വിധം ഇന്ത്യക്കാർക്കു വേണ്ടി മൂന്നാമത് ഒരു കവാടം കൂടി സ്ഥാപിച്ചെടുത്ത് സൗത്താഫ്രിക്കയിലെ വർഗ്ഗ വിവേചനത്തെ രൂക്ഷമാക്കുകയാണ്‌ ഗാന്ധി ചെയ്തത്.
ഒരിക്കലും ഗാന്ധിക്ക് കറുത്ത വർഗ്ഗക്കാരെ ഇഷ്ടമായിരുന്നില്ല. ഇരുപത്തൊന്നു വർഷക്കാലം സൗത്താഫ്രിക്കയിലുണ്ടായിരുന്ന ഗാന്ധിയുടെ നൂറുകണക്കിന്‌ ചിത്രങ്ങളിലൊന്നിൽ പോലും ഒരു കറുത്ത വർഗ്ഗക്കാരന്റെ മുഖം ആർക്കും ഇന്നോളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ അർത്ഥം ഗാന്ധി അത്രത്തോളം കറുത്ത വർഗ്ഗക്കാരെ വെറുത്തിരുന്നു എന്നാണ്‌. ആഫ്രിക്കന്‍ നാഷണല്‍ കോൺഗ്രസിന്റെ ആദ്യകാല പ്രവർത്തകരും ഗാന്ധിയുടെ സമകാലികരും ആയിരുന്ന Solomon PlatjeeWalter RubusanaJohn Tengo JabavuJohn. L. Dube തുടങ്ങിയവരെ കുറിച്ച് ഗാന്ധി അദ്ദേഹത്തിന്റെ ഒരു ലേഖനത്തിലും പറഞ്ഞിട്ടില്ല. കറുത്ത വർഗ്ഗക്കാരെ ജീവിതാന്ത്യം വരെയും സംസ്കാര ശൂന്യരായ ജന്തുക്കളായ് മാത്രമേ അദ്ദേഹത്തിന്‌ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ഇന്ത്യക്കാർ കറുത്ത വർഗ്ഗക്കാരേക്കാൾ ശ്രേഷ്ടരാണന്നായിരൂന്നു എന്നും അദ്ദേഹത്തിന്റെ മതം. ഗാന്ധി കറുത്ത വർഗ്ഗക്കാരെ കണ്ടിരുന്നത് എങ്ങനെയന്ന് ഗാന്ധിതന്നെ എഴുതിയിരിക്കുന്നതു കാണാം.
The cell was situated in the Native quarters and we were housed in one that was labelled “For Colured Debtors”. It was this experience for which we were perhaps all unprepared. We had fondly imagined that we would have suitable quarters apart from the Natives. As it was, perhaps, it was well that we were classed with the Natives. We would now be able to study the life of native prisoners, their customs and manners. I felt, too, that passive resistance had not been undertaken too soon by the Indian community. Degradation underlay the classing of Indians with Natives. The Asiatic Act seemed to me to be the summit of our degradation. It did appear to me, as I think it would appear to any unprejudiced reader, that it would have been simple humanity if we were given special quarters. The fault did not lie with the gaol authorities. It was the fault of the law that has made no provision for the special treatment of Asiatic prisoners. Indeed, the Governor of the gaol tried to make us as comfortable as he could within the regulations. The chief warder, as also the head warder, who was in immediate charge of us, completely fell in with the spirit that actuated the Governor. But he was powerless to accommodate us beyond the horrible din and the yells of the Native prisoners throughout the day and partly at night also. Many of the Native prisoners are only one degree removed from the animal and often created rows and fought among themselves in their cells. The Governor could not separate the very few Indian prisoners (It speaks volumes for Indians that among several hundred there were hardly half a dozen Indian prisoners) from the cells occupied by Native prisoners. And yet it is quite clear that separation is a physical necessity. So much was the classification of Indians and other Asiatics with the Natives insisted upon that our jumpers, which being new were not fully marked, had to be labelled “N”, meaning Natives. How this thoughtless classification has resulted in the Indians being partly starved will be clearer when we come to consider the question of food.
Gandhi said on September 26, 1896 about the African people: "Ours is one continued struggle sought to be inflicted upon us by the Europeans, who desire to degrade us to the level of the raw Kaffir, whose occupation is hunting and whose sole ambition is to collect a certain number of cattle to buy a wife, and then pass his life in indolence and nakedness." (Collected Works of Gandhi, Vol. I, pp. 409-410)Again in an editorial on the Natal Municipal Corporation Bill, in the Indian Opinion of March 18, 1905, Gandhi wrote: "Clause 200 makes provision for registration of persons belonging to uncivilized races (meaning the local Africans), resident and employed within the Borough.In the Indian Opinion of September 4, 1904, Gandhi wrote: "Under my suggestion, the Town Council (of Johannesburg) must withdraw the Kaffirs from the Location. About this mixing of the Kaffirs with the Indians I must confess I feel most strongly. It think it is very unfair to the Indian population, and it is an undue tax on even the proverbial patience of my countrymen."ഗാന്ധിയുടെ കാലഘട്ടത്തിൽ Kaffir എന്നത് കറുത്ത വർഗ്ഗക്കാരെ വിളിക്കാൻ പരക്കെ ഉപയോഗിക്കപ്പെട്ടിരുന്ന വാക്കാണന്നും അതിന്‌ കാലാന്തരത്തിൽ അർത്ഥ പരിണാമം സംഭവിച്ച് ഇന്നത്തെ അർത്ഥ വ്യാപ്തിയിലേക്കെത്തിയതാണന്നും ഒരു വാദം നിലനിൽക്കുന്നുണ്ട്. എന്നാൽ 'Only one degree removed from the animal' എന്ന വിശേഷണത്തിലൂടെ ഗാന്ധി എന്താണ്‌ അർത്ഥമാക്കിയതന്നും, കറുത്ത വർഗ്ഗക്കാരോട് ഗാന്ധിക്കുണ്ടായിരുന്ന വെറുപ്പും വർണ്ണ വിവേചനവും എത്രത്തോളമുണ്ടായിരുന്നു എന്നും മനസ്സിലാക്കാൻ അതിബുദ്ധിയുടെ ആവശ്യമുണ്ടന്ന് തോന്നുന്നില്ല. ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരോട് ഗാന്ധിക്കുണ്ടായിരുന്ന അതേ മനോഭാവം തന്നയായിരുന്നു ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ബ്രാഹ്മണ്യം പടിക്കു പുറത്ത് നിർത്തിയ അധഃക്യതനോടുമുണ്ടായിരുന്നത്. ശ്രീനാരയണ ഗുരുവും ഗാന്ധിയും തമ്മിലുണ്ടായ ആശയപരമായ സംഘട്ടനത്തിന്റെ അടിസ്ഥാനവും അധഃക്യതനോട് അദ്ദേഹം വച്ചു പുലർത്തിയിരുന്ന മനോഭാവത്തിൽ നിന്നും ഉടലെടുത്തതാണ്‌. ഗാന്ധിയെപറ്റി ഇനിയും എന്തല്ലാം അറിയാനുണ്ടാവും. എന്നാൽ ഇതുകൊണ്ടൊന്നും ഗാന്ധിയുടെ മഹത്വം കുറയുന്നില്ല. ഒരാൾക്ക് എല്ലായ്പോഴും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. എല്ലാവരിലെയും എന്നപോലെ ഗാന്ധിയിലും ഒരുപാട് പരിണാമങ്ങൾ സംഭവിച്ചിട്ടുണ്ട്.ഒരു മഹാനും ലോകം മുഴുവൻ നന്നാക്കാനാവില്ല. പക്ഷേ ലോകം മുഴുവൻ നന്നാവാൻ ആഗ്രഹിക്കുന്നവനാണ്‌ മഹാത്മാവ്‌. മതത്തെയും ജാതി വ്യവസ്ഥയെയും മുറുകെ പിടിച്ചുകൊണ്ട് ഒരു മഹാനും സാമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാനാവില്ല. മതത്തെ രാഷ്ട്രീയവുമായി കൂട്ടികലർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള സാഹചര്യത്തിന്‌ ഇന്ത്യയിൽ അടിത്തറയിട്ടത് ഗാന്ധിയാണ്‌. അതുകൊണ്ടുതന്നെ ലോകത്തിലെ മറ്റ് പല ദരിദ്ര രാജ്യങ്ങളും യുക്തിബോധത്തിന്റെയും സംസ്കാരത്തിന്റെയും സമൂഹികമാറ്റത്തിലേക്ക് പോയപ്പോൾ ഇന്ത്യ മതഭ്രാന്തിന്റെ സൈകതതട്ടുകളിലേക്ക് സഞ്ചരിച്ചു. ഗാന്ധിയുടെ ഈ നിലപാടുകൾ അധികാരത്തിന്റെ ലഹരി കൈവെടിഞ്ഞ്, ഓരോ പൗരനേയും വ്യക്തിപരമായ് പങ്കു ചേർക്കുകയും ചുമതലപ്പെടുത്തുകയും ചെയ്യുന്ന ജനായത്ത രാഷ്ടീയതന്ത്രം ഇന്ത്യയിൽ വളർത്തിയെടുക്കുന്നതിനു പകരം നേതാക്കൾക്ക് അതിമാനുഷികമായ പ്രതിഛായ നൽകി ഭാരതത്തിന്റെ ഭാഗധേയ നിർണ്ണയം ഒരു കുടുംബത്തിനു മാത്രമായ് തീറെഴുതികൊടുക്കുന്ന സാഹചര്യത്തിലേക്ക് കൊണ്ടെത്തിച്ചു. ഇത് ലോകത്തിലെ ദരിദ്ര നാരായൺ‍മാരായിരുന്ന രാജ്യങ്ങൾ വികസനത്തിന്റെ അത്യുംഗങ്ങളിലേക്ക് കുതിച്ചു ചാടിയപ്പോൾ ഇന്ത്യ നൂറ്റാണ്ടുകളോളം പിന്നോട്ട് പോകാനുള്ള സാഹചര്യമൊരുക്കി. സ്വാതന്ത്യം പങ്കുവച്ച് ഒരു അർദ്ധ രാത്രിയിൽ ഇന്ത്യയെ വെട്ടിമുറിക്കുമ്പോഴും തൊട്ടുകൂടാത്തവനന്നും തീണ്ടികൂടാത്തവനന്നും പറഞ്ഞ് ഒരുകാതം അകലെ നിർത്തിയിരുന്ന അധസ്ഥിതരായ അടിസ്ഥാന വർഗ്ഗത്തിനുവേണ്ടി ഇരന്നു വാങ്ങാൻ ഒരു അംബേക്കറില്ലായിരുന്നങ്കിൽ ഇന്ത്യയുടെ മുഖം ഇന്ന് അതിഭീകരമായിരുന്നേനെ. ഒരു മനുഷ്യായുസ്സുകൊണ്ട് ഒരുവനു ചെയ്യാവുന്നതിന്‌ പരിധിയുണ്ട്. പക്ഷേ ഒരു ജനതയെ അടിസ്ഥാന വർഗ്ഗമായ് നിലനിർത്താനുള്ള സാഹചര്യമുണ്ടാക്കുമാറ് ജാതീയതയെ വളർത്തിയെടുക്കുകയും പ്രീണിപ്പിച്ചും ചൂഷണം ചെയ്തും കൂടെ നിർത്തി എന്നത് കരണീയമായ് കരുതാനാവില്ല. ഇങ്ങനെയൊക്ക ആയാലും എടുത്തുപറയാൻ നമുക്ക് മറ്റൊരു നേതാവില്ലാത്തിടത്തോളം ഭാരതത്തിന്റെ ചരിത്രത്തിൽ ഗാന്ധിയുടെ പ്രാധാന്യം കുറയുന്നില്ല. പക്ഷേ വിമർശനങ്ങൾക്ക് സാംഗത്യമില്ലാത്ത ഒരു മഹാനാണ്, ക്രിസ്തുവോളമോ, ഗൗതമ ബുദ്ധനോളമോ സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും പര്യായമായ എല്ലാം തികഞ്ഞ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഗാന്ധി എന്ന് അംഗീകരിക്കാനാവില്ല. വിമർശനങ്ങൾകൊണ്ട് തകർത്തുകളയാവുന്ന ഒരു വിഗ്രഹമല്ല ഗാന്ധി. എങ്കിലും സത്യങ്ങൾ സത്യങ്ങളല്ലാതാകുന്നില്ല. അസാധാരണത്വമുള്ള ഒരു സാധാരണ മനുഷ്യനായ് ഒരു നാണയത്തിന്റെ രണ്ടുപുറങ്ങൾ പോലെ തറ്റും ശരിയും ചെയ്തു കടന്നുപോയ ഒരു വ്യക്തിത്വമാണത്. അവസാന നാളുകളിൽ ആ തിരിച്ചറിവ് അദ്ദേഹത്തെ വേട്ടയാടിയിരുന്നു. ജാതി വ്യവസ്ഥയെ സർ‍വ്വ ശക്തിയുമെടുത്ത് വളർത്തികൊണ്ട് വർഗ്ഗീയതയെ എതിർക്കാൻ കഴിയില്ലായിരുന്നു വന്നും, രാഷ്ട്രീയത്തിൽ മതത്തെ ചൂഷണം ചെയ്യാൻ പാടില്ലായിരുന്നുവന്നും അദ്ദേഹം മനസ്സിലാക്കിയപ്പൊഴേക്കും വൈകിപോയിരുന്നു. ഇല്ലങ്കിൽ ഒരു പാതിരാത്രിയിൽ സംസ്കാരങ്ങളുടെ കളിതൊട്ടിലായിരുന്ന ഒരു മഹാരാജ്യം മതത്തിന്റെ പേരിൽ വെട്ടിമുറിക്കുന്നത് കാണേണ്ടി വന്നപ്പോൾ, എന്തേ എന്റെ അഹിംസയുടെ മന്ത്രം ഫലിക്കാതെ പോയി എന്ന് ഗാന്ധിക്ക് സ്വയം ചോദിക്കേണ്ടി വരില്ലായിരുന്നു.മിത്തുകളേയും മഹാന്മാരേയും ചോദ്യം ചെയ്യാൻ ആരും ധൈര്യം കാണിക്കാറില്ല. സിനിമയേയും പുസ്തകങ്ങളേയും അധികാരമുപയോഗിച്ച് നിരോധിക്കുകയും പത്രസ്വാതന്ത്യത്തിന്‌ കത്തിവയ്ക്കുകയും ചെയ്യുന്ന നാട്ടിൽ വിമർശനങ്ങൾ മാത്രം പ്രതീക്ഷിച്ചുകൊണ്ട് .കടപ്പാട് :Dr. Prasanth Krishna

Saturday, April 7, 2012

                 
                കണ്ണെത്താ ദൂരത്തു പടര്‍ന്നു കിടക്കുന മണല്കൂനകളില്‍ എങ്ങോട്ടെന്നറിയാതെ അവന്‍ ഓടുകയായിരുന്നു... കൂട്ടിനു ചുട്ടുപൊള്ളുന്ന വെയിലും മണല്ക്കാറ്റും, അതിജീവനത്തിന്‍റെ അത്യാഗ്രഹം അവനെ പിന്നെയും മുന്നോട്ടു കൊടുപോകുകയായിരുന്നു. ഇടക്കിടക്ക് ഭീതിയോടെ ചുറ്റുംനോക്കുന്നു പിന്നെയും ഓടുന്നു. ആരോ അവനെ പിന്തുടരുന്നുണ്ട്. ശൂന്യതയില്‍ എവിടെനിന്നോ ഇരച്ചുകയറുന്ന ഒരു വാഹനത്തിന്‍റെ ഇരമ്പല്‍ ആ കാതുകളില്‍അറിച്ചുകയറി അവന്‍റെ ഉള്ളില്‍ അതു ഭീതിയുടെ ആക്കംകൂട്ടി. ഓടിത്തളര്‍ന്ന അവന്‍   ഒന്നിരുന്ന്‍കൊണ്ടു ചുറ്റും കണ്ണോടിച്ചു. പിന്നെ വേഗം കയ്യിലുണ്ടായിരുന്ന ബാഗില്നിന്നു അവന്‍ ഒരു പേനയും പേപ്പറും എടുത്തു എഴുതാന്‍ തുടങ്ങി.
  
പ്രിയ സുഹ്രത്തേ,
ഒരു പ്രവാസിയുടെ കണ്ണുനീരില്‍കുതിര്‍ന്ന അപേക്ഷയാണു.
ഇതുവായിക്കുന്ന നീ ആരയിരിക്കുമെന്നോ നിന്‍റെ കരങ്ങളില്‍ ഇത് എത്തിപ്പെടുന്ന സമയം ഞാന്‍ ജീവനോടെ ഉണ്ടാകുമെന്നോ എനിക്ക് അറിയില്ല. എങ്കിലും പ്രിയ മിത്രമേ ഇത്രമാത്രം നീ എനിക്കായ് ചെയ്യുമോ?

ഒന്ന് ഫോണ്‍ ചെയ്യാനോ ഒരു കത്തോ എനിക്ക് എന്‍റെ വീട്ടിലെക്കു ചെയ്യാനാകാതെ അറബിക്ക് അടിമയായി, അവന്‍റെ ക്രൂരതകള്ക്ക് ബലിയാടായി,ശമ്പളമില്ലാത്ത ജോലിക്കാരനായ്  ഞാന്ഇവിടെ നാല് വര്ഷം പിന്നിടുന്നു. നാടും ,വീട്ടുകാരും കൂട്ടുകാരും എല്ലാം എനിക്ക് ഇനി വെറും സ്വപ്നം മാത്രം. എന്നെ വെറുക്കരുതെന്നു, ഞാന്‍ ഇവിടെ എല്ലാം മറന്നു ജീവിക്കുകയല്ലന്നു, അവര്‍ക്ക് എന്നനെക്കുമായ് എന്നെ  നഷ്ട്ടമായെന്നു എന്നെ കാത്തിരിക്കുന്നവരെ അറിയിക്കണം. ഞാന് കല്‍തുറങ്ക്ല്‍നിന്നു ചാടുമ്പോള്‍ ഈ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു.ഇപ്പോള്‍തന്നെ  
ഒരായിരം കള്ളകെസ്സുകള്ചുമത്തി എന്നെ എല്ലാതരത്തിലും അവര്പൂട്ടികഴിഞ്ഞുകാണും തീര്ച്ച, അത് ഇവിടത്തെ രീതിയാണ്.
