Friday, June 17, 2011

ആലിപഴങ്ങള്‍

പൊയ് വരൂ .... ദേവി....

എത്രവേഗം നീ  തിരിച്ചെത്തുന്നുവോ .... .. 

അത്രവേഗം

ഉള്ളില്‍ ഇരുണ്ട് കൂടുന്ന  മഴക്കാര് ഇല്ലാതാകും ....

മനസ് മാനം പോലെ തെയ്ളിമയില്‍ മുങ്ങും ..........

പിന്നതില്‍ നിന്‍റെ സ്പ്പര്‍ശനം കൊള്ളുമ്പോള്‍ അതൊരു .....

ആശ്വ സത്തിന്റെ പെരുമഴ കാലമാകും .....

അതില്‍ എന്റെ ഉള്ളിലെ അഗ്നിക്ക് ശമനമാകും....

മോക്ഷമാകും ...

പിന്നതു അടങ്ങാത്ത പ്രണയത്തിന്റെ ആലിപഴങ്ങള്‍ അയി നിന്നെ പുണരുമ്പോള്‍

ഞാന്‍ പിന്നെയും ഒരു വിങ്ങലായി ദൂരെ മാറി നില്കും.......

ഉള്ളില്‍ അപ്പോഴും ഒന്നേ കൊതിപ്പു ....

ആ അലിപഴങ്ങളകാന്‍ കഴിഞ്ഞിരുനെയ്ങ്കില്‍......

Thursday, May 26, 2011

എന്‍റെആത്മാവിന്‍റെ കൈയ്യൊപ്പ്

സ്വപ്നങ്ങളോ അതോ അതും സ്വപ്നമോ ..... അറിയില്ല......

പ്രണയം അറിയാന്‍  അതിന്റെ ഗന്ധം തിരിച്ചറിയാന്‍ പടിപിച്ചത് അവള്‍
 ആയിരുന്നു,

ഒരികലും കാണാന്‍ കഴിയാത്ത അത്ര ദൂരത്തു ആയിരുന്ന അവളെ
 കാലമെന്‍ മുന്നില്‍ കൈനീട്ടമായ്കൊണ്ടുവന്നു
എന്‍ വിരല്‍തുംബിലൂടെ ഊറി ഇറങ്ങിയ വാക്കുകള്‍
അവളുടെ മിഴികളില്‍ നിഴലിന്‍റെ നിറമുള്ള അക്ഷരങ്ങളായിപതിഞ്ഞപ്പോള്‍
അവളില്‍  ഞാനോ .....എന്നില്‍  അവളോ....... അറിയില്ല എനിക്ക്  ഇപ്പോഴും ,
ഞാന്‍ അറിയാതെ  എന്നെ ചുറ്റിവരിഞ്ഞ പട്ടുനൂല്‍ ചരടുകള്‍ക്ക് മെല്ലെ  ജീവന്‍
 വെയ്ക്കുകയായിരുന്നു.
 അതില്‍ കണ്‍പോളകള്‍ അറിയാതെ കണ്പീലി നനയുമ്പോള്‍ ഉണ്ടാകുന്ന
 അഭിനിവേശതിന്റെ സുഖമുള്ള പ്രണയത്തിന്‍  സംഗീതം എനിക്കവള്‍പറഞ്ഞു തന്നു.
 അതു  കാറ്റായ് എന്നെ  തലോടുമ്പോഴും  ശബ്ധമായി എന്നെ  മുത്തമിടുംപോഴും 
ഞാനവളെ  ആസ്വതിച്ചിരുന്നു .
പിന്നത് പ്രാണനില്‍ കട്ടപിടിച്ച  പവിഴപുറ്റുകളായ്‌ മാറുകയാണെന്ന് ഞാന്‍ 
അറിഞ്ഞുതുടങ്ങി.
കടല്‍ കടന്നു  പോകെയ്ണ്ടിയിരികുന്നു......    ഈ  രാവണനാ മഞ്ഞില്‍ 
പൊതിഞ്ഞ പവിഴപുറ്റിനെ സ്വന്തമാക്കാന്‍
  അങ്ങ് ആഴ കടലിന്‍റെ  ഇടനെനെഞ്ചിലൂടെ   ഊളിയിട്ടു    ഇറങ്ങണം
എങ്കില്‍ തന്നേയ് അവളുണ്ടാകുമോ അവിടെ...? അറിയില്ല എങ്കിലും ഞാന്‍
 പ്രതീക്ഷയുടെ  പുഷ്പ്പകമാന്ജ്ജല്‍ അവള്‍ക്കായി ഒരുക്കുന്നു.....  
കാത്തിരിക്കുന്നു........

                            അവള്‍ക് നാഗങ്ങള്‍ തുണ.  നാലുകെട്ടിന്‍റെ  അകത്തളങ്ങളിലേ
 ചുവരുകള്‍ പോലും അവളെ  അറിയുനുണ്ടായിരുന്നു, അവയുടെ 
ചെതുമ്പലുകള്‍  ഉരസുന്ന ശബ്ധങ്ങളില്‍ അവള്‍ എന്റെ നാമംകേയ്ട്ടത്രേ...
 അവളുടെ മുഖപടതിലേയ്ക്കു   ഇളം കാറ്റ് വരച്ചു വെയ്ച്ച മുടിയിഴകളെ
ഞാന്‍ മേല്ലെ  മാടി ഒതുക്കാന്‍ ശ്രമികുംപോള്‍  മഞ്ഞുപോലെ തണുത്ത ആ 
കൈവിരല്‍ തുമ്പുകള്‍ ഒന്ന് 
സ്പര്‍ശിചിരുനെയ്ങ്കില്‍ എന്ന് ഞാന്‍ ..... കൊതിച്ചു പോകുന്നുവെന്ന 
സത്യമാണ്‌എന്റെ പ്രണയവും എന്നിലെ അവളും.

'' പ്രണയം അത് യെന്തന്നു അറിയാതെ  പോയേനേ..
. അതിന്റെ ഗന്ധം യെന്ത്ന്നു തിരിച്ചറിയാതെ പോയേനേ ഇ ജന്മം ഞാന്‍ ''
ഇതവള്‍ പറയുമ്പോള്‍ ഞാന്‍ പ്രണയം എന്ന വാകിന്‍റെ  മാധുര്യം  അല്ല 
അവളില്‍ ഞാന്‍ എന്തെന്ന്  തിരിച്ചറിഞ്ഞു  തുടങ്ങുകയായിരുന്നു ,
  ഒരികലും എത്തിപ്പെടാന്‍ ആകാത്ത ആര്‍ക്കും  കാണാന്‍ കഴിയാത്ത ആ 
മായലോകത്തു ഞാന്‍ പാറിപറക്കാന്‍ ശ്രമികുമ്പോള്‍ അവള്‍ എനിക്ക് 
ചിറകുകളായി കൂടെവന്നു...അതിനു ചുബനനങ്ങളെകാള്‍ മധുരം 
ഉണ്ടായിരുന്നു തുലാവര്‍ഷ മഴയിലെ 
കുതിര്‍ന്ന മണ്ണിനെകാള്‍  മണമുണ്ടായിരുന്നു .പകരമായി നല്കാന്‍ എന്നില്‍   
എന്താണുള്ളത് .നീര്‍കുമിളകളുടെ  ഉറപ്പുപോലും ഇല്ലാത്ത ഈ  ജീവനോ അറിയില്ല ....  എങ്കിലും അവളെ ഞാന്‍ സ്നേയ്ഹികുന്നു ഇന്ന് മറ്റു എന്തിനേക്കാളുംപവിത്രതയോടെ.സൂര്യകിരണങ്ങളെ കാത്തിരിക്കുന്ന മഞ്ഞിന്‍ കണം പോലെ ഒരു നിമിഷമെങ്കില്‍ ഒരുനിമിഷം അവളില്‍ അലിഞ്ഞു തീരാന്‍ ആ പ്രകാശം എന്നില്‍ പടര്‍ന്നിരങ്ങാന്‍  അതില്‍ അലിഞ്ഞിടാന്‍ ഞാന്‍ വല്ലാതെ മോഹിച്ചു പോകുന്നു.

പാടാന്‍ മറന്ന പാട്ടുപോലെ....
          പെയ്യാന്‍ മറന്ന മഴപോലെ .....
                     ഒഴുകാന്‍ മറന്ന  നദി പോലെ ......
എന്നില്‍നിന്ന് അവളെ കാലം എന്തിനു ഇത്രനാള്‍ ഒളിപ്പിച്ചു വെച്ചു,

 ഒടുവില്‍ ആ വഴിതെറ്റി  വന്ന കാറില്‍  അവളുടെ ഗന്ധം ഞാന്‍ 
തിരിച്ചറിഞ്ഞു പിന്നെ  അതു എന്‍റെ  മിഴികളെ  തഴുകി കടന്നു പോകുമ്പോള്‍ ഞാന്‍ അവളെ തിരിച്ചറിഞ്ഞു കഴിഞ്ഞു അവള്‍ എന്നെയും .
പോയ ജന്മ്മത്തില്‍ എങ്ങോ  കാലമാകുന്ന കുത്തൊഴുക്കില്‍ കൈവിട്ടു പോയ 
എന്‍റെ  ജീവന്‍റെ തുടിപ്പിനെ  ഞാന്‍ കണ്ടെത്തി എന്ന ആശ്വാസം .
എങ്കിലും ഞാന്‍ അറിയതെ ഉള്ളില്‍ സ്വയം കനല്‍ കൂന കൂട്ടുന്നു,
 ഇനിയും അവള്‍ എന്നെ  വിട്ടുപോയാല്‍ എന്നോര്‍ത്തു ഞാന്‍ സ്വയം 
ചിതയോരുക്കുന്നു.കണ്ണുകളില്‍ ചോരയുടെ പൊടിപടലങ്ങള്‍ നിറയുന്നു.
ഇരുട്ടിനു ചുവപ്പ് നിറമാകുന്നു,കാത്തിരിപ്പ്‌ അതവള്‍ നല്‍കുന്ന ഒരു നിമിഷമാണെലും അസഹനീയം അയിടുന്നു,അങ്ങനെ  ഉള്ളു വെന്തുരുകി   കട്ടപിടികുംപോള്‍ അതില്‍ അവളുടെ രൂപം കൊത്തി 
ഉണ്ടാക്കാന്‍ എനിക്കിന്ന് നിമിഷങ്ങള്‍ മതിയാകും. 
ഇത് പ്രണയമാണോ...!ഞാന്‍ അവളെയോ  അവള്‍ എന്നെയോ പ്രണയികുനുണ്ടോ ......
ഇല്ല  പ്രണയതിന് പ്രണയിക്കാന്‍ അല്ലെ  ആകു,എന്നാല്‍ ഇത് പ്രാണനില്‍ പഴുത്ത ലോഹ ചരടുകൊണ്ട് കെട്ടുമ്പോള്‍ 
ഉണ്ടാകുന്ന വേതനയുടെ വികാരമാണ്.... അതിനു ഹൃദയ പാളികല്‍കുള്ളിലെ നേര്‍ത്ത  തുടിപ്പിനെകാള്‍ ജീവനുണ്ട്.എത്ര വേഗമാണ് നിറം പൊലിഞ്ഞ  എന്‍റെ ഹൃദയതിനു അവള്‍ ചോരയുടെ ചുവപ്പ് നല്‍കിയത് കണ്ണുകള്‍ക് നിറമുള്ള സ്വപ്‌നങ്ങള്‍ തന്നത്. 
ആ നിറങ്ങളില്‍ കാലം കരിനിഴല്‍ കൊണ്ട് കോലംവരച്ചാല്‍
 അഗ്നിഗോളങ്ങള്‍ വിഴുങ്ങിയ എന്‍റെ സ്വപ്നങ്ങളുടെ ഒരുപിടി ചാരം അന്ന്
 ആരോ പാടാന്‍ മറന്ന പാട്ടില്‍  പെയ്യാന്‍ മടിച്ച മഴയി പെയ്തു ഒഴുകിയാ ചാരം വീണ്ടും ആഴ കടലില്‍ വീണ്ടും  നഷ്‌ടമായ പവിഴപുറ്റുകളുടെ ലോകം തേടി യെന്നനെയകുമായ്.....തിരിച്ചുവരരനാകാത്ത തോണിയില്‍ അവളെയും തേടി ..... 
പ്രിയ ദീപമേ ഇത് എന്‍റെ  സമ്മാനം.
നിമിഷങ്ങള്‍ മാത്രം ദൈര്‍ഖ്യം  ഉണ്ടായിരുന്ന നീ  സമ്മാനിച്ച  നിശബ്ധതയുടെ 
അസാനിധ്യതിന്റെ  നോമ്പരങ്ങളണിത്.ദേവി ഇതില്‍ പരിഭവങ്ങളോ പരാതികളോ ഇല്ല.....ഉള്ളിലെ ഉണ്മ്മയുടെ പ്രണയത്തില്‍ ചാലിച്ച വിങ്ങലുകള്‍ മാത്രം.വിടരാന്‍ കൊതിക്കുന്ന താമര പൂവ് ഇരുളില്‍ വിതുമ്പുന്ന പോലെ അതിനുള്ളില്‍ പിന്നെയും നോകിയാല്‍ അതിനുള്ളില്‍ മയങ്ങുന്ന വണ്ടിനും, അങ്ങനെ ഉള്ളിലും അതിനുള്ളിലും എന്റെ മോഹങ്ങള്‍ക് മുഖം ഒന്നേ ഉള്ളു നീ എന്ന സത്യം.
ഒട്ടും മേയ് വഴകം ഇല്ലാത്ത വാക്കുകളുടെ കൂമ്പാരതില്‍ നോകി നീ 
നെടുവീര്‍പ്പിടുമ്പോള്‍ 
അതില്‍  ഞാന്‍ എന്തെന്നില്ലാത്ത സതോഷം കണ്ടെത്തുന്നു കാരണം ആ നെടുവീര്‍പ്പില്‍  ഞാന്‍ മാത്രം നിന്നില്‍ നിറഞ്ഞുനിന്ന ഒരു നിമിഷം ഉണ്ടാക്കുനില്ലേ ......?
സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടുന്ന പട്ടുനൂല്‍ പുഴുവായി പിന്നെയും 
ആ സ്വപ്നങ്ങളുടെ രാഗമാറിയാന്‍ വെറുതെ  കൊതിക്കുന്നു....കാത്തിരിക്കുന്നു..... 

Sunday, May 22, 2011

ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രഖ്യാപനം

ഓരോ കാലത്തെയും ചരിത്രം സൃഷ്ടിക്കുന്നത് അതത് കാലങ്ങളില്‍ നിലവിലിരിക്കുന്ന അധികാരവര്‍ഗ്ഗമാണ് , പിന്നീട് അതായിത്തീരുന്നു ചരിത്രം എങ്കിലും പുനര്‍വായനയില്‍ പലപ്പോഴും പിഴച്ച് പോകുന്ന ചില ഭൂതകാലസത്യങ്ങള്‍ അത് ചരിത്രത്തെ തിരുത്താന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കും .സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി ഇത്തരമൊരു പുനര്‍വായനയാണ് .ചരിത്രം ആസ്പദമാക്കി കഥ പറയുമ്പോള്‍ അത് വ്യാഖ്യാനിക്കപ്പെടുന്നതിന്റെ മികവ് കൊണ്ട് ചരിത്രത്തെക്കാള്‍ ഭാവന വിശ്വസനീയമാകുന്നത് നാം വടക്കന്‍ വീര ഗാഥയില്‍ കണ്ടിട്ടുണ്ട് പക്ഷെ അതില്‍ എം ടി വാസുദേവന്‍ നായര്‍ എന്ന പ്രതിഭയുടെ കരവിരുതാണ് അത്രത്തോളം പ്രതീക്ഷിക്കാനാവില്ലെങ്കിലും ശങ്കര്‍ രാമകൃഷ്ണന്‍ എന്ന തിരക്കഥാകൃത്ത് ചരിത്രവും ഭാവനയും ഇടകലര്‍ത്തി കൊണ്ട് അജ്ഞാതമായ ഒരു ചരിത്രത്തെ അഭ്രപാളികളിലേക്കെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ ശ്രമം പാളിപ്പോയിട്ടില്ല എന്ന് തന്നെ പറയാം .

മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം നിര്‍മ്മാണ ചിലവെന്ന ഖ്യാതിയോടെയോ അപഖ്യാതിയോടെയോ ആണ് ഉറുമി നമ്മുടെ കാഴ്ചക്കായി എത്തുന്നത് .ഓരോ കാഴ്ചയും കവിത പോലെ ക്യാമറയിലാക്കുന്ന സന്തോഷ് ശിവന്റെ സംവിധാനമികവ് , ശങ്കര്‍ രാമകൃഷ്ണന്റെ ഫാന്റസിയും ചരിത്രവും ഇടകലര്‍ന്ന ശക്തമായ തിരക്കഥ ദേശീയ പുരസ്കാര ജേതാവായ അഞ്ചലി ശുക്ലയുടെ ക്യാമറ ഈ അണിയറ മികവിനൊപ്പം തിരശീലയില്‍ തെളിയുന്ന പൃഥ്വിരാജിന്റെ പൌരുഷം നിറഞ്ഞ യൌവ്വനവും പ്രഭുദേവയുടെ നടന താളവും , ജനീലിയ , തബു , വിദ്യാ ബാലന്‍ , നിത്യാമേനോന്‍ എന്നിങ്ങനെയുള്ള സൌന്ദര്യധാമങ്ങളുടെ സാന്നിധ്യവും ഉറുമിയെ നവ്യമായൊരു കാഴ്ചാനുഭവമാക്കുന്നുണ്ട് .

താരപ്രഭക്കും സാങ്കേതിക മികവ് അഭ്രപാളിയിലുളവാക്കുന്ന ദൃശ്യചാരുതക്കുമപ്പുറം വര്‍ത്തമാന കാല യാഥാര്‍ത്ഥ്യങ്ങളുടെ അസാമാന്യമായ സാമ്യം കൊണ്ടു ഉറുമി എന്ന ചിത്രം ഉയര്‍ത്തുന്ന ഒരു രാഷ്ട്രീയ പ്രഖ്യാപനമുണ്ട് .കക്ഷിരാഷ്ട്രീയത്തിന്റെ പ്രകടമായ തെളിവുകളില്ലെങ്കില്‍ അരാഷ്ട്രീയമായ സിനിമയായി പരിഗണിക്കുകയാണ് മലയാളി പ്രേക്ഷകരുടെ ശീലം .മലയാള ചലചിത്ര രംഗത്ത് രാഷ്ട്രീയം കടന്ന് വരുന്നതു കക്ഷിരാഷ്ട്രീയത്തിന്റെ നാറുന്ന വിഴുപ്പലക്കുകളുടെ ഇടമുറിയാത്ത സംഭാഷണ ചാതുരി കൊണ്ടും നിലവിലെ രാഷ്ട്രീയ നേതാക്കന്മാരെ മിമിക്രി കാണിച്ചുമാണ് .തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലെ അധികാരത്തിന്റെ ഇടനാഴികളോ അതിനുമപ്പുറം ആ ഇട്ടാവട്ടത്ത് തായം കളിക്കാതെ ഹൈടെക്ക് ഡല്‍ഹിയുടെ ബ്ലൂചിപ്പിലും കംബ്യുട്ടറിലും ബ്രെയിന്‍ ബാങ്കിലുമെല്ലാം രാഷ്ട്രീയ സമസ്യകള്‍ക്കുതരം കണ്ടെത്തുന്ന , കോടികള്‍ കൊണ്ടമ്മാനമാടുന്ന ഡല്‍ഹി വരെ പരമാവധി പോകുന്ന പോകുന്ന കച്ചവട സിനിമയും . 80 കളിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ ഗൃഹാതുരതയും അടിയന്തിരാവസ്ഥകാലത്തിന്റെ ഓര്‍മ്മയില്‍ സ്ഖലിച്ച് കൊണ്ടിരിക്കുന്ന ആത്മരതിയടങ്ങിയ സമാന്തര സിനിമയും . ഇങ്ങനെ കച്ചവട സിനിമയുടെ കക്ഷിരാഷ്ട്രീയത്തിന്റെയും സമാന്തര സിനിമയുടെ ഭൂതകാല കുളിരിന്റെയും വിരുദ്ധ ധ്രുവങ്ങള്‍ക്കിടയില്‍ നിന്നാണ് ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ പ്രസക്തി .

വര്‍ത്തമാന കാലത്തില്‍ നിന്ന് 400 വര്‍ഷം പഴക്കമുള്ള ഒരു സാങ്കല്പിക പ്രതികാര കഥയുടെ പ്രമേയ പരിസരത്തില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം എങ്ങനെയാണ് കടന്ന് വരിക എന്ന ചോദ്യം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട് .മുഖ്യധാരാ സിനിമയില്‍ നാം പ്രതീക്ഷിക്കാത്ത ഒരു ആശയത്തിലൂടെയാണ് ഉറുമി മുന്നോട്ട് വെക്കുന്ന ചെയ്യുന്ന രാഷ്ട്രീയത്തെ ഞാന്‍ കാണുന്നത് .

സാമൂഹികാവബോധം അധികപറ്റാണെന്ന കാഴ്ചപ്പാടുള്ള പുതുതലമുറയുടെ പ്രതിനിധിയായ കൃഷ്ണദാസെന്ന ചെറുപ്പക്കാരന്‍ തന്റെ പൂര്‍വ്വിക സ്വത്ത് ആഭ്യന്തര മന്ത്രിക്കു കൂടി പങ്കാളിത്തമുള്ള നിര്‍വ്വാണ എന്ന ബഹുരാഷ്ട്ര ഖനന കമ്പനിക്ക് വേണ്ടി കൊടുക്കാന്‍ തയ്യാറാകുന്നിടത്താണ് കഥ ആരംഭിക്കുന്നത് .അതിന്റെ ആവശ്യങ്ങള്‍ക്കായി സുഹൃത്തുമൊത്ത് ആ സ്ഥലത്തെത്തിപ്പെടുമ്പോള്‍ അവന്റെ പൂര്‍വ്വിക പരമ്പരയിലേക്കു കഥ നമ്മളെ നയിക്കുന്നു .

എല്ലാ ചരിത്രങ്ങളും മഹാനായ നാവികനെന്ന് രേഖപ്പെടുത്തിയ വാസ്കോഡഗാമയുടെ കടല്‍ കടന്നുള്ള അധിനിവേശങ്ങളുടെയും ക്രൂരമായ കൊള്ളയടിക്കലുകളുടെയും ചരിത്രമാണ് കൃഷ്ണദാസിന്റെ പൂര്‍വ്വിക പരമ്പരയുടെ ചരിത്രത്തിലൂടെ കാണാന്‍ കഴിയുക . ആ ചരിത്രത്തോടൊപ്പം കേളുനായനാരെന്ന കല്‍പ്പിത കഥാപാത്രത്തിന്റെ പ്രതികാരത്തിന്റെയും ആത്മരോഷത്തിന്റെയും ഊര്‍ജ്ജം കൈക്കൊള്ളുന്നതിലൂടെ ചിത്രം മറ്റൊരു തലത്തിലേക്കുയരുന്നു . കൊള്ളയടിക്കാനെത്തുന്ന വിദേശ പടത്തലവന് ഒത്താശ ചെയ്ത് കൊടുക്കുന്ന ചേണിക്കല്‍ കുറുപ്പ് കാലം കടന്നെത്തുമ്പോള്‍ വിദേശ ബഹുരാഷ്ട്ര ഖനന കമ്പനികളില്‍ ഓഹരിപങ്കാളിത്തമുള്ള , അവര്‍ക്ക് വേണ്ടി നാടിനെ തീറെഴുതിക്കൊടുക്കാന്‍ കൂട്ടു നില്‍ക്കുന്ന ആഭ്യന്തരമന്ത്രിയായിതീരുന്നു. അങ്ങനെ അതേ ചരിത്രം തന്നെ നൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ള പരമ്പരയിലും ആവര്‍ത്തിക്കപ്പെടുന്നു. ഈ ഭാവനയും ചരിത്രവും കെട്ട് പിണഞ്ഞു കിടക്കുന്ന ഈ കഥയില്‍ വര്‍ത്തമാന കാലത്തിന്റെ യാദൃശ്ചികമല്ലാത്ത സാമ്യം അനുഭവപ്പെട്ടു തുടങ്ങുന്നിടത്ത് നിന്നാണ് സിനിമയുടെ രാഷ്ട്രീയം ആരംഭിക്കുന്നത് .

ദക്ഷിണ ഒറീസയിലെ നിയമഗിരി കുന്നുകളില്‍ വസിക്കുന്ന ഡോങ്ക്രിയ കോന്താ വിഭാഗത്തിലുള്ള ആദിവാസികള്‍ മറ്റെവിടെയും വേരുകളില്ലാത്ത ആദിമഗോത്രവിഭാഗമാണ് .അവര്‍ അധിവസിക്കുന്ന നിയമഗിരി കുന്നുകള്‍ അവരുടെ പുണ്യസ്ഥലമാണ് . അവരാ കുന്നിന്‍ ചെരിവുകളില്‍ കൃഷി ചെയ്യുന്നു അത്,അതിന് ചുറ്റുമൊഴുകുന്ന അരുവികളില്‍ നിന്ന് വെള്ളമെടുക്കുന്നു ,ഒരു മരക്കൊമ്പ് പോലും മുറിക്കാതെ വനവിഭവങ്ങള്‍ കൊണ്ട് അവര്‍ ജീവിക്കുന്നു , നിയമഗിരി അവര്‍ക്ക് വെറും വിശ്വാസം മാത്രമല്ല ജീവിതം കൂടിയാണ് , അവരുടെ ദൈവമാണ് നിയമഗിരിക്ക് മുകളില്‍ കുടിയിരിക്കുന്നത് എന്നതാണ് വിശ്വാസം. 2005 ല്‍ ഈ മലനിരകള്‍ ഇടിച്ച് പൊളിച്ചു ഖനനം ചെയ്യാനായി ‍ പരിസ്ഥിതി നിയമങ്ങളുടെ പ്രാഥമിക ചട്ടങ്ങള്‍ പോലും ലംഘിച്ച് കൊണ്ട് വേദാന്ത എന്ന ബഹുരാഷ്ട്ര കമ്പനിക്കു വേണ്ടി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി കൊടുത്തത് .ഈ ഖനനത്തിലൂടെ അവിടെയുള്ള മലനിരകള്‍ ,നദികള്‍ അടക്കമുള്ള എല്ലാ പ്രകൃതി സമ്പത്തുകളും നാമാവശേഷമാകും .കോര്‍പ്പറേറ്റുകളെ പ്രീതിപ്പെടുത്തി പുലരുന്ന അധികാര സംവിധാനത്തില്‍ അധിനിവേശങ്ങള്‍ക്കു ആധികാരികത നല്‍കി വികസനത്തിന്റെ ഉദാത്തമാര്‍ഗ്ഗമായി അവതരിപ്പിക്കുകയായിരുന്നു നിയമഗിരിയില്‍ . ഒരു ജനതയുടെ ജീവനും ജീവിതത്തിനും വില കല്‍പ്പിക്കാതെ vedanta എന്ന കമ്പനി നടത്തുന്ന നിയമവിരുദ്ധമായ കയ്യേറ്റങ്ങള്‍ക്കെതിരെ നിരക്ഷരരായ ആദിവാസികള്‍ ചെറുത്തു . അവസാനം നിരവധി അന്താരാഷ്ട്ര സംഘടനകളുടെയും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും ഇടപെടലിനെ തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് ഈ നിയമവിരുദ്ധ ഖനനത്തിനുള്ള അനുമതി റദ്ദ് ചെയ്യുകയായിരുന്നു .