എങ്കിലും ഇത്രയെങ്കിലും ചെയ്യനായല്ലോ എന്ന സന്തോഷം. എന്‍റെ ഏറെനാളത്തെ പരിശ്രമത്തിന്‍റെ വിജയമാണ് നിമിഷം..... ഈ കത്ത്, പ്രിയകൂട്ടുകാര ഇതു സ്വപ്നങ്ങള്‍തകര്‍ന്നടിഞ്ഞ ഒരു പ്രവാസിയുടെ അവസാന ആഗ്രഹമാണ്‌ എന്നെ നീ സഹായിക്കില്ലേ !

എഴുതി മുഴുമിപ്പിക്കും മുന്നേ വീണ്ടുമാ വാഹനത്തിന്റെ ഒച്ച കാതുകളില്അരിച്ചിറങ്ങുന്നതു അവനറിഞ്ഞു. എഴുതി മുഴുമിക്കാത്ത കത്തിനെ പെട്ടന്നു മടക്കി ബാഗില്‍ തിരുകികയറ്റി പിന്നെയും അവന്ഓടാന്തുടങ്ങി.
         ഒടുവില്‍ അവന്‍ എത്തി. പരന്നുകിടക്കുന്ന മണല്‍പരപ്പില്‍ ആരോ വിരിച്ചിട്ട കറുത്ത പരവതാനി പോലെ നീണ്ടു നിവര്‍ന്നുകിടക്കുന്ന റോഡിനു മുന്നില്‍. അതിനു മുകളിലൂടെ ചീറിപായുന്ന വാഹനങ്ങള്‍ അവക്കെല്ലാം അവന്‍  കൈകാട്ടിയെങ്കിലും ആരും അവനെ കണ്ടതായിപ്പോലും ഭാവിച്ചില്ല.
           അതാണ്ഗള്‍ഫ്‌എവിടെ ആര്‍ക്കും ആരോടും സ്നേഹമോ സഹതാപമോ ഇല്ല. എല്ലാവര്‍ക്കും അവരവരുടെതായ തിരക്കുകള്‍, അത് ആരുടേയും കുറ്റമെന്നും പറയാന്‍ ആകില്ല. സാഹചര്യങ്ങള്‍ എല്ലാവരെയും അങ്ങനെ ആക്കുന്നു.
      പ്രക്രതിക്ക് പോലും നിഷ്ട്ടമായ ഒരു നിലനില്‍പ്പ് ഇല്ലാത്ത നാട്.
മണിക്കൂറുകള്ക്ക്മുനമ്പ് കൊടും ചൂടായിരുന്നു കണ്ടതെങ്കില്‍ ഒന്ന് കണ്ടടച്ചു തുറക്കുന്ന സമയം ഒരു പൊടിക്കാറ്റുകൊണ്ട് അതിനെ തണുപ്പാക്കി മാറ്റുന്ന കാലാവസ്ഥ. ഒന്നിനും സ്ഥിരത ഇല്ലാത്ത ഒന്നിനോടും പ്രത്യക അനുകമ്പയില്ലാത്ത കുറേ മനുഷ്യരും ജീവനില്ലാത്ത മണ്ണും. എന്നോ മരണമടഞ്ഞ പ്രക്ര്തിയുടെ കല്ലറയാണോ ഇവിടം. എന്നോ മരിച്ച ഭൂമി അതിനെ നാം മരുഭൂമി എന്നും വിളിക്കുന്നു  അതല്ലേ സത്യം. മരുഭൂമിയില്‍ ജനിച്ചുവളര്‍ന്നവരുടെ മനസും ഏകദേശം ഇതുപോലെയൊക്കെ തന്നെയാണ്.
              ആരോടുംദയയോ കാരുന്ന്യമോ ഇല്ലാത്ത കുറെ മനുഷ്യ ജന്മ്മങ്ങള്‍ അവര്‍ക്കു കടിഞ്ഞാണിടുന്ന അറംപറ്റിയ നിയമങ്ങള്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ അവര്‍ചെയ്തുകൂട്ടുന്നതോ എല്ലാ സ്വാതന്ത്ര്യവും ഉള്ള നമ്മുടെ നാട്ടില്‍ നടക്കുന്നതിന്‍റെ എത്രയോ മടങ്ങ്ഏറെയാണ്. എവിടെയാണ് ചതികുഴികള്പതിയിരിക്കുനത് എന്ന് ആര്ക്കും പറയാന്‍ ആകാത്ത നാട്. അതാണ്നാം അക്കരെ നിന്ന് ഇക്കരെ പച്ചയായി കാണുന്ന അത്ഭുത ലോകം ഗള്‍ഫ്‌.
              അങ്ങനെ ഓരോന്നായി മനസ്സില്‍ അയവിറക്കി നില്‍ക്കവെയാണ്  പതിവിനു വിപരീതമായി ഒരു കാര്‍ വളരെ സ്ലോവില്‍ പോക്കുനത് അവന്‍റെ കണ്ണില്‍ പെട്ടത്, അതിനുള്ളിലെ ഡ്രൈവര്‍പിറകില്‍ ഇരിക്കുന്ന ആളോട് എന്തൊക്കയോ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുകയായിരുന്നു, പിന്നിലിരിക്കുന്ന പയ്യന്‍ അത്ഭുതത്തോടെ കാറിലെ അടച്ചിട്ട ഗ്ലാസിലൂടെ ഏതോ അത്ഭുതലോകത്ത് എത്തപ്പെട്ടവനെ പോലെ പുറംകാഴ്ചകള്‍ കാണുന്നു. കണ്ടാല്‍ അറിയാം അവന്‍ ഇന്നാട്ടില്‍ പുതിയവനാനെന്നു.

         ശരിയാണ് ബഷീര്അവന്‍ നാട്ടില്‍ ഇന്നു എത്തിയതെ ഉള്ളു. ഒരുപാട് സ്വപ്നങ്ങള്‍ കൊണ്ട് കടല്കടന്ന് വന്നവന്‍. ആദ്യമായ് ഇവിടേക്ക് പോരുമ്പോള്‍ എല്ലാവര്ക്കും ഉള്ളില്‍ ഒരു നിധിവേട്ട്ടക്ക് പോകുന്ന സന്തോഷമാണ്. എത്തി ദിവസങ്ങള്‍ കഴിയുമ്പോള്‍ അവര്‍ സ്വയം തിരിച്ചറിയും. അവന്‍റെ  നാടിന്‍റെ പച്ചപ്പിന്‍റെ കുളിര്മ്മ, അമ്മയൂട്ടുന്ന പച്ചരിചോരിന്‍റെ മണം, വരിക്ക പ്ലാവിലെ ചക്ക പഴുത്തത് അത് ആഘോഷിക്കുന്ന അണ്ണാന്‍ കുഞ്ഞിന്‍റെ ചിന്നം വിളി ,അങ്ങനെ എല്ലാമെല്ലാം.
                  കാറിനുള്ളിലെ കണ്ണാടിയിലൂടെ ബഷീറും പുറത്തുനിന്നു അവനും, പരസ്പരം കണ്ടു. റോഡില്‍ തന്‍റെ വാഹനത്തിനു കൈകാണിച്ച മുഷിഞ്ഞ വസ്ത്രം അണിഞ്ഞു അവശനായി നില്‍ക്കുന്ന ആ മനുഷ്യനെ കൈകാണിച്ചുകൊണ്ട്  ബഷീര്‍ ഡ്രൈവറോട് ചോതിച്ചു ഹൊ ! പാവം ഇവിടയും ഉണ്ടോ ഭിക്ഷക്കാര്‍?                ഡ്രൈവര് : “ എയ് അത് പിച്ചകാരനോന്നും ആകില്ല കാര്‍ നിര്ത്തിയാല്‍ കാണാം കഴുത്തറുത്തു ഉള്ളതും എടുത്തു അവന്‍ അവന്‍റെ പാട്ടിനു പോകും പിന്നെ....  “ അത്രയും പറഞ്ഞു തീര്‍ന്നതും ബഷീര്‍ന്‍റെ നിലവിളിയാണ് അയാള്‍ കേട്ടത്    “നിര്‍ത്തു ......വണ്ടി നിര്‍ത്തു......അവന്പിന്നിലുള്ള ഗ്ലാസില്കൂടി കണ്ടു തന്‍റെ വണ്ടിക്കു കൈകാട്ടിയാ ആ മനുഷ്യനെ പെട്ടെന്നൊരു കാര്‍ വന്നു ഇടിച്ചുവീഴ്ത്തികാറിനു ഉള്ളിലുള്ളവര്‍ പുറത്തുവന്നു അവനെ തല്ലി ചതക്കുന്നു. 


     അയാള്പെട്ടന്ന് ബ്രയ്ക്ഇട്ട് കാര്‍ നിര്ത്തിയതും ബഷീര്‍ ഡോര്‍ തുറന്നു അവിടേയ്ക്ക് ഇറങ്ങിയോടി. അവന്‍ ഓടിയടുക്കുമ്പോഴേക്കും അവര്‍ ആ മനുഷ്യനെയും വലിച്ചു വണ്ടിയില്‍ കയറ്റി കണ്ണെത്താ ദൂരം കഴിഞ്ഞിരുന്നു.