പി.ചിദംബരം എന്ന നമ്മുടെ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി 2004 ല്‍ കേന്ദ്രമന്ത്രി സഭയില്‍ ധനകാര്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ വരുന്നത് വരെ കുപ്രസിദ്ധമായ വേദാന്ത കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളും നിയമോപദേഷ്ടാവും കൂടിയായിരുന്നു .ധനമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടി മാത്രമാണ് അദ്ദേഹം ആ പദവി രാജി വെച്ചത് എന്നത് കൂടി കൂട്ടി വായിക്കുമ്പോഴാണ് ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ നീതി നമുക്ക് മനസ്സിലാവുക .ഉറുമിയിലെ നിര്‍വ്വാണ എന്ന ഖനന കമ്പനിക്ക് വേദാന്തയുമായുള്ള സാമ്യം പേരില്‍ മാത്രമല്ല നിര്‍വ്വാണയില്‍ ഓഹരി പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ജഗതി അവതരിപ്പിക്കുന്ന ആഭ്യന്തര മന്ത്രിയില്‍ പോലുമുണ്ട് .അത് കൊണ്ടെല്ലാം തന്നെ സിനിമയില്‍ വര്‍ത്തമാന കാലയാഥാര്‍ത്ഥ്യത്തിന്റെ അനുരണനങ്ങള്‍ കടന്നു വരുന്നത് കേവല യാദൃശ്ചികതയാവാന്‍ സാധ്യതയില്ല .അവസാനം ആഭ്യന്തരമന്ത്രിയെ ആദിവാസികള്‍ ചെരുപ്പെറിയുന്നിടത്ത് പോലും ഈ സാദൃശ്യം കടന്ന് വരുന്നുണ്ട് ചെരുപ്പേറ് കൊണ്ട് ഏക ആഭ്യന്തര മന്ത്രിയാണ് പി. ചിദംബരം .

അധിനിവേശങ്ങള്‍ അവസാനിക്കുന്നില്ല അത് പുതിയ പേരിലും പുതിയ രൂപത്തിലും നിസ്സഹായരായ ജനതയുടെ മേല്‍ അധീശത്വം സ്ഥാപിക്കാനൊരുങ്ങുമ്പോള്‍ അതിന് ഒത്താശ ചെയ്ത് കൊടുക്കുന്ന നപുംസകങ്ങളായ അധികാര വര്‍ഗ്ഗം സ്വന്തം ജനതയെ വിസ്മരിച്ചു അവരുടെ ജീവനും സ്വത്തിനും വില അവരുടെ മണ്ണും വെള്ളവും ആ സാമ്രാജ്യത്വ ശക്തികള്‍ക്ക് തീറെഴുതിക്കൊടുക്കും .ദണ്ടേവാഡയടക്കമുള്ള വനമേഖലകളില്‍ നടക്കുന്ന ഖനനവും അത് മൂലം ജനിച്ച നാടില്‍ നിന്നു കുടിയൊഴിക്കപ്പെട്ടു നിരാശ്രയരായിപ്പോകുന്ന ദശലക്ഷക്കണക്കിന് ജനങ്ങളും ബഹുരാഷ്ട്രകുത്തകകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കപ്പെടുന്ന ഗ്രീന്‍ ഹണ്ട് ഓപറേഷനും എല്ലാം ചരിത്രത്തിന്റെ തുടര്‍ച്ചയാണ് , അളവില്ലാത്ത സമ്പത്തിന് വേണ്ടി രാജ്യത്തെ ജനങ്ങളെ കൊന്ന് കൊള്ളയടിച്ച വാസ്കോഡ ഗാമയെ സഹായിച്ച ചേണിക്കല്‍ കുറുപ്പിന്റെ ചരിത്രമാണ് ആ തുടര്‍ച്ച. നമ്മളെ ഇത് ബാധിക്കുന്നില്ലല്ലോ എന്ന നിസ്സംഗമായ മുഖ്യധാരാ സമൂഹത്തിന്റെ ആശ്വസിക്കലാണ് ഓരോ അധിനിവേശത്തിന്റെയും ആണിക്കല്ല് .

ചത്തിസ് ഗഡിലെയും ഝാര്‍ഖണ്ടിലെയും വന മേഖലകളില്‍ സ്വന്തം ഭൂമി കയ്യേറിയ വിദേശ കുത്തകകള്‍ക്കെതിരെ ആയുധമെടുക്കുന്ന നക്സലൈറ്റുകളുടെ വാര്‍പ്പ് മാതൃകയിലാണ് കേളു നായനാരെ ചിത്രത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളത് .മണി രത്നം രാവണ എന്ന ചിത്രത്തിലൂടെ അവ്യക്തമായി ഈ വിഷയം ഉന്നയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പുരാണകഥയുടെ പ്രമേയം പശ്ചാത്തലമായത് കൊണ്ടു തന്നെ ആ സിനിമയില്‍ ചൂണ്ടിക്കാട്ടാവുന്ന രാഷ്ട്രീയത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാതെ അതൊരു അരാഷ്ട്രീയ സിനിമയായി അവസാനിക്കുകയായിരുന്നു.രാവണയുടെ ക്യാമറാ ചലിപ്പിച്ച സന്തോഷ് ശിവന്‍ അത് കുറച്ചു കൂടി നീതി പൂര്‍വ്വകമായി അവതരിപ്പിച്ചു എന്നതിന്റെ തെളിവാണ് മണി രത്നം ചിത്രം കണ്ടിട്ട് സന്തോഷ് ശിവനെ അഭിനന്ദിച്ചത് .

തന്റെ പൂര്‍വ്വിക പരമ്പരയോട് അവരോട് അധിനിവേശം നടത്തിയെത്തിയ വൈദേശിക ശക്തികള്‍ ചെയ്തു കൂട്ടുന്ന ക്രൂരതകള്‍ക്കെതിരെ കേളു നായനാര്‍ നടത്തുന്ന ആത്മരോഷം നിറഞ്ഞ പോരാട്ടത്തിന്റെ കഥ മനസ്സിലാക്കുന്നതോടെ കൃഷ്ണദാസെന്ന മധ്യവര്‍ഗ്ഗ സമൂഹത്തിന്റെ പ്രതിനിധി ബഹുരാഷ്ട്രകുത്തകകള്‍ക്ക് തന്റെ ഭൂമി വിട്ടു നല്‍കുക എന്ന തീരുമാനം പുനപരിശോധിച്ചു കൊണ്ടു പുതിയൊരു ഒരു രാഷ്ട്രീയത്തിന്റെ വക്താവായി മാറുന്നു .അങ്ങനെ ഖനനത്തിന് നിര്‍വ്വാണക്ക് സ്വന്തം ഭൂമി വിട്ട് കൊടുക്കുക എന്ന തീരുമാനം പിന്‍ വലിക്കുന്നതിലൂടെ ഉറുമി ശക്തമായ ഒരു സന്ദേശം അവശേഷിപ്പിക്കുന്നുണ്ട് .

മലയാളത്തിലെ മധ്യവര്‍ത്തി സിനിമാ പ്രേക്ഷകര്‍ക്കു അവര്‍ കൊടുക്കുന്ന പണത്തിന് തുല്യമായ വിനോദോപാധിയില്‍ കവിഞ്ഞ് ചത്തിസ് ഗഡിലോ ഒറീസയിലോ നടക്കുന്ന വന്‍ കിട ഖനനങ്ങളെക്കുറിച്ചും തദ്ദേശവാസികളെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും വലിയ താല്പര്യമുണ്ടാകുമെന്ന് ധരിക്കുന്നത് വിഡ്ഡിത്തമാകും അത് കൊണ്ടു തന്നെ മുഖ്യധാരാ സിനിമയിലൂടെ ഇത്തരമൊരു സന്ദേശം പരോക്ഷമായെങ്കിലും അവതരിപ്പിക്കുക എന്ന വെല്ലുവിളി തന്നെയാണ് ഉറുമി ഏറ്റെടുത്തത് . മലയാളം കൂടാതെ മറ്റ് ഭാഷകളിലും കൂടി ഈ ചിത്രം മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട് .

ബുദ്ധിജീവി ചലചിത്ര പ്രവര്‍ത്തകര്‍ ഇറാനിയന്‍ സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ ജാഫര്‍ പനാഹിക്ക് വേണ്ടി ഒപ്പ് ശേഖരണം നടത്തുമ്പോഴും പാലസ്തീന്‍ അധിനിവേശങ്ങളെക്കുറിച്ചു കണ്ണീരൊഴുക്കുമ്പോഴും കാണാതെ പോകുന്നത് കുടിയൊഴിക്കപ്പെട്ടും , നിരാശ്രയരായും പോകുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതമാണ് . ഒരിക്കല്‍ ടി വി ചന്ദ്രന്‍ ഒരഭിമുഖ സംഭാഷണത്തില്‍ പറഞ്ഞതോര്‍ക്കുന്നു അദ്ദേഹത്തിനെ ഇപ്പോഴും വേദനിപ്പിച്ച് കൊണ്ടിരിക്കുന്നത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാണത്രെ . സോവിയറ്റ് റഷ്യക്കാര്‍ പോലും അതെല്ലാം മറന്ന് പോയ കാലത്ത് ആ ദുഖമാണ് ഇന്നും ബുദ്ധിജീവി ചലചിത്രകാരന്മാരെ ഭരിക്കുന്നത് .വര്‍ത്തമാന കാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ വര്‍ഗ്ഗീയതയല്ലാതെ മറ്റൊരു വിഷയം തിരഞ്ഞെടുക്കാന്‍ നമ്മുടെ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇനിയും കാലമായിട്ടില്ല എന്നു വേണം കരുതാന്‍ .

ചത്തിസ് ഗഡിലും ഝാര്‍ഖണ്ടിലും ഓറീസയിലുമെല്ലാം നടക്കുന്ന മനുഷ്യത്വ രഹിതമായ ഇത്തരം അധിനിവേശങ്ങളും അതിന് ഒത്താശ ചെയ്യുന്ന അധികാരികളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രത്തിന്റെ തുടര്‍ച്ച തന്നെയാണ് .മനുഷ്യന് നേര്‍ക്കുള്ള ക്രൂരതകളും അതിനെതുടര്‍ന്നുള്ള പലായനങ്ങളും വികസനത്തിന്റെ പുറം മോടിയണിയിച്ചു പുറം ലോകത്തവതരിപ്പിക്കുമ്പോള്‍ പ്രതിരോധിക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ മാവോയിസ്റ്റുകളും രാജ്യദ്രോഹികളുമാക്കി മുദ്ര കുത്തുന്ന അധികാരത്തിന്‍ കീഴില്‍ ഇത്തരമൊരു വിഷയം പരോക്ഷമായെങ്കിലും ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ ഈ ഉറുമിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം ,മറ്റൊരു കാഴ്ചയും കാണാനാവാത്ത സിനിമക്കാര്‍ക്കിടയില്‍ നിന്ന് വാണിജ്യ സിനിമയുടെ ഭാഗമായിട്ടെങ്കിലും അങ്ങനെയൊരു ജനതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ച ഉറുമിയുടെ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു .

സ്വിസ്സ് ബാങ്കുകളില്‍ നമ്മുടെ രാജ്യത്തിന്റെ സമ്പത്ത്

രാഷ്ട്രീയ സാമൂഹിക നീതിന്യായങ്ങളിലെല്ലാം ആദര്‍ശാധിഷ്ടിതമായ വ്യവസ്ഥ പുലര്‍ത്തുന്ന ഒരു രാജ്യമെന്ന സങ്കല്പമാണ് തോമസ്മൂര്‍ തന്റെ കൃതിയായ ഉട്ടോപ്യയിലൂടെ മുന്നോട്ട് വെച്ചിട്ടുള്ളത് അങ്ങനെയാണ് ഉട്ടോപ്യന്‍ ആശയമെന്ന പ്രയോഗം നിലവില്‍ വന്നത് . നിഷ്ഫലമാകുന്ന ആഗ്രഹങ്ങള്‍ക്കു വേണ്ടി സ്വപ്നം കാണുന്ന മനോവികാരത്തെയാണ് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന നാടന്‍ പ്രയോഗത്തിലൂടെ അര്‍ത്ഥമാക്കുന്നത് .ഉട്ടോപ്യ എന്നത് ഈ ലോകത്തു ഒരിക്കലും യാഥാര്‍ത്ഥ്യമാകാത്ത സങ്കല്പരാജ്യമാണെങ്കില്‍ ‍മലര്‍പ്പൊടിക്കാരന്റെ രാജ്യം എന്ന സങ്കല്പത്തോട് ഏറ്റവും നീതി പുലര്‍ത്തുന്ന ഒരു ജനതയുള്ള ഒരു രാജ്യമുണ്ട് ഈ ലോകത്ത് അതാണ് ഇന്‍ഡ്യ, മലര്‍പ്പൊടിക്കാരുടെ മനോനിലയുള്ള ഒരു ജനതയാണ് നമ്മള്‍ . 