  അപ്പോഴാണ് ബാഗ്‌ അവന്‍റെ കണ്ണില്പെട്ടത്. അത് റോഡില്‍ തന്നെ കിടക്കുന്നുണ്ട്, വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചീറിപായുന്നു അപ്പോഴത്തെ മാനാസികാവസ്ഥയില്പരിസരബോധം ഇല്ലാതെ  അവന്‍ ആ ബാഗ്‌ എടുക്കാനായി റോഡിലേക്ക് കയറിയതും മറ്റൊരു വാഹനം വന്നു അവനെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ കടന്നു പൊയ്.  
         ഡ്രൈവര്‍ ഓടിഅടുത്ത്എത്തുംപോഴേക്കും അവന്‍ മരിച്ചിരുന്നു. അയാള്‍ ആകെ വിവശനായി തലയില്‍ കൈവെച്ചു നിന്നുപോയി .പെട്ടന്ന്  ബാഗു അയാളുടെ കണ്ണില്‍പ്പെട്ടു. പതുക്കെ വശങ്ങളിലേക്ക് നോക്കി പിന്നെ റോഡിലേക്ക്‌ കയറി  അയാള്‍ അതെടുത്തു നോക്കി. ഉള്ളില്‍ ഒരു കാത്തും ഒരു പേനയും പത്തു റിയാലും അല്ലാതെ മറ്റൊന്നും അതില്‍ ഉണ്ടായിരുന്നില്ല അയാള്അതെടുത്തു വായിച്ചു

പ്രിയ സുഹ്രത്തേ,
ഒരു പ്രവാസിയുടെ കണ്ണുനീരില്‍ കുതിര്‍ന്ന അപേക്ഷയാണു.
ഇതുവായിക്കുന്ന നീ ആരയിരിക്കുമെന്നോ നിന്‍റെ  കരങ്ങളില്‍ ഇത് എത്തിപ്പെടുന്ന സമയം ഞാന്‍ ജീവനോടെ ഉണ്ടാകുമെന്നോ”
                  വായന മുഴുമിക്കും മുന്നേ അകലെയെവിടെയോ നിന്ന് പോലിസ്വാഹനങ്ങളുടെ നിലവിളിയോച്ച ആ കാതുകളിലേക്ക് അരിച്ചുകയറുന്നത് അയാള്അറിഞ്ഞു.....





                 

Tuesday, March 27, 2012



മകനെ  അങ്ങോട്ട്‌  പോകരുതേ  അവിടെ   ….. 
 അവിടെയ്ക്ക്  പോയവരാരും  ഇതുവരെ  തിരികെ  വന്നിട്ടില്ല   …. തലവഴി ചാരനിറത്തിലുള്ള മുണ്ട്  മൂടിപ്പുതച്ചു  കൈവടിയുമായ്  പെട്ടന്നു  എവിടെ നിന്നോ വന്ന  ആ കിഴവി എന്നോട് പറഞ്ഞുകൊണ്ടേ  ഇരുന്നു..  ചുക്കിച്ചുളിഞ്ഞ  മുഖത്തെ തൊലിപ്പുറം  കവിളുകളും കീഴ്ത്താടിയും,സംസാരിക്കുന്ന താളത്തില്‍ തൂങ്ങി ആടുന്നുണ്ടായിരുന്നു . എങ്കിലും ആ കണ്ണുകളിലെ തീക്ഷ്ണത എന്നെ അത്ഭുതപ്പെടുത്തി 
                  എന്‍റെ ലക്ഷ്യത്തെ.... തടയിടാണോ അതോ എന്നെ  ആ കിഴവന്‍ ചതിച്ചതാണോ? ഇല്ല അയാള്‍ക്ക് അതിനു ആവില്ല. സായന്നങ്ങളിലെ കണ്ടുമുട്ടലുകളില്‍ ചുരുട്ടുവാങ്ങാന്‍ ഞാന്‍ വെച്ചുനീട്ടുന്ന കാലണ അതയാളെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു . അതിനുപകരമായ്  അയാള്‍ പറഞ്ഞു തുടങ്ങുന്ന കഥകളില്‍ ഞാനും ഒത്തുചെര്‍ന്നിരുന്നു . ആ ഗ്രാമത്തില്‍ ആരാലും തിരിഞ്ഞുനോക്കാത്ത അയാളുടെ മഹത്വവും  അറിവും  തിരിച്ചറിഞ്ഞതും ഒരുപക്ഷെ ഞാന്‍ മാത്രം ആയിരിക്കാം . ആ മനുഷ്യന് എന്നെച്ചതിച്ചിട്ടു എന്ത് കിട്ടാന്‍. അങ്ങനെ ചിന്തകള്‍ പലതും ഉള്ളില്‍ ഒരു മഴപോലെ പെയ്തിറങ്ങി .

                                         ഒന്ന് ഞാന്‍ ചിന്തിച്ചു … എന്തിനാണീ  സാഹസം എന്നും  കാണുന്നതാ എത്രയെത്ര സുന്ദരികളായ കുട്ടികള്‍  എനിട്ട്‌  ഇതിനോട് എന്താ  എനിക്കിത്ര  താല്പര്യം. ഞാന്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടു പിന്നെയും  മുന്നോട്ടു നടന്നു. ഒരു സ്വപനം അതില്‍ കണ്ടൊരു പെണ്ണ് . അവളുടെ പുഞ്ചിരിയില്‍  മറഞ്ഞിരിക്കുന്ന തേങ്ങല്‍ എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു, തീരുമാനിച്ചു തേടിയലഞ്ഞു . ഒടുവിലാണ് ആകിഴവന് പറഞ്ഞ കഥയിലെ എന്റ സ്വപ്നവുമായി ബന്ധമുണ്ടെന്ന്  ഞാന്‍ അറിഞ്ഞത് ...മനസ്സില്‍ ഉറപ്പിച്ചു ഇനി ഞാന്‍ അവളെ കാണാതെ സ്വന്തമാക്കാതെ എനിക്ക് ആവില്ല. എന്തോ ഒന്ന് എന്നെ വരിഞ്ഞു മുരുക്കുന്നപോലെ ആ സ്വപ്നം അതുസത്യമായൊരു സ്ഥലമാണ്‌ എന്നും അത് കണ്ടെത്താന്‍  ആ കിഴവന്‍  എന്നെ സഹായിച്ചു വഴി പറഞ്ഞുതന്നു. ഇല്ല അയാള്‍ എന്നെ ചതിക്കില്ല. ഞാന്‍ എന്‍റെ മനസ്സിനെ അങനെ പറഞ്ഞു ആസ്വസിപിച്ചു .
                                  "എന്നാല്‍ എന്താ അവിടെ കുഴപ്പം"  എന്ന്  ആ  കിഴവിയോടു  തന്നെ ചോദിച്ചാലോ എന്നോര്‍ത്ത് സംശയങ്ങള്‍ക്ക് കടിഞ്ഞാണിട്ടു ഞാന്‍ പെട്ടന്ന് ചുറ്റും നോക്കി.  അതുവരെ  കാറ്റില്‍  ഒഴുകിനടന്ന ആ  കിഴവിയുടെ  ശബ്ദം അപ്പോഴേക്കും എന്‍റെ  കാതുകളെ കബളിപ്പിച്ചു  എവിടെയോ മറഞ്ഞു കഴിഞ്ഞിരുന്നു.ഇരു വശങ്ങളിലും  മരങ്ങളും  കുറ്റിചെടികളും വിജനമായ  ഒരു നടപ്പാത …മാത്രം മുന്നില്‍.ഊളിയിട്ടുവരുന്ന  വെയില്‍  കാറ്റിന്റെ  മൂളല്‍  എന്നില്‍  വീണ്ടും ഭീതിയുടെ നിഴല്‍ കൂന കൂട്ടി.
                               മുന്നോട്ടു  പോകണോ... അതോ തിരികെ ! 
ഒന്ന് നിലവിളിച്ചാല്‍ പോലും ആരും കേള്‍ക്കാത്ത      വിജനമായ  കാട്ടുവഴിയില്‍ ഞാന്‍ ഒറ്റയ്ക്ക് .പെട്ടന്ന് ആരോ എന്‍റെ തോളില്‍ തട്ടി. ഒരു ഞെട്ടലോടെ  ഞാന്‍  തിരിഞ്ഞു നോക്കി. മുറുക്കി ചുവന്ന, പല്ലുകളില്‍ കറുത്ത കറ പറ്റിപിടിച്ച  പേടിപ്പിക്കുന്ന ചിരിയുമായ്  ആ കിഴവി വീണ്ടും എന്‍റെ  മുന്നില്‍ നില്‍ക്കുന്നു ,ഭയന്ന് ഞാന്‍ പിറകോട്ടു  ആഞ്ഞു,  " പേടിക്കേണ്ട നീ  യാത്ര  തുടര്‍ന്ന്കൊള്ളൂ പക്ഷെ  നിനക്ക്  ഒന്നും  കിട്ടുകയില്ല ,  മാത്രമല്ല  നിനക്ക് എല്ലാം നഷ്ട്ടമാകുകയും ചെയ്യും "  ഈ മുത്തശി പറയുന്നതു മോനുവിശ്വസിക്കാന്‍ ആകുനില്ലേ ! ഓര്‍ത്തോ ഒന്ന് നീ മറക്കാതെ ഓര്‍ത്തോ ....ആ  കുന്നു  കയറിയവരും അവര്‍ പിന്നിട്ട വഴികളെ പിന്നൊരിക്കലും ഒരിക്കലും കണ്ടിട്ടില്ല. മറക്കും ഇനി നീ മുന്നോട്ടുപോകുന്ന ഓരോച്ചുവടും നിന്റെ ഓര്‍മകളില്‍ നിന്ന് മായും നിപ്പോലും അറിയാതെ.  ഇത്രയും പറഞ്ഞു അവര്‍ എന്തൊക്കയോ പിറുപിറുത്തുകൊണ്ട്.തിരിഞ്ഞു നടന്നു.  പെട്ടന്ന് കണ്ണുകളില്‍ പുക പടരുന്നപോലെ എനിക്ക് തോന്നി.