സ്വിസ്സ് ബാങ്കുകളില്‍ നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച ‍ രാഷ്ട്രീയക്കാരുടെയും ഇന്‍ഡ്യയില്‍ നിന്ന് നികുതി വെട്ടിച്ച ബിസിനസ്സുകാരുടെയും 1400 ബില്യണ്‍ ഡോളര്‍ കള്ളപ്പണമുണ്ട് എന്ന് പത്രങ്ങളിലൂടെ വായിച്ചും കേട്ടും നമുക്കെല്ലാമറിയാം . ഇന്‍ഡ്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 6300000,00,00,000 രൂപ എന്ന് കുത്ത് മതിപ്പ് കണക്ക് കിട്ടും .നമ്മുടെ പൊതു കടത്തിന്റെ 13 മടങ്ങ് അധികം .ഇത് സ്വിസ്സ് ബാങ്കിലുള്ള ഏറ്റവും ചുരുങ്ങിയ കള്ളപ്പണത്തിന്റെ ഏകദേശരൂപം മാത്രമാണ് ഒരു പക്ഷെ ഇതിന്റെ പല മടങ്ങ് കൂടിയുണ്ടായേക്കാം .ഇന്‍ഡ്യാ മഹാരാജ്യത്തെ ഓരോ പൌരനും അവകാശപ്പെട്ട നികുതിപ്പണം വെട്ടിച്ച് സ്വിസ്സ് ബാങ്കില്‍ നിക്ഷേപമാക്കിയിട്ടുള്ള അനധികൃത സമ്പാദ്യം ഇന്‍ഡ്യയിലേക്ക് തിരികെ കൊണ്ട് വന്നാല്‍ നിലവിലുള്ള വിദേശ കടം മുഴുവന്‍ വീട്ടി ,അടുത്ത 30 വര്‍ഷത്തേക്ക് നമുക്ക് നികുതിരഹിത ബഡ്ജറ്റ് ഉണ്ടാക്കാം.എല്ലാ ഗ്രാമങ്ങളിലും നിരവധി വിദ്യാലയങ്ങളും ആശുപത്രികളും സ്ഥാപിക്കാം .ഗ്രാമങ്ങളില്‍ സൌജന്യ വൈദ്യുതി നല്‍കാം .ഇന്‍ഡ്യയിലെ എല്ലാ ചെറുപട്ടണങ്ങളില്‍ നിന്നും ദെല്‍ഹിയിലേക്ക് റോഡ് നിര്‍മ്മിക്കാം അങ്ങനെയങ്ങനെ അന്തമില്ലാത്ത ആയിരം സ്വപ്നങ്ങള്‍ നമുക്കുണ്ട് .പക്ഷെ ഇത് ആരൊക്കെയാണെന്നോ ഏതൊക്കെയാണ് ഈ പൈസയുടെ ഉറവിടമെന്നോ ഇന്‍ഡ്യാ ഗവണ്മെന്റ് പുറത്ത് വിടില്ല , അത് നമ്മുടെ ബഹുമാനപ്പെട്ട ധനമന്ത്രി പ്രണബ് മുഖര്‍ജി തന്നെ പറഞ്ഞിട്ടുള്ളതാകുന്നു .

മുന്‍ നിയമ കാര്യ മന്ത്രി രാം ജത്ത് മലാനി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിന്മേല്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ട് പോലും ഇതിനെ സംബന്ധിച്ച മുഴുവന്‍ രേഖകളും കൈമാറിയിട്ടില്ല .സീല്‍ ചെയ്ത കവറിനുള്ളില്‍ ഭദ്രമായി ഏതോ അഞ്ചാറ് പേരുടെ പേര് വിവരങ്ങള്‍ കൊടുത്തിട്ടുണ്ടെന്ന് കേള്‍ക്കുന്നു .ഇത് പുറത്ത് വിടാന്‍ തടസ്സമായി പറയുന്ന കാര്യങ്ങള്‍ ഉഭയകക്ഷി ബന്ധം , നയതന്ത്ര ഉടമ്പടി എന്നൊക്കെയുള്ള ഗീര്‍വാണങ്ങളാണ് .പക്ഷെ സ്വിറ്റ്സര്‍ലാന്റ് പാര്‍ലിമെന്റില്‍ ഭേദഗതി ചെയ്ത ഉഭയകക്ഷി ഉടമ്പടി പ്രകാരം സ്വിസ്സ് ബാങ്കുകളില്‍ നിന്നുള്ള ഇന്‍ഡ്യന്‍ കള്ളപ്പണത്തിന്റെ മുഴുവന്‍ രഹസ്യരേഖകളും ഇന്‍ഡ്യന്‍ ഗവണ്മെന്റിന് ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട് .

ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ കള്ളപ്പണത്തെ ഇല്ലാതാക്കാന്‍ അതികഠിനമായ അഞ്ചിന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട് .നെഹൃവിന്റെ പഞ്ചശീല തത്വങ്ങള്‍ക്ക് ശേഷം അതീവ പ്രാധാന്യമുള്ള ഒരു അഞ്ചിന പരിപാടിയാണിത് .
കള്ളപ്പണത്തിനെതിരെയുള്ള ആഗോള കുരിശ് യുദ്ധത്തില്‍ ഭാഗഭാക്കാവുക ,കള്ളപ്പണം തടയാന്‍ ആവശ്യമായ നിയമഭേദ ഗതികള്‍ വരുത്തുക , അനധികൃത സമ്പാദ്യത്തെ നിയന്ത്രിക്കാന്‍ സ്ഥാപനങ്ങളെ നിയോഗിക്കുക ,കള്ളപ്പണത്തെ തടയാന്‍ ഫലപ്രദമായ മനുഷ്യശേഷി വിനിയോഗിക്കുക ,നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക .എന്നിങ്ങനെ കള്ളപ്പണം എന്ന വാക്കു തന്നെ നിഘണ്ടുവില്‍ നിന്നു ഒഴിവാക്കാന്‍ പര്യാപ്തമായ അതി കഠിന പദ്ധതികളാണിത് സംശയമില്ല തന്നെ .പക്ഷെ നികുതി വെട്ടിപ്പ് നടത്തി ലക്ഷക്കണക്കിന് കോടി കള്ളപ്പണം കൈവശം വെച്ചിരിക്കുന്ന ആളുകളെ ഒരിക്കലും വെളിപ്പെടുത്താന്‍ പറ്റില്ല .നമ്മുടെ ജനാധിപത്യത്തിന് എന്തൊക്കെ കുറവുകള്‍ ഉണ്ടായാലും നമ്മള്‍ ഇന്‍ഡ്യക്കാര്‍ ഫലിതപ്രിയരായ നേതാക്കന്മാരെക്കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ് .

“ഞാന്‍ മനുഷ്യന്റെ മുതുകത്തിരിക്കുന്നു. അവന്റെ കഴുത്ത് ഞെക്കിക്കൊണ്ട് എന്നെ ചുമക്കാന്‍ അവനെ ശാസിക്കുമ്പോഴും ഞാന്‍ എന്നോടും മറ്റുള്ളവരോടും ആണയിടുന്നു .അവനെ പറ്റി എനിക്ക് ദുഖമുണ്ട് .അവന്റെ ഭാരം കുറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .അതിന് വേണ്ടി പുറത്ത് നിന്ന് ഇറങ്ങുക എന്നതൊഴിച്ചുള്ള മറ്റെല്ലാ മാര്‍ഗ്ഗങ്ങളും ഞാന്‍ നോക്കുന്നുണ്ട് .”പ്രണബ് മുഖര്‍ജിയുടെ അഞ്ചിന പ്രസ്താവന കേട്ടപ്പോള്‍ ടോള്‍സ്റ്റോയിയുടെ ഈ വാക്കുകകളാണ് ഓര്‍മ്മ വന്നത്. സുപ്രീം കോടതി വിധിയോ ലോക് പാല്‍ ബില്ലോ വന്നാല്‍ തന്നെയും കോടിക്കണക്കിന് രൂപയുടെ ഈ കള്ളപ്പണം അജ്ഞാതമായി തന്നെ തുടരുമെന്ന് വിശ്വസിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ട് .

സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും ജനപ്രീതിയുള്ള മാഗസിന്‍ ആണ് ,Schweizer Illustrierte നവംബര്‍ 1991 നവംബര്‍ 11 ആം തിയതിയില്‍ സ്വിസ്സ് ബാങ്കില്‍ അനധികൃത സമ്പാദ്യമുള്ള മൂന്നാം ലോക രാജ്യങ്ങളിലെയും വികസ്വര രാജ്യങ്ങളിലെയും 14 നേതാക്കന്മാരുടെ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു അതില്‍ 2.5 ബില്ല്യണ്‍ സമ്പാദ്യവുമായി ഒരു ഇന്‍ഡ്യന്‍ നേതാവിന്റെ പേരും ഉണ്ടായിരുന്നു , രാജീവ് ഗാന്ധി ആയിരുന്നു അത് .

സ്വിറ്റ്സര്‍ ലാന്റില്‍ മാത്രം പ്രചാരത്തിലുള്ള ഒരു മാഗസിനു ഭൂരിഭാഗം സ്വിറ്റ്സര്‍ലാന്റുകാര്‍ക്കും അറിയാത്ത ഒരു ഇന്‍ഡ്യന്‍ നേതാവിനെ അപകീര്‍ത്തിപ്പെടുത്തി ആ വിവാദത്തില്‍ പ്രചാരം കൂട്ടണമെന്നോ ജര്‍മ്മന്‍ ഭാഷയില്‍ മാത്രം അച്ചടിക്കുന്ന ആ മാഗസിന്‍ ഇന്‍ഡ്യയില്‍ ചിലവാക്കണമെന്നോ ഉള്ള ദുരുദ്ദേശം ഉണ്ടായിരുന്നിരിക്കില്ല എന്ന് മാത്രമല്ല രാജീവ് ഗാന്ധി വളരെ കൊല്ലപ്പെട്ടിരിക്കുന്ന ദുഖകരമായ സാഹചര്യത്തില്‍ ഒരു വ്യാജ വാര്‍ത്ത ചമച്ച് പുലിവാല്‍ പിടിക്കാനും മാന്യതയുള്ള ഒരു മാധ്യമവും ആഗ്രഹിക്കുകയില്ല .യഥാര്‍ത്ഥത്തില്‍ ഒരു ബാങ്കില്‍ നിന്ന് വെളിപ്പെട്ട വസ്തുതകള്‍ അവര്‍ പ്രസിദ്ധീകരിക്കുക മാത്രമാണുണ്ടായത് .സ്വേച്ഛാധിപതികളായ ഇന്റോനേഷ്യന്‍ പ്രസിഡണ്ട് സുകാര്‍ണോയും സദ്ദാം ഹുസ്സൈനും അടക്കം വികസ്വര രാജ്യങ്ങളിലെ പത്തിലേറെ നേതാക്കന്മാരുടെ പട്ടികയില്‍ ഒരാളായി മാത്രമാണ് രാജീവ് ഗാന്ധിയുടെ സമ്പാദ്യത്തിന്റെ വാര്‍ത്തയും വന്നത് അതായത് രാജീവ് ഗാന്ധിയെ ഉന്നം വെച്ച് പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തയൊന്നുമല്ല ഇത് .രാജീവ് ഗാന്ധി 1991 മെയ് മാസത്തില്‍ കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ വിധവയിലേക്കും ഇളയ മകനിലേക്കും ഈ സമ്പത്ത് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നതായും മാഗസിനില്‍ പറയുന്നു . സോണിയാ ഗാന്ധിയോ ഉപജാപങ്ങളോ ഇത് വരെ ഈ വാര്‍ത്ത നിഷേധിക്കുകയോ അതിനെതിരെ എന്തെങ്കിലും നിയമ നടപടികള്‍ സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല .ഓഹരിക്കമ്പോളത്തിന്റെ നിക്ഷേപ സാധ്യതകളുടെ അടിസ്ഥാനത്തിലോ സ്വിസ്സ് ബാങ്കിലെ പലിശ നിരക്കിലോ കണക്ക് കൂട്ടിയാല്‍ 50000 കോടിക്കും 80000 കോടിക്കും മധ്യേയാണ് ഈ സമ്പത്തിന്റെ വര്‍ത്തമാനകാലമൂല്യം .

രാജീവ് ഗാന്ധിക്ക് എവിടെ നിന്നാണീ പണം ലഭിച്ചിട്ടുണ്ടാകുക എന്നതിലേക്കുള്ള അന്വെഷണമാണ് കൂടുതല്‍ അല്‍ഭുതപ്പെടുത്തുന്നത് . കാരണം ഈ 2.5 ബില്ല്യണ സ്വിസ്സ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത് രാജീവ് ഗാന്ധി പ്രധാന മന്ത്രിയാകുന്നതിനും മുമ്പാണ് .അതായത് ബൊഫോഴ്സ് ഇടപാടിന്റെ ബാക്കി പത്രമല്ല ഇതെന്ന് .

“The State Within a State: The KGB in the Soviet Union”,റഷ്യന്‍ ചാര സംഘടനയായ കെ ജി ബി ക്ക്(Komitet gosudarstvennoy bezopasnosti or Committee for State Security). റഷ്യന്‍ ഗവണ്മെന്റിന്റെ മേലും മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിലും ഉള്ള സ്വാധീനവും അതിന്റെ പ്രവര്‍ത്തന രീതികളെയും പരാമര്‍ശിച്ചുള്ള ഒരു കൃതിയാണ് .
റഷ്യന്‍ ഗവണ്മെന്റില്‍ വളരെയധികം സ്വാധീനമുള്ള , ഉന്നതാധികാര സമിതികളില്‍ അംഗമായിരുന്ന Dr. Yevgenia Albats, Ph.D[Harvard] എന്ന പത്രപ്രവര്‍ത്തകയാണ് ഈ കൃതിയുടെ കര്‍ത്താവ് . കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഗോര്‍ബച്ചേവിനെതിരെ നടന്ന ഒരു ആഭ്യന്തരനീക്കത്തില്‍ കെ ജി ബി ക്കുള്ള പങ്കിനെക്കുറിച്ച് റഷ്യന്‍ ഗവണ്മെന്റ് 1992 ല്‍ നിയോഗിച്ച ഒരു അന്വേഷണക്കമ്മീഷനില്‍ അംഗമായിരുന്നു യെവ്ജീനിയ .കെ ജി ബി യുടെ ഉന്നതോദ്യോഗസ്ഥരുമായി സംസാരിച്ചു തെളിവെടുക്കാനും കെ ജി ബി യുടെ അതീവ രഹസ്യ രേഖകള്‍ പരിശോധിക്കാനും ഉള്ള അധികാരം ഈ കമ്മീഷനുണ്ടായിരുന്നു .ഇതിനെ ആസ്പദമാക്കിയാണ് അവര്‍ ഈ കൃതി രചിച്ചിട്ടുള്ളത് . ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയുടെ , ലണ്ടനില്‍ പഠിച്ച് കൊണ്ടിരുന്ന മകനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് .അമേരിക്കയുമായുള്ള കിടമത്സരത്തില്‍ ഇന്‍ഡ്യന്‍ ഗവണ്മെന്റ് സോവിയറ്റ് യൂണിയന് നല്‍കേണ്ട നല്‍കേണ്ട പിന്തുണ വളരെ അത്യന്താപേക്ഷികമാണ് അതിന് വേണ്ടി അടുത്ത പ്രധാനമന്ത്രിയാവാന്‍ [ഇന്‍ഡ്യയില്‍ പിന്തുടര്‍ച്ചാ രാജവാഴ്ചയാണല്ലോ ] ലണ്ടനില്‍ പഠിച്ച് കൊണ്ടിരിക്കുന്ന രാജീവ് ഗാന്ധിയെ കരുവാക്കാനായാണ് കെ ജി ബി ഈ പൈസ ചിലവഴിച്ചതത്രെ അതിനെ സംബന്ധിച്ച് അവരെഴുതിയ ഈ കൃതിയില്‍ കെ ജി ബി രാജീവ് ഗാന്ധിക്ക് സംഖ്യ കൊടുത്തതും അതിന് റഷ്യന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകളുടെ ക്രമ നമ്പര്‍ സഹിതമാണ് .ഇത് ഇത് വരെ റഷ്യന്‍ സര്‍ക്കാര്‍ ഈ വിവരങ്ങള്‍ നിഷേധിക്കുകയോ പുസ്തകത്തിനെതിരെ രാജീവ് ഗാന്ധിയുമായി ബന്ധപ്പെട്ട ആരും പരാതിപ്പെടുകയോ ചെയ്തിട്ടില്ല .

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റ്യില്‍ രാജീവ് ഗാന്ധി പഠിച്ച് കൊണ്ടിരിക്കുന്ന കാലത്ത് അന്റോണിയോ മേയ്നോ എന്ന യുവതിയെയാണ് കെ ജി ബി ഇതിനെ ഇതിനായി നിയോഗിച്ചത് .രാജീവ് ഗാന്ധിയുടെ സഹപാഠിയോ ആ കോളേജിലെ വിദ്യാര്‍ത്ഥിയോ അല്ലാത്ത , കേംബ്രിഡ്ജ് സിറ്റിയില്‍ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരിയായിരുന്ന ഈ അന്റോണിയോ മെയ്നോ ആണ് നമ്മുടെ സോണിയാ ഗാന്ധി !!!

സ്വന്തം ഇച്ഛാ ശക്തി കൊണ്ട് രാഷ്ട്രീയത്തില്‍ നേതൃപാടവം കാട്ടിയ ഒരു വിധവയായ സ്ത്രീയെക്കുറിച്ച് വൃത്തികെട്ട ആരോപണങ്ങളാണിതെല്ലാമെന്ന് വേണമെങ്കില്‍ വാദിക്കാം പക്ഷെ ഇന്‍ഡ്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ ജനതാപാര്‍ട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ഈ വിവരങ്ങളെല്ലാം കൊടുത്തിട്ടും ഒരു മാനനഷ്ടക്കേസോ അതല്ലെങ്കില്‍ ഒരു പ്രതിഷേധ പ്രസ്താവനയോ എങ്കിലും നടത്താത്തത് വളരെ കഷ്ടമാണ് എന്നെ പറയാനുള്ളൂ .പക്ഷെ സുബ്രമുണ്യന്‍ സ്വാമി കെ ജി ബിയുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഡല്‍ഹി ഹൈക്കോര്‍ട്ടില്‍ ഒരു പരാതി കൊടുത്തിരുന്നു അന്നത്തെ വാജ്പേയി മന്ത്രി സഭ ഈ അന്വേഷണത്തില്‍ നിന്ന് പിന്തിരിയുകയാണുണ്ടായത് .പക്ഷെ പിന്നീട് സി ബി ഐ യുടെ ചുമതലയുണ്ടായിരുന്ന വസുന്ധര രാ‍ജ സിന്ധ്യ ഈ കേസ് സി ബി ഐ ക്ക് കൈമാറിയെങ്കിലും വാജ്പേയി ഇടപ്പെട്ട് രണ്ട് വര്‍ഷം നീണ്ട അന്വേഷണം അവസാനിപ്പിക്കുമ്പോള്‍ ഒരു എഫ് ഐ ആര്‍ പോലും ഫയല്‍ ചെയ്തിട്ടുണ്ടായിരുന്നില്ല .

ബൊഫോഴ്സ് കേസ് കോണ്‍ഗ്രസ്സുകാര്‍ ഭരിക്കുമ്പോള്‍ തെളിവില്ല എന്ന രസകരമാ‍യ കാരണം പറഞ്ഞു പിന്‍ വലിച്ചതിലൊരു ന്യായമുണ്ടെന്നു നമുക്ക് തമാശക്കെങ്കിലും പറയാം പക്ഷെ രാഷ്ട്രീയ എതിരാളികളാ‍യ സോണീയാ ഗാന്ധിക്കെതിരെയുള്ള കേസില്‍ അടല്‍ ബിഹാരി വാജ്പേയി എന്ന സത്യസന്ധനെന്തു താല്പര്യമെന്നത് ഒരല്‍ഭുതമാണ് . ഇക്കഴിഞ്ഞ തിരഞ്ഞെട്ടുപ്പില്‍ ഒരൂ കോണ്‍ഗ്രസ് നേതാവ് - ആന്റണിയാണോ ഉമ്മനാണോ എന്നു ഓര്‍മ്മയില്ല - ‍പ്രചരണത്തിനിടെ പറഞ്ഞു അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണ കാലത്ത് മരുമകന്‍ രഞ്ചന്‍ ഭട്ടാചാര്യ ചെയ്ത അഴിമതിക്ക് കയ്യും കണക്കുമില്ലായിരുന്നത്രെ , എന്നിട്ടും അതൊന്നും ഉന്നയിക്കാത്തത് കോണ്‍ഗ്രസ്സുകാരുടെ മാന്യത മൂലമായിരുന്നുവെന്ന് .ജനങ്ങളോട് എത്ര ഉളുപ്പില്ലാതെയാണ് ഇവര്‍ ഇങ്ങനെ പറയുന്നത് ? സത്യത്തില്‍ ഉളുപ്പില്ലാത്തത് നമുക്കല്ലെ അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ നാമവരെ അനുവദിക്കുമായിരുന്നോ ?

രാഷ്ട്രീയം ഒരു പരസ്പര സഹായ സഹകരണ സംഘമാണ് . കടുത്ത ശത്രുതയുള്ള ആരൊപണത്തില്‍ പോലും നില നില്‍പ്പ് അപകടത്തിലാക്കാന്‍ പര്യാപ്തമായ ഒന്നും സംഭവിക്കാതെ ആ ധാരണ മാന്യമായി തന്നെ പരിപാലിക്കപ്പെടുന്നത് മാത്രമാണ് രാഷ്ട്രീയം. കോണ്‍ഗ്രസ്സുകാരനായ കെ ജി ബാലകൃഷ്ണനെന്ന ചീഫ് ജസ്റ്റിസിനും യൂത്ത് കോണ്‍ഗ്രസ്സുകാരനായ മരുമകന്‍ ശ്രീനിജനെതിരെയും വസ്തുതാ പരമായ അനവധി ആരോപണങ്ങള്‍ വന്നിട്ടും ജഡ്ജിമാരെന്ന് കേട്ടാല്‍‍ ഉറഞ്ഞ് തുള്ളുന്ന പിണറായി -ജയരാജന്‍ ത്രിമൂര്‍ത്തികളും ദേശാഭിമാനി പ്രഭൃതികളും യൂത്ത് കോണ്‍ഗ്രസ്സുകാരുടെ അഴിമതിക്കെതിരെ ധാര്‍മ്മികരോഷം കൊണ്ട് രക്തം തിളപ്പിക്കുന്ന ഡിഫിക്കുട്ടന്മാരും തെളിവ് പോരെന്ന് പറഞ്ഞ് നിശബ്ദമായി ഇരുന്നതും ഇതേ ധാരണകള്‍ കാരണമാണ് . ദോഷം പറയരുതല്ലോ ശ്രീനിജന്‍ കേസ് വന്ന ആദ്യ ദിവസങ്ങളില്‍ ഡിഫി നേതാക്കളുടെ ആത്മവീര്യം ഒന്നുണര്‍ന്നതാണ് പിന്നെ അതങ്ങ് തണുത്ത് പോയി .പിണറായി സഖാവിന്റെ ലാവ്ലിന്‍ കേസില്‍ കെ ജി ബാലകൃഷ്ണന് ഇടപ്പെട്ടിട്ടുണ്ട് എന്ന് ഒരു ആരോപണം നിലവിലുള്ളത് കൊണ്ടൊന്നുമാവില്ല അതെന്ന് നമുക്ക് സമാധാനിക്കാം .

ഉത്തരേന്ത്യന്‍ കുഗ്രാമങ്ങളില്‍ മുറുക്കിത്തുപ്പി ,പുലഭ്യം പറഞ്ഞ് വരുന്ന നിരക്ഷരരായ പ്രാദേശിക ഗുണ്ടാ രാഷ്ട്രീയക്കാര്‍ക്ക് പോലും ഇത്തരം പരസ്പര സഹകരണ സംഘത്തെക്കാള്‍ രാഷ്ട്രീയ സത്യ സന്ധതയുണ്ടാവും.നമുക്ക് ഇത്തരത്തില്‍ മാന്യന്മാ‍രായ രാഷ്ട്രീയക്കാര്‍ ഒരധികപ്പറ്റാണ് .നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ് , നോക്കൂ ഇന്നലെ കാബിനറ്റ് മന്ത്രിയായ രാജ ജയിലിലെ വെറും തറയില്‍ കിടന്നുറങ്ങുന്നു ,ഇന്നലെ വരെ രാജകീയ അത്താഴം കഴിച്ചിരുന്നവന്‍ ജയിലിലെ ഭക്ഷണം കഴിക്കുന്നു , നമ്മുടെ ജനാധിപത്യം എത്ര ശ്രേഷ്ടമാണ് അല്ലെ ആനന്ദ ലബ്ദിക്കിനി എന്ത് വേണം ? രാജ വെറുമൊരു ഇടനിലക്കാരന്‍ മാത്രമാണെന്ന് ആരും ഓര്‍ക്കുന്നില്ല എന്നതാണ് ദുരന്തം .