                                           ഉള്ളില്‍ ഒരു വെള്ളിടി വീണപോലെ ഞാന്‍ സ്തഭിച്ചു നിന്നു.  പിന്നെയും ഞാന്‍ മനസ്സില്‍ എന്നെത്തന്നെ അനുസ്സരിപ്പിക്കാന്‍ ശ്രമിച്ചു .ഒരു  കിഴവിയുടെ  വാക്കിനെ  പേടിച്ചു  എന്‍റെ  ലക്ഷ്യത്തെ  കാറ്റില്‍ പറത്താന്‍ എനിക്ക്  മനസ്സ് വന്നില്ല . എനിക്ക് പോയെ തീരു അവളെ  എനിക്ക്  വേണം ഞാന്‍  മനസ്സിനെയും ശരീരത്തെയും ഒരുപോലെ അനുസരിപ്പിക്കാന്‍  ശ്രമിച്ചുകൊണ്ട് മുന്നോട്ടു നീങ്ങി. ഉള്ളിലേക്ക് ചെല്ലുംതോറും വന്യമൃഗങ്ങളുടെ നിലവിളികള്‍ അപശകുനത്തിന്റെ മുന്നോടിയെന്നോണം മൂങ്ങകളുടെ  മൂളലും . അങ്ങനെ  കാട്ടുവഴിയിലൂടെ പിന്നെയും കുറേദൂരം.
                                                ഇപ്പോള്‍ ദൂരെ എനിക്ക്  ആ  കുന്നു കാണാന്‍ കഴിഞ്ഞുത്തുടങ്ങിരിക്ക്കുന്നു. കിഴവന്റെ കഥയിലും എന്‍റെ സ്വപ്നത്തിലും കണ്ടത് ഒന്നുതന്നെയാണ്‌. ഉള്ളിലുള്ള  ആവേശം മുന്നിലെ ഭയത്തെ മൂടിപ്പുതച്ചു. ഇരുളടഞ്ഞ മൂടല്‍ മഞ്ഞിലൂടെ  തെളിഞ്ഞു തെളിയാതെ ഞാന്‍ ആ കുന്ന്ആവേശത്തോടെ നോക്കി ഞാന്‍  നടന്നു .നടക്കുംതോറും അകലം കൂടുന്നപോലെ.. മനസ്സില്‍  പല പല ചിന്തകള്‍  മഴവെള്ളം  പോലെ  ഒലിച്ചിറങ്ങുന്നു. "സായന്നങ്ങളിലെ കണ്ടുമുട്ടലുകളില്‍ ചുരുട്ടുവാങ്ങാന്‍ ഞാന്‍ വെച്ചുനീട്ടുന്ന കാലണ...ആ മനുഷ്യന് എന്നെച്ചതിച്ചിട്ടു എന്ത് കിട്ടാന ! ഞാന്‍ വീണ്ടും വീണ്ടും  അറിയാതെ ഓര്‍ത്തു സ്വയം ആന്മ്മധൈര്യം വീണ്ടെടുത്തു  ."
                                         എനിക്ക്  തീര്‍ച്ചയായും അവിടെ എത്താന്‍ കഴിയും, എന്‍റെ  സ്വപനം  സഫലമാകും ഞാന്‍ എന്നോട് തന്നെ വീണ്ടും വീണ്ടും  പറയുമ്പോള്‍, ഉളില്‍  ഉറങ്ങികിടന്ന  ഭയപ്പാടു  മെല്ലെ ഉണരുന്ന പോലെ. ആ  കിഴവിയുടെ ചിരിയും  വാക്കുകളും  വീണ്ടും  മുന്നില്‍  തെളിഞ്ഞു  വരുന്നപോലെ . …
                                            ഇവിടെ  ആരൊക്കയോ  സ്ഥിരംവഴി നടക്കുന്നുണ്ട്  തീര്‍ച്ച.  അല്ലാതെ വിജനമായ കാട്ടില്‍ എങ്ങനെ  ഈ വഴി  തെളിഞ്ഞു . കാല്പാടുകള്‍ പതിഞ്ഞു  മുറിവേറ്റ പുല്‍നാമ്പുകള്‍ക്കിടയില്‍ ചെമണ്ണ്  പരവതാനിയായ് എനിക്ക്   മുന്നിലേക്കുള്ള  വഴി  കാട്ടിതരുനുണ്ടായിരുന്നു. അങ്ങനെ ചിന്തകള്‍ പലതും അയവിറക്കി ഞാന്‍  പിന്നെയും നടന്നു.  സമയം എന്നേക്കാള്‍ വേഗത്തില്‍ പായുന്നത്  ഞാന്‍ അറിഞ്ഞു. ദൂരെ  ആ കുന്നിനു പിറകിലായി  മാനം ചുവന്നു തുടങ്ങുന്നു. പടിഞ്ഞാറ് സൂര്യന്‍ മയങ്ങാന്‍  ഒരുങ്ങുകയാണെന്നു എനിക്ക് മനസ്സിലായി, മനസ്സ് പിന്നെയും  ഒന്ന് പാളി  ഈശ്വര ഇനി  ഞാന്‍ പിന്നിട്ട വഴികള്‍  തിരിച്ചു പോകാന്‍  ഞാന്‍  ഒറ്റക്കാണല്ലോ. സമയം എന്നെ ചതിച്ചിരിക്കുന്നു കൂട്ടിനു എന്‍റെ ശരീരവും.  എന്തുകൊണ്ട് എനിക്ക്  വിശപ്പോ ദാഹമോ  ക്ഷീണമോ തോന്നുനില്ല . 

                                          അയാള്‍ പറഞ്ഞത്  ശരിയാണ്  " ചെമ്മണ്ണ്‍നിനക്ക് വഴികാട്ടും കാടിന്റെ പച്ചപ്പും മൂകതയും നിന്റെ വിശപ്പിനെ ഇല്ലാതാക്കും, ഊതികാച്ചിയ പൊന്നിന്‍ നിറമുള്ള ആകാശവും അതിനുമുന്നില്‍ തെളിയുന്ന കുന്നിന്‍ ചെരിവും നിന്‍റെ മനസ്സും ശരീരവും തളരാതെ നോക്കും "  ആവാക്കുകള്‍ ഞാന്‍ ഓര്‍ത്തു. പിന്നെയും  ഓരോരോ ചിന്തകള്‍ എന്നെ വേട്ടയാടാന്‍ തുടങ്ങി  അവിടെ  എത്തുമ്പോള്‍  ആരുമില്ലെങ്കില്‍ ,ഈ വനത്തില്‍ ഒറ്റപ്പെടുമോ ചിന്തകള്‍ അങ്ങനെ പലതായ് ഉള്ളില്‍ ഒരു അഗ്നിപര്‍വതം തിളച്ചു മറിയാന്‍ തുടങ്ങി.  അവളുടെ ആ  മുഖം എന്നെ പിന്നെയും മുന്നോട്ടു തന്നെ വലിച്ചു അടുപ്പിക്കുന്നു.എന്തൊക്കയോ ചിന്തിച്ചുകൊണ്ട്‌ ഞാന്‍ പിന്നെയും നടന്നു .
                                  ഒടുവില്‍ ഞാനെത്തി  ആ  കുന്നിന്‍  ചുവട്ടില്‍ ,  കുത്തനെയുള്ള ആ മലമുകളില്‍  ഒരു  ചെറു കുടിലിന്റെ മേല്‍ക്കൂര കാണാം. ഉള്ളില്‍  ആശ്വാസമാണോ  സന്തോഷമാണോ അറിയില്ല, എന്‍റെ കാലുകള്‍ക്ക് ചലനം കൂടുന്നപോലെ. പിന്നെ ആ കുന്നിന്‍ ചരുവിലെ ഇടുങ്ങിയ കല്‍പടവുകള്‍ ഓടികയറി. പെട്ടന്ന്  ഒരു  കുഞ്ഞു പെണ്‍കുട്ടി കല്‍പ്പടവുകളില്‍  ഓടി  മറയുന്നത് എന്‍റെ  കണ്ണില്‍  പെട്ടു, സത്യമാണ് എന്‍റെ സപ്നത്തിലെ അതെ സ്ഥലം  അതേ രംഗങ്ങള്‍  അത്  എന്നിലെ  തളര്‍ച്ചയും ഭയവും കാറ്റില്‍ പറത്തി ആവേശത്തിന്റെ  ചാറ്റല്‍  മഴ  എന്‍റെ  ഉള്ളിലെ തീയണച്ചു . ഞാന്‍  വേഗത്തില്‍  നടക്കാന്‍  തുടങ്ങി പച്ചിലകളില്‍ പറ്റിപിടിച്ചിരിക്കുന്ന വെള്ളതുള്ളികളില്‍  ചുവന്ന  സൂര്യ  കിരണങ്ങള്‍  കൊണ്ട്  വിളക്ക് കൊളുത്തി  എന്നെ വരവേല്‍ക്കുന്നതായ് തോന്നി . കൂടണയാന്‍  പോകുന്ന  പറവകൂട്ടങ്ങള്‍ എനിക്ക് മംഗളം നേരുന്നതായും .. എന്തോ അടങ്ങാത്ത ഉള്ളില്‍  സന്തോഷത്തിന്റെ തിരയിളക്കം. ഒടുവില്‍  ആ കുടിലിനു  അടുത്ത് എത്തിയപ്പോള്‍ അവിടെ  ആദ്യം കണ്ടത്  ഒരു നാട്ടുമാവും അതില്‍ കെട്ടിയ   പിരിയിളകിയ കയറാല്‍ തൂങ്ങി കിടക്കുന്ന ഒരു ഊഞ്ഞാലും . കുറച്ചു പിന്നിലായി  അതാ ആ കുടില്‍ . ഞാന്‍ അത്ഭുതപ്പെട്ടു ചുറ്റും നോക്കി ആരെയും കാണുനില്ല.