പ്രാദേശിക രാഷ്ട്രീയത്തില്‍ പോലും വലിയ കളി കളിക്കാത്ത രാജയെപ്പോലെ ഒരു ശരാശരിയില്‍ താഴ്ന്ന രാഷ്ട്രീയക്കാരന്‍ 176000 കോടി രൂപയുടെ ഇടപാട് ഡി എം കെ മുന്നണി അറിയാതെയും പ്രധാന മന്ത്രിയുടെ ഓഫീസ് അറിയാതെയും ചെയ്തു എന്ന് വിശ്വസിക്കണമെങ്കില്‍ നമ്മുടെ തലയില്‍ സാമാന്യം നല്ല അളവില്‍ കളിമണ്ണുണ്ടായിരിക്കണം .2009 മുതല്‍ കൃത്യമായ തെളിവുകള്‍ സഹിതം സീതാറാം യെച്ചുരി പാര്‍ല്യമെന്റില്‍ തെളിവുകളോടും സ്ഥിതിവിവരക്കണക്കുകളോടും കൂടി ഈ വസ്തുതകള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചിട്ട് 2 ജി സ്പെക്ട്രം കേസില്‍ അഴിമതിയില്ലെന്ന് മന്മോഹന്‍ സിങ്ങിന് തോന്നിയിട്ടുണ്ടെങ്കില്‍‍ മന്മോഹന്‍ സിങ്ങ് പഠിച്ച കേംബ്രിഡ്ജിനെക്കാള്‍ നല്ലതാണ് എന്റെ അഞ്ചാം ക്ലാസ്സ് എന്ന് ഒരു കോണ്‍ഗ്രസ്സുകാരനും പറഞ്ഞില്ല എന്ന് മാത്രമല്ല അങ്ങനെയൊരു സംഭവമെ ഇല്ല എല്ലാം പ്രതിപക്ഷത്തിന്റെ ആരോപണമാണ് എന്നുറച്ച് വിശ്വസിച്ച് ആശ്വസിക്കാന്‍ ഓരോരുത്തരും ശ്രമിച്ചു .കോമണ്‍ വെല്‍ത്ത് അഴിമതിയിലെ സുരേഷ് കല്‍മാഡി , ആദര്‍ശ് ഫ്ലാറ്റ് വിവാദം , ഐ പി എല്‍ ക്രിക്കറ്റിലേക്കൊഴുകുന്ന പണക്കൊഴുപ്പ് ,പതിനായിരങ്ങളുടെ ജീവന് വില പറയുന്ന എന്റോസള്‍ഫാന്‍ കമ്പനികളുടെ ബിനാമിയായ ശരത് പവാര്‍ .നമ്മളെവിടെയാണ് നില്‍ക്കുന്നത് ? നമുക്ക് ഇത്തരത്തില്‍ വലിയ കാര്യങ്ങളോര്‍ത്ത് തല പുണ്ണാക്കേണ്ട കാര്യമില്ല നാളത്തെ കളിയില്‍ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സ് ജയിക്കുമോ എന്നുള്ള പന്തയത്തില്‍ പങ്കെടുക്കാം , കത്രീന കൈഫിന്റെയും കരീനാ കപൂറിന്റെയും മാറിന്റെ അഴകളവുകള്‍ താരതമ്യം ചെയ്യാം -അങ്ങനെ മനസ്സിന് സുഖം തരുന്ന ഒരുപാട് കാര്യങ്ങളില്‍ വ്യാപരിക്കാം.

അഴിമതിക്കെതിരെയുള്ള തന്റെ ലോക്പാല്‍ സമരം അട്ടിമറിക്കാന്‍ ചില തല്പര കക്ഷികള്‍ ശ്രമിക്കുന്നുവെന്ന് സോണിയാ ഗാന്ധിക്കു പരാതി കത്തെഴുതിയ അണ്ണാ ഹസാരെയുടെ നിഷ്കളങ്കതയോര്‍ത്തു സഹതാപം തോന്നിപ്പോകുന്നു . പാവം ഹസാരെ , ആടറിയുമോ അങ്ങാടി വാണിഭം .നമുക്ക് കഴിയുന്ന ഒരു കാര്യമുണ്ട് - ഈജിപ്റ്റിലെ , ലിബിയയിലെ , ഹായ്ത്തിയിലെ, ആഫ്രിക്കന്‍ രാജ്യങ്ങളിലെ സ്വേച്ഛാധിപതികളെ ഓര്‍ത്ത് രോഷം കൊള്ളാം അവിടത്തെ ദരിദ്രരായ ജനതയെ ഓര്‍ത്ത് സഹതപിക്കാം എന്നിട്ട് നമുക്ക് സ്വപ്നം കാണാം സ്വിസ്സ് ബാങ്കിലെ കള്ളപ്പണക്കാരെ മുഴുവന്‍ കൊണ്ട് വന്ന് നിയമത്തിന് മുന്നില്‍ നിര്‍ത്തി ആ പണം കൊണ്ട് ഐശ്വര്യവും സമാധാനവും സമ്പത്തും നിറഞ്ഞ ഒരു ആദര്‍ശ രാജ്യമായി ഇന്‍ഡ്യ മാറുന്നതും കാത്ത് കാരണം നമ്മള്‍ മലര്‍പ്പൊടിക്കാരായ ജനതയാണല്ലോ .

അനുബന്ധം :

ഈ ബ്ലോഗില്‍ എഴുതിയിരിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെയും ഡോക്ടര്‍ സുബ്രമുണ്യന്‍ സ്വാമി ഇതേ വിഷയത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടു 2001 ല്‍ ഡല്‍ഹി ഹൈക്കോര്‍ട്ടില്‍ കൊടുത്ത പരാതിയെയും അടിസ്ഥാനമാക്കിയാണ് . വിവരങ്ങള്‍ പലതും കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടുന്നത് കൊണ്ട് ഇതുമായി ബന്ധപ്പെട്ട Facts and evidence മറ്റൊരു ബ്ലോഗില്‍റെഫറന്‍സാക്കിയിട്ടുണ്ട് .

MYSORE PALACE

MYSORE PALACE 3D

Wednesday, May 4, 2011

വെയില്‍ തിന്നുന്ന പക്ഷി എങ്ങോ പറന്ന് പോയി

അമ്പ് ഏതു നിമിഷത്തിലും മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്‍റെ ക്രൂരത കഴിഞ്ഞു “

അതെ വേടന്റെ ക്രൂരത കഴിഞ്ഞു , അമ്പ് തറച്ച് കഴിഞ്ഞു .

അറം പറ്റുന്നതെഴുതുന്നവര്‍ ക്രാന്തദര്‍ശികളായിരിക്കണം അല്ലെങ്കില്‍ അവസാനമായി ഒരു തുണ്ട് കടലാസ്സില്‍ ഇങ്ങനെ എഴുതി വെച്ച് എ. അയ്യപ്പന്‍ കടന്ന് പോകില്ലായിരുന്നു . എ . അയ്യപ്പന്റെ കവിതകളെക്കാള്‍ നാം പാടിപ്പുകഴ്ത്തിയത് മദ്യപാനവും അരാജകത്വവും നിറഞ്ഞ വ്യക്തിജീവിതമായിരുന്നു , ഭ്രാന്തനെന്നും അവധൂതനെന്നും തരം പോലെ നമ്മള്‍ മാറി മാറി വിളിച്ചു .

“ഞാന്‍ ലഹരിയുപയോഗിക്കില്ല ഞാനാണ് ലഹരി “ എന്ന് പറഞ്ഞതത് സാലവദോര്‍ ദാലി എന്ന ചിത്രകാരന്‍ ആയിരുന്നു .
എ. അയ്യപ്പന്റെ ജീവിതം നിരാശാ ഭരിതമായ ഒരു ലഹരിയായിരുന്നു , സ്വയം ലഹരിയായി അതിലാണ്ട് പോയ ആ ജീവിതം
ഒരു കാവ്യലോകത്തെ ഇതിഹാസമായിരുന്നില്ല , അദ്ദേഹം ഒരു ഒരു മഹാകവിയുമായിരുന്നില്ല .

വെറുമൊരു മരണം കൊണ്ട് അങ്ങനെയാകാനും തെരുവിന്റെ സുരക്ഷിതത്വത്തില്‍ കഴിയുന്നൊരാളാഗ്രഹിച്ചിരുന്നിരിക്കില്ല , ജീവനെക്കാള്‍ വില ചിലപ്പോഴെങ്കിലും അരക്കുപ്പി മദ്യത്തിന്റെ ലഹരിയെക്കാള്‍ ചെറുതായി കണ്ടിരുന്ന മനുഷ്യന്‍.
യഥാര്‍ത്ഥത്തില്‍ എ അയ്യപ്പന്‍ ഒരു മനുഷ്യനായിരുന്നു , വെറുമൊരു മനുഷ്യന്‍ മാത്രം, നമ്മളൊക്കെ പലപ്പോഴും അല്ലാത്തതും അതാണ് .

മരണത്തിന്റെ തൊട്ട് മുമ്പുള്ള നിമിഷങ്ങളില്‍ സമയം പോരാതെ വരുമെന്ന് പ്രവചനശക്തിയൊടെ പറഞ്ഞ് തന്റെ കവിതകളില്‍ ഒസ്യത്ത് എഴുതി വെച്ച് അപ്രതീക്ഷിതമായി എന്ന് പോലും പറയാനാകാതെ കടന്ന് പോകുമ്പോള്‍ ഇടനെഞ്ചിലൊരു കനപ്പ് തോന്നുന്നുണ്ട് , ഉപാധികളില്ലാതെ എപ്പോഴും സ്നേഹിച്ച് നമ്മോട് എപ്പോഴും കലഹിച്ച് കൊണ്ടിരുന്ന ഒരാള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുമ്പോഴുള്ള ശൂന്യത തൊന്നുന്നുണ്ട് .

പ്രിയപ്പെട്ട കവീ...മരിക്കുമ്പോള്‍ വാഴ്ത്താന്‍ മാത്രമായാണ് നിന്റെ കവിതകളെയും സ്വപ്നങ്ങളെയും നിന്റെ ജീവിതകാലമത്രയും ഞങ്ങള്‍ കാത്ത് വെച്ചത് , കലാലയത്തിലെ ഓട്ടോഗ്രാഫുകളില്‍ നിന്റെ വരികളെഴുതി ഗര്‍വ്വ് കാണിക്കുമ്പൊഴും ആ വരികളുടെ കര്‍ത്താവിനെ അജ്ഞാതനാക്കി വെച്ചു .അവധൂതന്മാരെ അകന്ന് നിന്ന് മാത്രം വിമര്‍ശിക്കാനും ഭ്രാന്തന്മാരെന്ന് ആക്ഷേപിക്കാനുമായിരുന്നു ഞങ്ങള്‍ക്കെന്നും താല്പര്യം , സിനിമയില്‍ ഒരു ജോണ്‍ എബ്രഹാം , കവിതയില്‍ എ അയ്യപ്പന്‍ അങ്ങനെ ഭ്രാന്തന്മാരുടെ നിരയിലേക്ക് പണ്ടെ ഞങ്ങള്‍ നീക്കി നിര്‍ത്തിയിരുന്നുവല്ലോ.
തെരുവില്‍ അനാഥനായി അലയുമ്പോഴെല്ലാം ഭൂതകാലത്തിന്റെ വിസ്മൃതിയാഗ്രഹിച്ച് കൊണ്ടായിരിക്കണം വൃത്തവും അലങ്കാരവുമൊന്നുമില്ലാതെ കവിതകള്‍ എഴുതിയിരുന്നത് , ഭൂതകാലത്തില്‍ പരാജയപ്പെട്ടവര്‍ക്കെല്ലാം അയ്യപ്പന്റെ പൊള്ളുന്ന ഓര്‍മ്മകളാവുന്നത് അതില്‍ അനുഭവത്തിന്റെ തീക്ഷ്ണത അതിലുള്ളത് കൊണ്ടാണ് .

വീടില്ലാതൊരുവനോട് വീടിന്നൊരു പേരിടാനും
മക്കളില്ലാതൊരുവനോട് കുട്ടിക്ക് ഒരു പേരിടാനും
ചൊല്ലവേ നീ കൂട്ടുകാരാ രണ്ടുമില്ലതൊരുവന്റെ
നെഞ്ചിലെ തീ കണ്ടോ

ഇല്ലാത്തവന്റെ വേദനയാണ് ഓരോ വാക്കിലും ഓരോ വരിയിലും , അതാണ് ഇല്ലാത്തവനെയും ഉള്ളവനെയും ഒരു പോലെ പൊള്ളിക്കുന്നതും . തെരുവുകള്‍ സാമ്രാജ്യമാക്കി , കടത്തിണ്ണകളും വഴിയോരങ്ങളും അന്തപുരമാക്കി , ആകാശം മേല്‍ക്കൂരയാക്കി സ്വന്തം ലോകത്തെ ചക്രവര്‍ത്തിയായിരുന്നു അവസാന ശ്വാസം വരെയും അയ്യപ്പന്‍

വൃത്തവും ഛന്ദസ്സുമില്ലാത്ത കവിതകളില്‍‍ വിശപ്പും പ്രണയവും ദാരിദ്ര്യവുമെല്ലാം അഗ്നിബിംബങ്ങളായി വായനക്കാരനെ ചുട്ട് പൊള്ളിച്ചു , പ്രണയത്തില്‍ പച്ചമനുഷ്യന്റെ അരാജകത്വമായിരുന്നു എ അയ്യപ്പന്‍ . വല്ലപ്പോഴുമൊരിക്കല്‍ വീടെന്ന സങ്കല്പത്തില്‍ താമസിക്കാനഭയം നല്‍കിയ സുഹൃത്തിന്റെ ഭാര്യയോട് പ്രണയം തോന്നിയെന്ന് ആ സുഹൃത്തിനോട് തന്നെ പറയുമ്പോള്‍ ആ നിഷ്കളങ്കതയില്‍ അവര്‍ അല്‍ഭുതപ്പെട്ടിരിക്കണം , എന്നിട്ടും അയ്യപ്പന്‍ അവരുടെ സുഹൃത്തായി ഏത് പാതിരാത്രിയിലും കയറി ചെല്ലാവുന്ന അഭയ സ്ഥാനമായി തന്നെ തുടര്‍ന്നത് അയ്യപ്പനെന്ന വലിയ മനസ്സിനെ അവര്‍ക്കറിയാവുന്നത് കൊണ്ടാണ് . പ്രണയം അയ്യപ്പന് ശരീരമായിരുന്നില്ല , പ്രണയം ജീവിതം തന്നെയായിരുന്നു .

എന്റെ ഹൃദയത്തിന്റെ
സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മ തത്വം
പറഞ്ഞ് തന്നവളുടെ ഉപഹാരം

പ്രണയത്തെ ദാര്‍ശനികമായ ഔന്നത്ത്യത്തില്‍ ബിംബ വല്‍ക്കരിക്കുകയും കാല്പനികമായ ഭാഷയില്‍ അവതരിപ്പിക്കുകയുമായിരുന്നു കവി .പ്രായോഗികതയെന്തെന്ന് ചിന്തിക്കാന്‍ പോലും കൂട്ടാക്കാതെ , ഭാവിയെക്കുറിച്ചോര്‍ക്കാതെ
ഭൂതകാലത്തിന്റെ ഓര്‍മ്മയില്‍ മാത്രം ജീവിച്ചു , ദുരന്തം നിറഞ്ഞതായിരുന്നു അയ്യപ്പേട്ടന്റെ ജീവിതം കുട്ടിക്കാലത്ത് തന്നെ അച്ഛനുമമ്മയും നഷ്ടപ്പെട്ട് പോയി , പിന്നെ പ്രയാണമായിരുന്നു , ലക്ഷ്യബോധമില്ലാത്ത പ്രയാണം .

ദാരിദ്ര്യം , അതിന്റെ നിസ്സഹായമായ വറുതി , അതൊക്കെയായിരുന്നു എ.അയ്യപ്പന്റെ കവിതകളുടെ ഇതിവൃത്തം , ആരെയും കൂട്ടാക്കാ‍തെ നിഷേധിയായി ജീവിച്ച മനുഷ്യന്റെ ഉള്ളിലെപ്പോഴും സ്നേഹമായിരുന്നു ,സ്നേഹത്തിന്റെ വരികളായിരുന്നു ആ കവിതകളെല്ലാം .ഒരു മനുഷ്യന്‍ അരാജകവാദിയായി ജീവിച്ചു , ഒടുവില്‍ അരാജകവാദിയായി മരിച്ചു അങ്ങനെ
വെയില്‍ തിന്ന് തിന്ന് ഒരു പക്ഷി എങ്ങോ പറന്ന് പോയി .

ഓരോ മരണത്തിന് ശേഷവും അവരെക്കുറിഞ്ഞ് അറിഞ്ഞതും പറഞ്ഞ് കേട്ടതൂം കണ്ടതും ഒരുമിച്ചിരുന്ന് കള്ള് കുടിച്ചതും കവിത പാടിയതുമായ സ്വകാര്യ പൊങ്ങച്ചങ്ങളെ കൂട്ടിയെഴുതി വെക്കുന്ന ഒരു കാറ്റഗറി അനുസ്മരണമായി ഞാനും എന്റെ ഓര്‍മ്മകളെ കുറിക്കുന്നു ,

മലര്‍പ്പൊടിക്കാരുടെ മനോനിലയുള്ള രാജ്യം .

രാഷ്ട്രീയ സാമൂഹിക നീതിന്യായങ്ങളിലെല്ലാം ആദര്‍ശാധിഷ്ടിതമായ വ്യവസ്ഥ പുലര്‍ത്തുന്ന ഒരു രാജ്യമെന്ന സങ്കല്പമാണ് തോമസ് മൂര്‍ തന്റെ കൃതിയായ ഉട്ടോപ്യയിലൂടെ മുന്നോട്ട് വെച്ചിട്ടുള്ളത് അങ്ങനെയാണ് ഉട്ടോപ്യന്‍ ആശയമെന്ന പ്രയോഗം നിലവില്‍ വന്നത് . നിഷ്ഫലമാകുന്ന ആഗ്രഹങ്ങള്‍ക്കു വേണ്ടി സ്വപ്നം കാണുന്ന മനോവികാരത്തെയാണ് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന നാടന്‍ പ്രയോഗത്തിലൂടെ അര്‍ത്ഥമാക്കുന്നത് .ഉട്ടോപ്യ എന്നത് ഈ ലോകത്തു ഒരിക്കലും യാഥാര്‍ത്ഥ്യമാകാത്ത സങ്കല്പരാജ്യമാണെങ്കില്‍ ‍മലര്‍പ്പൊടിക്കാരന്റെ രാജ്യം എന്ന സങ്കല്പത്തോട് ഏറ്റവും നീതി പുലര്‍ത്തുന്ന ഒരു ജനതയുള്ള ഒരു രാജ്യമുണ്ട് ഈ ലോകത്ത് അതാണ് ഇന്‍ഡ്യ, മലര്‍പ്പൊടിക്കാരുടെ മനോനിലയുള്ള ഒരു ജനതയാണ് നമ്മള്‍ .

സ്വിസ്സ് ബാങ്കുകളില്‍ നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച ‍ രാഷ്ട്രീയക്കാരുടെയും ഇന്‍ഡ്യയില്‍ നിന്ന് നികുതി വെട്ടിച്ച ബിസിനസ്സുകാരുടെയും 1400 ബില്യണ്‍ ഡോളര്‍ കള്ളപ്പണമുണ്ട് എന്ന് പത്രങ്ങളിലൂടെ വായിച്ചും കേട്ടും നമുക്കെല്ലാമറിയാം . ഇന്‍ഡ്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 6300000,00,00,000 രൂപ എന്ന് കുത്ത് മതിപ്പ് കണക്ക് കിട്ടും .നമ്മുടെ പൊതു കടത്തിന്റെ 13 മടങ്ങ് അധികം .ഇത് സ്വിസ്സ് ബാങ്കിലുള്ള ഏറ്റവും ചുരുങ്ങിയ കള്ളപ്പണത്തിന്റെ ഏകദേശരൂപം മാത്രമാണ് ഒരു പക്ഷെ ഇതിന്റെ പല മടങ്ങ് കൂടിയുണ്ടായേക്കാം .ഇന്‍ഡ്യാ മഹാരാജ്യത്തെ ഓരോ പൌരനും അവകാശപ്പെട്ട നികുതിപ്പണം വെട്ടിച്ച് സ്വിസ്സ് ബാങ്കില്‍ നിക്ഷേപമാക്കിയിട്ടുള്ള അനധികൃത സമ്പാദ്യം ഇന്‍ഡ്യയിലേക്ക് തിരികെ കൊണ്ട് വന്നാല്‍ നിലവിലുള്ള വിദേശ കടം മുഴുവന്‍ വീട്ടി ,അടുത്ത 30 വര്‍ഷത്തേക്ക് നമുക്ക് നികുതിരഹിത ബഡ്ജറ്റ് ഉണ്ടാക്കാം.എല്ലാ ഗ്രാമങ്ങളിലും നിരവധി വിദ്യാലയങ്ങളും ആശുപത്രികളും സ്ഥാപിക്കാം .ഗ്രാമങ്ങളില്‍ സൌജന്യ വൈദ്യുതി നല്‍കാം .ഇന്‍ഡ്യയിലെ എല്ലാ ചെറുപട്ടണങ്ങളില്‍ നിന്നും ദെല്‍ഹിയിലേക്ക് റോഡ് നിര്‍മ്മിക്കാം അങ്ങനെയങ്ങനെ അന്തമില്ലാത്ത ആയിരം സ്വപ്നങ്ങള്‍ നമുക്കുണ്ട് .പക്ഷെ ഇത് ആരൊക്കെയാണെന്നോ ഏതൊക്കെയാണ് ഈ പൈസയുടെ ഉറവിടമെന്നോ ഇന്‍ഡ്യാ ഗവണ്മെന്റ് പുറത്ത് വിടില്ല , അത് നമ്മുടെ ബഹുമാനപ്പെട്ട ധനമന്ത്രി പ്രണബ് മുഖര്‍ജി തന്നെ പറഞ്ഞിട്ടുള്ളതാകുന്നു .

മുന്‍ നിയമ കാര്യ മന്ത്രി രാം ജത്ത് മലാനി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിന്മേല്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ട് പോലും ഇതിനെ സംബന്ധിച്ച മുഴുവന്‍ രേഖകളും കൈമാറിയിട്ടില്ല .സീല്‍ ചെയ്ത കവറിനുള്ളില്‍ ഭദ്രമായി ഏതോ അഞ്ചാറ് പേരുടെ പേര് വിവരങ്ങള്‍ കൊടുത്തിട്ടുണ്ടെന്ന് കേള്‍ക്കുന്നു .ഇത് പുറത്ത് വിടാന്‍ തടസ്സമായി പറയുന്ന കാര്യങ്ങള്‍ ഉഭയകക്ഷി ബന്ധം , നയതന്ത്ര ഉടമ്പടി എന്നൊക്കെയുള്ള ഗീര്‍വാണങ്ങളാണ് .പക്ഷെ സ്വിറ്റ്സര്‍ലാന്റ് പാര്‍ലിമെന്റില്‍ ഭേദഗതി ചെയ്ത ഉഭയകക്ഷി ഉടമ്പടി പ്രകാരം സ്വിസ്സ് ബാങ്കുകളില്‍ നിന്നുള്ള ഇന്‍ഡ്യന്‍ കള്ളപ്പണത്തിന്റെ മുഴുവന്‍ രഹസ്യരേഖകളും ഇന്‍ഡ്യന്‍ ഗവണ്മെന്റിന് ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട് .

ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ കള്ളപ്പണത്തെ ഇല്ലാതാക്കാന്‍ അതികഠിനമായ അഞ്ചിന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട് .നെഹൃവിന്റെ പഞ്ചശീല തത്വങ്ങള്‍ക്ക് ശേഷം അതീവ പ്രാധാന്യമുള്ള ഒരു അഞ്ചിന പരിപാടിയാണിത് .
കള്ളപ്പണത്തിനെതിരെയുള്ള ആഗോള കുരിശ് യുദ്ധത്തില്‍ ഭാഗഭാക്കാവുക ,കള്ളപ്പണം തടയാന്‍ ആവശ്യമായ നിയമഭേദ ഗതികള്‍ വരുത്തുക , അനധികൃത സമ്പാദ്യത്തെ നിയന്ത്രിക്കാന്‍ സ്ഥാപനങ്ങളെ നിയോഗിക്കുക ,കള്ളപ്പണത്തെ തടയാന്‍ ഫലപ്രദമായ മനുഷ്യശേഷി വിനിയോഗിക്കുക ,നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക .എന്നിങ്ങനെ കള്ളപ്പണം എന്ന വാക്കു തന്നെ നിഘണ്ടുവില്‍ നിന്നു ഒഴിവാക്കാന്‍ പര്യാപ്തമായ അതി കഠിന പദ്ധതികളാണിത് സംശയമില്ല തന്നെ .പക്ഷെ നികുതി വെട്ടിപ്പ് നടത്തി ലക്ഷക്കണക്കിന് കോടി കള്ളപ്പണം കൈവശം വെച്ചിരിക്കുന്ന ആളുകളെ ഒരിക്കലും വെളിപ്പെടുത്താന്‍ പറ്റില്ല .നമ്മുടെ ജനാധിപത്യത്തിന് എന്തൊക്കെ കുറവുകള്‍ ഉണ്ടായാലും നമ്മള്‍ ഇന്‍ഡ്യക്കാര്‍ ഫലിതപ്രിയരായ നേതാക്കള്‍ ഉള്ളത് കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ് .

“ഞാന്‍ മനുഷ്യന്റെ മുതുകത്തിരിക്കുന്നു. അവന്റെ കഴുത്ത് ഞെക്കിക്കൊണ്ട് എന്നെ ചുമക്കാന്‍ അവനെ ശാസിക്കുമ്പോഴും ഞാന്‍ എന്നോടും മറ്റുള്ളവരോടും ആണയിടുന്നു .അവനെ പറ്റി എനിക്ക് ദുഖമുണ്ട് .അവന്റെ ഭാരം കുറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .അതിന് വേണ്ടി പുറത്ത് നിന്ന് ഇറങ്ങുക എന്നതൊഴിച്ചുള്ള മറ്റെല്ലാ മാര്‍ഗ്ഗങ്ങളും ഞാന്‍ നോക്കുന്നുണ്ട് .”പ്രണബ് മുഖര്‍ജിയുടെ അഞ്ചിന പ്രസ്താവന കേട്ടപ്പോള്‍ ടോള്‍സ്റ്റോയിയുടെ ഈ വാക്കുകകളാണ് ഓര്‍മ്മ വന്നത്. സുപ്രീം കോടതി വിധിയോ ലോക് പാല്‍ ബില്ലോ വന്നാല്‍ തന്നെയും കോടിക്കണക്കിന് രൂപയുടെ ഈ കള്ളപ്പണം അജ്ഞാതമായി തന്നെ തുടരുമെന്ന് വിശ്വസിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ട് .

സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും ജനപ്രീതിയുള്ള മാഗസിന്‍ ആണ് ,Schweizer Illustrierte നവംബര്‍ 1991 നവംബര്‍ 11 ആം തിയതിയില്‍ സ്വിസ്സ് ബാങ്കില്‍ അനധികൃത സമ്പാദ്യമുള്ള മൂന്നാം ലോക രാജ്യങ്ങളിലെയും വികസ്വര രാജ്യങ്ങളിലെയും 14 നേതാക്കന്മാരുടെ ഒരു വാര്‍ത്തപ്രസിദ്ധീകരിച്ചിരുന്നു അതില്‍ 2.5 ബില്ല്യണ്‍ സമ്പാദ്യവുമായി ഒരു ഇന്‍ഡ്യന്‍ നേതാവിന്റെ പേരും ഉണ്ടായിരുന്നു , രാജീവ് ഗാന്ധി ആയിരുന്നു അത് .