                          സായന്തനത്തിന്റെ കുളിര്‍മ്മ എന്‍റെ കണ്ണുകളില്‍ തലോടുന്നപോലെ.  ഒടുവില്‍ ഞാനാ  കുടിലിനു  മുറ്റത്തു എത്തി. ആരെയും  കാണുന്നില്ല. നിശബ്ദമായ അന്ധരീക്ഷത്തില്‍ തുറന്നു  കിടക്കുന്ന  ജനാലകളുടെ പൊട്ടിപൊളിഞ്ഞ വാതിലുകള്‍ കാറ്റില്‍ ആടുന്ന ഒച്ച മാത്രം. പെട്ടന്ന്   ഒരു  കാല്‍പ്പെരുമാറ്റം  കേട്ടുഞാന്‍ തിരിഞ്ഞു  നോക്കി   ഒറ്റകാലില്‍ പാദസ്വരം കിലുക്കി  ആരോ  ആ  കുടിലിനു  പിന്നിലേക്ക്‌  ഓടി  മറഞ്ഞു. അതവള്‍ ആണോ ഞാന്‍ ആ കാലൊച്ച കേട്ട സ്ഥലത്തേക്ക്  ഓടി ആരെയും കണ്ടില്ല. പിന്നെ ഞാന്‍ ആ കുടിലിനു മുന്നില്‍ തുറന്നു  കിടന്ന വാതിലിന്‍റെ പടികളില്‍   ഇരു  കൈകളും  താങ്ങി അകത്തേക്ക്  തല നീട്ടി  പതിഞ്ഞ സ്വരത്തില്‍  ചോദിച്ചു   “ ഇവിടെ......... ആരും  ഇല്ലേ .... “   
                                      അപ്പോഴാണ്  അകത്തു കൊളുത്തി വെച്ചിരിക്കുന്ന ആ വിളക്ക് വെട്ടം എന്‍റെ  കണ്ണില്‍  പെട്ടത്.  വിളക്കിന്റെ  പകുതി   അകത്തളവാതിലിന്റെ  ചുവരില്‍  മറഞ്ഞിരിക്കുന്നു. കാറ്റില്‍  ആടുന്ന ചിമ്മിനി വിളക്കിന്റെ നാളങ്ങള്‍ ഉള്‍വലിഞ്ഞും പിന്നെയും വന്നും എന്നെ കണ്ടു ഒളിച്ചുകളിക്കുന്നപോലെ തോന്നി. കത്തുന്ന വിളക്കുകണ്ട്  അകത്തു  ആളുണ്ടെയ്ന്നു മനസിലായി . എങ്കിലും  ഉള്ളിലേക്ക്  കയറാന്‍  ഭയം എന്നെ അനുവദിച്ചില്ല.പിന്നെയും  ഞാന്‍  ആ  ചോദ്യം  ഞാന്‍ ആവര്‍ത്തിച്ചു  ആരും  ഇല്ലേ ....ഇവിടെ.
                                   പതിയെ ഇരുളില്‍ ചിമ്മിനി വിളക്കിന്റെ പ്രകാശം മുഖത്ത് പതിഞ്ഞ്‌ ചുവന്ന  നിഴല്‍ വീണ  ഒരു  കുഞ്ഞു  മുഖം എന്‍റെ  മുന്നില്‍  തെളിഞ്ഞു. ഒരു  പെറ്റിക്കോട്ട് മാത്രം ഇട്ടു ചീകാതെ ഒതുക്കാതെ  മുഖത്തേക്ക്  പാറിപറന്നു കിടക്കുന്ന  മുടിയുമായി   ഒരു  കുഞ്ഞു  പെണ്‍കുട്ടി  എന്നെ  നോക്കി  ചിരിക്കുന്നു. എനിക്കൊര്‍മ്മവന്നു കുന്നു കയറിവരുമ്പോള്‍ എന്‍റെ കണ്ണില്‍ മിന്നല്‍പോലെ മാഞ്ഞുപോയ ആ കുഞ്ഞു ബാലിക, അത് അവള്‍ ആയിരുന്നു . അതിന്റെ  ആ  ഓമനത്തം  തുളുബി  നില്‍ക്കുന്ന ചിരി ആരെയും ആകര്‍ഷിക്കും .എന്‍റെ ഭയം പെയ്ട്ടന്നു എങ്ങോ പോയപോലെ  അകത്തു  കയറി  ഞാന്‍ അവളുടെ  മുന്നില്‍  മുട്ടുകുത്തി  ഇരുന്നു പതിയെ ചോതിച്ചു "അമ്മ എവിടെ "  പിന്നെയും ഒരു  ചിരി മാത്രം മറുപടിയായി  തന്നുകൊണ്ട്  വിളക്ക്  വെയ്ട്ടത്തില്‍ നിന്ന് അവള്‍ മുഖം വലിച്ചു 
ഞാന്‍  മെല്ലെ  എഴുനേറ്റു   ഉള്ളിലേക്ക് ചെന്നു.  അവിടെ  പുല്‍പ്പായില്‍  ഒരാള്‍ കിടക്കുന്നു .അരുകില്‍ ആ കുഞ്ഞു  ഇരുന്നു അവരോടു എന്തോ പറയുന്നു അമ്മയാണെന്നു  തോന്നുന്നു . ഞാന്‍ എന്ത് ചോതിക്കണം  എന്ത് പറയണം എന്നറിയാതെ  നോക്കി  നില്‍ക്കുമ്പോള്‍  ആണ് ആ കുഞ്ഞു കാലുകള്‍  എന്‍റെ ശ്രദ്ധയില്‍ പെട്ടത് . പക്ഷെ കാലുകളില്‍ പാദസരം ഇല്ലായിരുന്നു .അപ്പോള്‍ അവള്‍ എവിടെ  ഞാന്‍ തെടിവന്നവല്‍   ഞാന്‍ ചുറ്റും നോക്കി എന്‍റെ കണ്ണുകള്‍  ആ ഒറ്റകൊലുസിട്ട ആ സ്വപ്ന കുമാരിയെ തിരയുകയായിരുന്നു.
                                   എന്തൊക്കയോ ചോദിക്കണമെന്നുണ്ട്  എന്നാല്‍  നാവു  പോങ്ങുനില്ല. പെട്ടന്ന് അതാ അകത്തു  എവിടേയോ  ആ  ഒറ്റകൊലുസിന്റെ കിലുക്കം  പിന്നെയും  ഞാന്‍  കേട്ടു …. ഞാന്‍  അങ്ങോട്ട്‌  നോക്കി   കാതോര്‍ത്തു നില്‍ക്കുമ്പോള്‍  പിന്നില്‍നിന്നൊരു   ശബ്ദം മോനേ നിന്‍റെ നക്ഷത്രം  ഏതാ. എന്‍റെ  ഉള്ളില്‍  ആളികത്തിയ തീഗോളം  ഒരു തേങ്ങലായ്  പുറത്തേക്കുപൊയ്  .
എന്നെ ഒരുനിഷം പുകച്ചുകളഞ്ഞു ആ  ചോദ്യം  … ഞാന്‍  മെല്ലെ  തിരിഞ്ഞു  നോക്കി .അവിടെ കിടന്നിരുന്ന  ആ സ്ത്രീ എന്‍റെ മുന്നില്‍  നില്‍ക്കുന്നു. അവര്‍ എന്നോട്  പിന്നെയും ചോതിച്ചു " നക്ഷത്രം രോഹിണി അല്ലെ ? ഉവ്വ് ഞാന്‍ മറുപടി പറഞ്ഞു . അഷ്ടമി രോഹിണി  പക്ഷെ വൈകിപോയല്ലോ നീ  ഭയപ്പെടേണ്ട നിന്നെ  ഒന്നും  ചെയ്യാന്‍  ആകില്ല ആ കിഴവിക്കു . ചെല്ലു  നിനക്കവളെ കാണാം കൊണ്ട് പോകാം ഈ നരകത്തില്‍നിന്നു ശാപഭൂമിയില്‍നിന്നു നിനക്കെ അതിനു കഴിയു.പുറത്തേക്കു കൈകാണിച്ചുകൊണ്ടവര്‍ എന്നോട് പറഞ്ഞു.
                   എനിക്കൊന്നും മനസിലായില്ല ഞാന്‍ കണ്ണും  മിഴിച്ചു  നിന്ന്പോയീ അവരുടെ  മുന്നില്‍ . എന്‍റെ വരവും ലക്ഷ്യവും അവര്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കുന്നു, ഞാന്‍  മനസ്സില്‍  പറയാനോ  ചോതിക്കണോ  ഇരുന്ന   ചോദ്യങ്ങള്‍ക്ക്   ഒറ്റ  വാകില്‍  ഉത്തരം  കിട്ടിയിരിക്കുന്നു  … ഭയവും  സന്തോഷവും  ഒരുമിച്ചു  കാര്‍ന്നു  തിന്നുന്ന  ഒരു   അവസ്ഥ .അപ്പോള്‍ അതാ ആ ഒറ്റകാലില്‍ കെട്ടിയ പാദസ്വരത്തിന്‍റെ  കിലുക്കംവീണ്ടുമാ കുടിലിനു  പുറത്തെവിടെയോ കേയ്ട്ടു ഞാന്‍ ആ അമ്മയുടെ കണ്ണുകളിലേക്കു  നോക്കി. ഒന്നും  പറയാതെ  തന്നെ  ആ കണ്ണുകള്‍  എന്നോട്  പറയുന്ന  പോലെ  തോന്നി  അത് അവളാണ് ...
                                ഞാന്‍  അറിയാതെ  തലയാട്ടി  പുറത്തേക്കിറങ്ങി. അവള്‍  ആ   ഊഞ്ഞാലിന്‍ കയറില്‍  പിടിച്ചു   ദൂരേക്ക് നോക്കി   നില്‍ക്കുനുണ്ടായിരുന്നു .ഇളം കാറ്റില്‍ അവളുടെ പാറിപറക്കുന്ന   മുടിയിഴകള്‍ സ്വര്‍ണ്ണ  നൂലിഴകള്‍ പോലെ തിളങ്ങുന്നുണ്ടായിരുന്നു. അവളുടെ  പാവാടതുമ്പ്   നിലത്തു  മുട്ടികിടകുന്നു . കൈകളില്‍  കിടക്കുന്ന  കുപ്പിവളകളില്‍  വെയില്‍പതിച്ചു രക്നനങ്ങള്‍ പോലെ തിളങ്ങുന്നു.   മെല്ലെ ഞാന്‍  അടുത്തേക്  നടന്നു  ചെന്നു  ആ  ഊഞ്ഞാല്‍  പലകയില്‍  വിരല്‍  മുട്ടി  അവളെ  ഞാന്‍ എന്‍റെ വരവറിയിച്ചു. അവള്‍  തിരിഞ്ഞു  നോക്കി  ആ മുഖത്തെ ഐശ്വര്യം കണ്ണുകളിലെ തിളക്കം ഞാന്‍ ജീവനോടെ ഒരു  മാലാഖയെ കണ്ടപോലെ. തിളക്കമില്ലാത്ത  വസ്ത്രങ്ങള്‍  പോലും  അവള്‍ക്കു  മേല്‍ പുതുപട്ടുപോല്‍ ശോഭിക്കുന്നു. ഞാന്‍  ഒരു  നിമിഷം  മരവിച്ചു നിന്നുപോയി  ഒറ്റ  നോട്ടത്തില്‍ തന്നെ ആരെയും മോഹിപ്പിക്കുന്ന മുഖശ്രീ അതായിരുന്നു അവള്‍ .ഞാന്‍ കണ്ട സ്വപ്നത്തിലെക്കാള്‍ മനോഹരി.
                        എന്നെ കണ്ടവള്‍  തിരിഞ്ഞോടാന്‍  ശ്രമിക്കവേ  ഞാന്‍  ആ   കൈകളില്‍  അറിയാതെ തൊട്ടു.  ആ സ്പര്‍ശനം കൈപിടിച്ച് നിര്‍ത്തുന്നതിനെക്കാള്‍ ശക്തില്‍ അവളെ പിടിച്ചുനിര്‍ത്തി. ഒറ്റക്കാലില്‍ കിലുങ്ങുന്ന ആ കൊലുസിന്റെ താളം നിലച്ചു,  കുപ്പിവളകള്‍ നിശബ്ദമായി അവള്‍ മുഖം താഴ്ത്തി വീണ്ടും തിരിഞ്ഞു  നിന്നു. പിന്നെ ഞാന്‍  ആ  കൈകളില്‍ പതിയെ തൊട്ടുകൊണ്ട്  പറഞ്ഞു . കൊണ്ടുപോകുവാ   എന്‍റെ  ഗ്രാമത്തിലേയ്ക്ക്  അനുവാദം ചോദിക്കാതെ തന്നെ ഞാന്‍ . സ്വപ്നത്തില്‍ നിയെനിക്കത് തന്നതല്ലേ. അവള്‍ പെട്ടന്ന് തിരിഞ്ഞു എന്‍റെ ചുണ്ടില്‍ കൈവേയ്ച്ചു അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അരുതെന്ന് പറയാതെതന്നെ എനിക്ക് മനസില്ലായി. അവള്‍ എന്തിനെയോ ഭയക്കുന്നുണ്ട് . എങ്കിലും എങ്ങോ  നിന്നു  ഒരു  ഈറന്‍  കാറ്റു  അകവും  പുറവും  ഒരുഒപോലെ  തണുപിച്ചു  കടന്നു  പൊയ്. മുടിയിഴകള്‍കൊണ്ടു  ആ മുഖത്ത്  കാറ്റ് വരച്ചിട്ട വരപ്പാടുകളെ ഞാന്‍ മെല്ലെ മാടിയൊതുക്കി .
                                ആ  കണ്ണുകളില്‍നിന്നു ഒഴുകി  വരുന്ന ആ കണ്ണുനീര്‍ തുള്ളികളെ  ഭൂമിയില്‍ പതിക്കാതെ ഞാനെന്‍റെ  വിരല്‍തുബില്‍ ഒപ്പിയെടുത്തു. പിന്നെയാ കണ്ണുകളില്‍  നോക്കി പറഞ്ഞു  “ നിന്‍ കണ്ണുകളില്‍ നിന്നു  അടര്‍ന്നു  വീഴുന്ന ഈ കണ്ണുനീര്‍  തുള്ളികളെ  പോലും  ഞാന്‍  ഇന്ന് എന്നെകാള്‍  പ്രണയിക്കുന്നു .. എന്നില്‍ പ്രാണന്‍ നിലക്കുന്ന നിമിഷംവരെ  ഇനി നീ എന്നരുകില്‍ ഉണ്ടാകണം. ഞാന്‍  കൊണ്ട്  പോകുന്നു നിന്നെ,നിന്നക്കെന്റെ  വാക്കുകളെ  തിരസ്കരിക്കാന്‍  ആകില്ലയെങ്കില്‍ നമുക്ക് യാത്ര തിരിക്കാം   "'
                         അവള്‍  ദയനീയമായി എന്‍റെ കണ്ണുകളിലേക്കു  നോക്കി. അപ്പോഴും  ഒരുവാക്ക് പോലും ആ നാവില്‍നിന്നു എനിക്ക് കേള്‍ക്കാന്‍ ആയില്ല. എന്‍റെ കരങ്ങളില്‍നിനു താഴേക്കു ഉതിര്‍ന്നുവീഴാന്‍ പോയ അവളെ ഞാന്‍  പതിയെപ്പിടിച്ചുയര്‍ത്തി. അവളുടെ നോട്ടത്തില്‍ എന്‍റെ  നാവിനു  പോലും  ചലനമറ്റപോലെ  തോന്നിപ്പോയി . അവള്‍ ഒരു വാക്കുപോലും മിണ്ടാതെതന്നെ എനിക്ക് എല്ലാം മനസ്സിലാക്കിത്തരുന്നു. എങ്കിലും ആ സ്വരമൊന്നു കേള്‍ക്കാന്‍ ഞാന്‍ വല്ലാതെ കൊതിച്ചുപോകുന്നു. ഒരു വാക്ക് മിണ്ടിയെങ്കില്‍ ....ഞാന്‍ മനസ്സില്‍ എന്നോട് തന്നെ പറഞ്ഞു . 
                 “ അവള്‍ മിണ്ടില്ല അവള്‍ക്കു മിണ്ടാന്‍ ആകില്ല ഈ ശാപ ഭൂമിയുടെ അതിര്‍വരമ്പുകള്‍ കടക്കാതെ അവള്‍ക്കു സംസാരിക്കാന്‍ ആകില്ല  "  ആ  ശബ്ദം കേട്ടു ഞാന്‍  പെട്ടന്നു പിന്നിലേക്ക്‌  തിരിഞ്ഞു  നോക്കി ആ കുടിലിനുള്ളില്‍ ഞാന്‍ കണ്ട സ്ത്രീ, അവളുടെ  അമ്മയായിരുന്നു അത്.  എന്‍റെ മനസ്സില്‍ ജനിച്ച ചോദ്യം അവര്‍ എങ്ങനെ അറിഞ്ഞു ഞാന്‍ അത്ഭുതപ്പെട്ടു. പെട്ടന്ന്  ആവേശത്താല്‍ ഞാന്‍ ചോതിച്ചു അമ്മേ  ഞാന്‍ എടുത്തോട്ടേ  അമ്മയുടെ  ഈ   മകളെ  ഇവള്‍ ഇല്ലാതെ ഞാന്‍  ഈ കാടുവിട്ടു  പോകില്ല. സ്വപ്നത്തില്‍ വന്നു എന്നെ വിളിച്ചു കരഞ്ഞ ഈ മുഖം ആണ് എന്നെ ഇവിടെ എത്തിച്ചതു, ഇവള്‍ക്ക് വേണ്ടിയാണ്  ഞാന്‍  ഇവിടെ വന്നത്   എന്നെ  അനുവദിക്കണം,അനുഗ്രഹിക്കണം.
                    ആകെ  ശോഷിച്ചു  കവിളുകള്‍ ഒട്ടിയ ആ സ്ത്രീ എന്നോട് പറഞ്ഞു ഈ കാടും ഇവിടത്തെ നിയമങ്ങളും കുട്ടീ നിനക്ക് അറിയില്ല, നീ വഴിയില്‍ കണ്ട ആ കിഴവിയുടെ ബലിയാടുകള്‍ ആണ് ഞാനും എന്‍റെ മക്കളും. അവര്‍ ഇവളുടെ ശബ്ദത്തെ പറിച്ചെടുത്തു, വിശപ്പും ദാഹവും ഇല്ലാത്ത മനുഷ്യ കോലങ്ങള്‍ ആക്കി. അവളുടെ ശബ്ദം തിരിച്ചു കിട്ടാന്‍  ഇവളീവനം കടക്കണം.പെണ്ണിന്റെ മാറിലെ ചൂടറിയാത്ത ആണ്‍കുട്ടികളെ സ്വനത്തില്‍ ഇവളുടെ രൂപം  കാട്ടി മോഹിപ്പിച്ചു ഇവിടെ വരുത്തി കുരുതി നടത്തുകയാണ്  അവരുടെ രീതി .
                              കന്യകയെ മോഹിച്ചു മരണം വരിച്ച   നാല്‍പ്പത്തൊന്നു ആണിന്‍റെ ചോരകുടിച്ച്  യൌവ്വനം വീണ്ടെടുക്കുകയാണ് കിഴവിയുടെ  ലക്‌ഷ്യം.ആ    നാല്‍പ്പത്തിയൊന്നാമന്‍ നിയാണ്. എന്നാല്‍ നിന്റെ ജന്മ്മനക്ഷത്രം അതാണ്‌ നിനക്ക്  തുണയാകുന്നത്  പൊയ്ക്കൊള്ളു 
                     മകനേ എനിക്ക് ഒരിക്കലും  ഈ   മലയിറങ്ങാന്‍  സാധികില്ല, മരണം അതാണ് ശിക്ഷ .  ഈ കുട്ടികള്‍ അവരില്‍ ഒരാളെ മാത്രമായി നിനക്ക് കൊണ്ടുപോകാനും ആകില്ല . ഇവള്‍ ഈ കാടു കടന്നാല്‍ ആ കിഴവിയുടെ ശക്തി ഇല്ലാതാകും . ഉള്‍വനത്തില്‍നിന്നു  വേട്ടപ്പട്ടികള്‍  വന്നു അവരെ കടിച്ചു കീറും . നീ   ഇവരെയെങ്കിലും   ഈ   നരകത്തില്‍  നിന്നു രക്ഷിക്കണം . പലരും  വന്നിരുന്നു നിന്നെപോലെ അവരെ എല്ലാം അവരുടെ  കുരുതിക്ക്  ചോരയാവാന്‍ വിധിക്കപെട്ടവര്‍ ആയിരുന്നു . നിന്‍റെ നക്ഴത്രമാണ് നിടെ ആയുധം.  സൂക്ഷിക്കുക കറുത്ത മേഖങ്ങള്‍ സൂര്യനെ മറക്കുന്നവരെ,  അതുവരെ നിന്നെ അവര്‍ക്ക് ഒന്നും ചെയ്യാന്‍ ആകില്ല ഇരുള്‍ വീഴും മുന്‍പ് രക്ഷപെട്ടോളു അല്ലെങ്കില്‍ നിയും ....  
                           ഈ സൂര്യാസ്തമനതിനു  മുന്നേ നിനക്ക്   ഈ   കാടു കടക്കാനായാല്‍  നിനക്കിവള്‍ സ്വന്തം. കാടുകടക്കാന്‍ എളുപ്പവഴി ഇവള്‍ നിനക്ക് കാട്ടിത്തരും.ഒരു ദിനംകൊണ്ട് നീ താണ്ടിയ വഴികള്‍ ഇവള്‍  നിമിഷങ്ങള്‍ മതിയാകും.  ഇനി അരനാഴിക  ബാക്കി  നിനക്ക്   പുറപ്പെടാം....  പൊയ്കൊള്ളു നിനക്കു നല്ലതേ വരൂ "അത്രയും പറഞ്ഞു അവര്‍ തിരിഞ്ഞു കുടിലിനുള്ളിലേക്ക്  നടന്നു പൊയ് . ഞാന്‍ ഒന്നം ചിന്തിക്കാന്‍  നിന്നില്ല  ആ കൈകളില്‍ പിടിച്ചു  അവള്‍ എനിക്ക് കൈ തരുമ്പോള്‍ മറന്നില്ല ഞാന്‍  അവളുടെ കുജനുജത്തിയെ കയ്യിലെടുക്കാന്‍ ,ആ  പൊളിഞ്ഞ ജനാലയിലൂടെ  ആ അമ്മ  എല്ലാം കാണുന്നുണ്ടായിരുന്നു.
                      ഞാന്‍ ആകാശത്തേക്ക്   നോക്കി  സൂര്യന്റെ  കിരണങ്ങള്‍ക്ക്  മങ്ങലേറ്റു തുടങ്ങി, ഞാന്‍  അവളോട്‌  പറഞ്ഞു  ഓര്‍ത്തു  നില്ക്കാന്‍  സമയമില്ല വരൂ അമ്മയെ  ഞാന്‍ കൊണ്ടുവന്നു തരും ഇതുപോലെ ഈ കൈകളില്‍. കൂടെപോരാന്‍ മനസില്ലാതെ ആണോ രക്ഷപ്പെടാന്‍ ആവില്ല എന്ന് അവള്‍ക്കു ഉറപ്പുള്ളതുകൊണ്ടാണോ അറിയില്ല അവള്‍ വീണ്ടും  പിന്നിലേക്ക്‌  വലിയാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ പെട്ടന്ന്  ആ കരങ്ങളില്‍ മുറുകെപ്പിടിച്ചു അപ്പോള്‍ തട്ടിയുടഞ്ഞ  കുപ്പിവളകള്‍ കൊണ്ട് ആ കൈകളില്‍നിന്ന്  പൊടിഞ്ഞ  ഞാന്‍ ചോരതുള്ളികളെ വിരല്‍കൊണ്ട്  എടുത്തു  അവളുടെ  നെറുകില്‍  ചാര്‍ത്തി  ഞാന്‍ മലയിറങ്ങി  എന്‍റെ  ചുമലില്‍  അവളുടെ  കുഞ്ഞനുജത്തിയും 
                                  അപ്പോഴും ആ പൊളിഞ്ഞ ജനല്‍പ്പാളികള്‍ക്ക് ഇടയിലൂടെ നമ്മള്‍ യാത്രയാകുന്നതും നോക്കി നില്‍ക്കുകയായിരുന്നു ആ അമ്മ, ഒരു   പകല്‍  കൊണ്ട്   ഞാന്‍ താണ്ടിയ  ഈ കാടിനെ അരനഴികകൊണ്ട്  എനിക്ക്  താണ്ടാന്‍ ആകുമോ അറിയില്ല , ഈ   സൂര്യന്‍  അസ്തമികും  മുന്‍പ്  ഞാന്‍  എന്‍റെ  ഗ്രാമം വീണ്ടും കാണുമോ ഞാന്‍ ഓര്‍ത്തു. അമ്മപറഞ്ഞപോലെയുള്ള കുറുക്കുവഴികള്‍ അവള്‍ക്കു അറിയുമായിരിക്കും,
                                   സായന്തനത്തിന്റെ  ഇളം കാറ്റും  മുളംകാടുകളുടെ  ചൂളംവിളിയും കണ്ണ്എത്താ  ദൂരത്തെചുവന്ന മണ്‍പ്പാതയും  മാത്രം  മുന്നില്‍ …"സായന്നങ്ങളിലെ കണ്ടുമുട്ടലുകളില്‍ ചുരുട്ടുവാങ്ങാന്‍ ഞാന്‍ വെച്ചുനീട്ടുന്ന കാലണ...ആ മനുഷ്യന് എന്നെച്ചതിച്ചിട്ടു എന്ത് കിട്ടാന ! ഞാന്‍ വീണ്ടും വീണ്ടുമ അറിയാതെ പിറുപിറുത്തു.. അതുകേട്ട്‌ ആദ്യമായി അവള്‍ എന്നെനോക്കി ഒന്ന് പുഞ്ചിരിച്ചു .അരനഴികനെരത്തെ  എന്‍റെ  പ്രണയം .......
                           അരുകില്‍ മുഴങ്ങിയ അലാറം ഓഫ്‌ ചെയ്തു പിന്നെയും ഞാന്‍ പുതപ്പിനുള്ളിലേക്ക് പതിയെ മുഖം വലിച്ചു , എന്‍റെ സ്വപ്നങ്ങളെ തകര്‍ത്ത അലാറത്തെ പഴിപറഞ്ഞുകൊണ്ടു പിന്നെയും .......