സ്വിറ്റ്സര്‍ ലാന്റില്‍ മാത്രം പ്രചാരത്തിലുള്ള ഒരു മാഗസിനു ഭൂരിഭാഗം സ്വിറ്റ്സര്‍ലാന്റുകാര്‍ക്കും അറിയാത്ത ഒരു ഇന്‍ഡ്യന്‍ നേതാവിനെ അപകീര്‍ത്തിപ്പെടുത്തി ആ വിവാദത്തില്‍ പ്രചാരം കൂട്ടണമെന്നോ ജര്‍മ്മന്‍ ഭാഷയില്‍ മാത്രം അച്ചടിക്കുന്ന ആ മാഗസിന്‍ ഇന്‍ഡ്യയില്‍ ചിലവാക്കണമെന്നോ ഉള്ള ദുരുദ്ദേശം ഉണ്ടായിരുന്നിരിക്കില്ല എന്ന് മാത്രമല്ല രാജീവ് ഗാന്ധി വളരെ കൊല്ലപ്പെട്ടിരിക്കുന്ന ദുഖകരമായ സാഹചര്യത്തില്‍ ഒരു വ്യാജ വാര്‍ത്ത ചമച്ച് പുലിവാല്‍ പിടിക്കാനും മാന്യതയുള്ള ഒരു മാധ്യമവും ആഗ്രഹിക്കുകയില്ല .യഥാര്‍ത്ഥത്തില്‍ ഒരു ബാങ്കില്‍ നിന്ന് വെളിപ്പെട്ട വസ്തുതകള്‍ അവര്‍ പ്രസിദ്ധീകരിക്കുക മാത്രമാണുണ്ടായത് .സ്വേച്ഛാധിപതികളായ ഇന്റോനേഷ്യന്‍ പ്രസിഡണ്ട് സുകാര്‍ണോയും സദ്ദാം ഹുസ്സൈനും അടക്കം വികസ്വര രാജ്യങ്ങളിലെ പത്തിലേറെ നേതാക്കന്മാരുടെ പട്ടികയില്‍ ഒരാളായി മാത്രമാണ് രാജീവ് ഗാന്ധിയുടെ സമ്പാദ്യത്തിന്റെ വാര്‍ത്തയും വന്നത് അതായത് രാജീവ് ഗാന്ധിയെ ഉന്നം വെച്ച് പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തയൊന്നുമല്ല ഇത് .രാജീവ് ഗാന്ധി 1991 മെയ് മാസത്തില്‍ കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ വിധവയിലേക്കും ഇളയ മകനിലേക്കും ഈ സമ്പത്ത് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നതായും മാഗസിനില്‍ പറയുന്നു . സോണിയാ ഗാന്ധിയോ ഉപജാപങ്ങളോ ഇത് വരെ ഈ വാര്‍ത്ത നിഷേധിക്കുകയോ അതിനെതിരെ എന്തെങ്കിലും നിയമ നടപടികള്‍ സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല .ഓഹരിക്കമ്പോളത്തിന്റെ നിക്ഷേപ സാധ്യതകളുടെ അടിസ്ഥാനത്തിലോ സ്വിസ്സ് ബാങ്കിലെ പലിശ നിരക്കിലോ കണക്ക് കൂട്ടിയാല്‍ 50000 കോടിക്കും 80000 കോടിക്കും മധ്യേയാണ് ഈ സമ്പത്തിന്റെ വര്‍ത്തമാനകാലമൂല്യം .

രാജീവ് ഗാന്ധിക്ക് എവിടെ നിന്നാണീ പണം ലഭിച്ചിട്ടുണ്ടാകുക എന്നതിലേക്കുള്ള അന്വെഷണമാണ് കൂടുതല്‍ അല്‍ഭുതപ്പെടുത്തുന്നത് . കാരണം ഈ 2.5 ബില്ല്യണ സ്വിസ്സ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത് രാജീവ് ഗാന്ധി പ്രധാന മന്ത്രിയാകുന്നതിനും മുമ്പാണ് .അതായത് ബൊഫോഴ്സ് ഇടപാടിന്റെ ബാക്കി പത്രമല്ല ഇതെന്ന് .

“The State Within a State: The KGB in the Soviet Union”,റഷ്യന്‍ ചാര സംഘടനയായ കെ ജി ബി ക്ക്(Komitet gosudarstvennoy bezopasnosti or Committee for State Security). റഷ്യന്‍ ഗവണ്മെന്റിന്റെ മേലും മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിലും ഉള്ള സ്വാധീനവും അതിന്റെ പ്രവര്‍ത്തന രീതികളെയും പരാമര്‍ശിച്ചുള്ള ഒരു കൃതിയാണ് .
റഷ്യന്‍ ഗവണ്മെന്റില്‍ വളരെയധികം സ്വാധീനമുള്ള , ഉന്നതാധികാര സമിതികളില്‍ അംഗമായിരുന്ന Dr. Yevgenia Albats, Ph.D[Harvard] എന്ന പത്രപ്രവര്‍ത്തകയാണ് ഈ കൃതിയുടെ കര്‍ത്താവ് . കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഗോര്‍ബച്ചേവിനെതിരെ നടന്ന ഒരു ആഭ്യന്തരനീക്കത്തില്‍ കെ ജി ബി ക്കുള്ള പങ്കിനെക്കുറിച്ച് റഷ്യന്‍ ഗവണ്മെന്റ് 1992 ല്‍ നിയോഗിച്ച ഒരു അന്വേഷണക്കമ്മീഷനില്‍ അംഗമായിരുന്നു യെവ്ജീനിയ .കെ ജി ബി യുടെ ഉന്നതോദ്യോഗസ്ഥരുമായി സംസാരിച്ചു തെളിവെടുക്കാനും കെ ജി ബി യുടെ അതീവ രഹസ്യ രേഖകള്‍ പരിശോധിക്കാനും ഉള്ള അധികാരം ഈ കമ്മീഷനുണ്ടായിരുന്നു .ഇതിനെ ആസ്പദമാക്കിയാണ് അവര്‍ ഈ കൃതി രചിച്ചിട്ടുള്ളത് . ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയുടെ , ലണ്ടനില്‍ പഠിച്ച് കൊണ്ടിരുന്ന മകനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് .അമേരിക്കയുമായുള്ള കിടമത്സരത്തില്‍ ഇന്‍ഡ്യന്‍ ഗവണ്മെന്റ് സോവിയറ്റ് യൂണിയന് നല്‍കേണ്ട നല്‍കേണ്ട പിന്തുണ വളരെ അത്യന്താപേക്ഷികമാണ് അതിന് വേണ്ടി അടുത്ത പ്രധാനമന്ത്രിയാവാന്‍ [ഇന്‍ഡ്യയില്‍ പിന്തുടര്‍ച്ചാ രാജവാഴ്ചയാണല്ലോ ] ലണ്ടനില്‍ പഠിച്ച് കൊണ്ടിരിക്കുന്ന രാജീവ് ഗാന്ധിയെ കരുവാക്കാനായാണ് കെ ജി ബി ഈ പൈസ ചിലവഴിച്ചതത്രെ അതിനെ സംബന്ധിച്ച് അവരെഴുതിയ ഈ കൃതിയില്‍ കെ ജി ബി രാജീവ് ഗാന്ധിക്ക് സംഖ്യ കൊടുത്തതും അതിന് റഷ്യന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകളുടെ ക്രമ നമ്പര്‍ സഹിതമാണ് .ഇത് ഇത് വരെ റഷ്യന്‍ സര്‍ക്കാര്‍ ഈ വിവരങ്ങള്‍ നിഷേധിക്കുകയോ പുസ്തകത്തിനെതിരെ രാജീവ് ഗാന്ധിയുമായി ബന്ധപ്പെട്ട ആരും പരാതിപ്പെടുകയോ ചെയ്തിട്ടില്ല .

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റ്യില്‍ രാജീവ് ഗാന്ധി പഠിച്ച് കൊണ്ടിരിക്കുന്ന കാലത്ത് അന്റോണിയോ മേയ്നോ എന്ന യുവതിയെയാണ് കെ ജി ബി ഇതിനെ ഇതിനായി നിയോഗിച്ചത് .രാജീവ് ഗാന്ധിയുടെ സഹപാഠിയോ ആ കോളേജിലെ വിദ്യാര്‍ത്ഥിയോ അല്ലാത്ത , കേംബ്രിഡ്ജ് സിറ്റിയില്‍ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരിയായിരുന്ന ഈ അന്റോണിയോ മെയ്നോ ആണ് നമ്മുടെ സോണിയാ ഗാന്ധി !!!

സ്വന്തം ഇച്ഛാ ശക്തി കൊണ്ട് രാഷ്ട്രീയത്തില്‍ നേതൃപാടവം കാട്ടിയ ഒരു വിധവയായ സ്ത്രീയെക്കുറിച്ച് വൃത്തികെട്ട ആരോപണങ്ങളാണിതെല്ലാമെന്ന് വേണമെങ്കില്‍ വാദിക്കാം പക്ഷെ ഇന്‍ഡ്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ ജനതാപാര്‍ട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ഈ വിവരങ്ങളെല്ലാം കൊടുത്തിട്ടും ഒരു മാനനഷ്ടക്കേസോ അതല്ലെങ്കില്‍ ഒരു പ്രതിഷേധ പ്രസ്താവനയോ എങ്കിലും നടത്താത്തത് വളരെ കഷ്ടമാണ് എന്നെ പറയാനുള്ളൂ .പക്ഷെ സുബ്രമുണ്യന്‍ സ്വാമി കെ ജി ബിയുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഡല്‍ഹി ഹൈക്കോര്‍ട്ടില്‍ ഒരു പരാതി കൊടുത്തിരുന്നു അന്നത്തെ വാജ്പേയി മന്ത്രി സഭ ഈ അന്വേഷണത്തില്‍ നിന്ന് പിന്തിരിയുകയാണുണ്ടായത് .പക്ഷെ പിന്നീട് സി ബി ഐ യുടെ ചുമതലയുണ്ടായിരുന്ന വസുന്ധര രാ‍ജ സിന്ധ്യ ഈ കേസ് സി ബി ഐ ക്ക് കൈമാറിയെങ്കിലും വാജ്പേയി ഇടപ്പെട്ട് രണ്ട് വര്‍ഷം നീണ്ട അന്വേഷണം അവസാനിപ്പിക്കുമ്പോള്‍ ഒരു എഫ് ഐ ആര്‍ പോലും ഫയല്‍ ചെയ്തിട്ടുണ്ടായിരുന്നില്ല .

ബൊഫോഴ്സ് കേസ് കോണ്‍ഗ്രസ്സുകാര്‍ ഭരിക്കുമ്പോള്‍ തെളിവില്ല എന്ന രസകരമാ‍യ കാരണം പറഞ്ഞു പിന്‍ വലിച്ചതിലൊരു ന്യായമുണ്ടെന്നു നമുക്ക് തമാശക്കെങ്കിലും പറയാം പക്ഷെ രാഷ്ട്രീയ എതിരാളികളാ‍യ സോണീയാ ഗാന്ധിക്കെതിരെയുള്ള കേസില്‍ അടല്‍ ബിഹാരി വാജ്പേയി എന്ന സത്യസന്ധനെന്തു താല്പര്യമെന്നത് ഒരല്‍ഭുതമാണ് . ഇക്കഴിഞ്ഞ തിരഞ്ഞെട്ടുപ്പില്‍ ഒരൂ കോണ്‍ഗ്രസ് നേതാവ് - ആന്റണിയാണോ ഉമ്മനാണോ എന്നു ഓര്‍മ്മയില്ല - ‍പ്രചരണത്തിനിടെ പറഞ്ഞു അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണ കാലത്ത് മരുമകന്‍ രഞ്ചന്‍ ഭട്ടാചാര്യ ചെയ്ത അഴിമതിക്ക് കയ്യും കണക്കുമില്ലായിരുന്നത്രെ , എന്നിട്ടും അതൊന്നും ഉന്നയിക്കാത്തത് കോണ്‍ഗ്രസ്സുകാരുടെ മാന്യത മൂലമായിരുന്നുവെന്ന് .ജനങ്ങളോട് എത്ര ഉളുപ്പില്ലാതെയാണ് ഇവര്‍ ഇങ്ങനെ പറയുന്നത് ? സത്യത്തില്‍ ഉളുപ്പില്ലാത്തത് നമുക്കല്ലെ അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ നാമവരെ അനുവദിക്കുമായിരുന്നോ ?

രാഷ്ട്രീയം ഒരു പരസ്പര സഹായ സഹകരണ സംഘമാണ് . കടുത്ത ശത്രുതയുള്ള ആരൊപണത്തില്‍ പോലും നില നില്‍പ്പ് അപകടത്തിലാക്കാന്‍ പര്യാപ്തമായ ഒന്നും സംഭവിക്കാതെ ആ ധാരണ മാന്യമായി തന്നെ പരിപാലിക്കപ്പെടുന്നത് മാത്രമാണ് രാഷ്ട്രീയം. കോണ്‍ഗ്രസ്സുകാരനായ കെ ജി ബാലകൃഷ്ണനെന്ന ചീഫ് ജസ്റ്റിസിനും യൂത്ത് കോണ്‍ഗ്രസ്സുകാരനായ മരുമകന്‍ ശ്രീനിജനെതിരെയും വസ്തുതാ പരമായ അനവധി ആരോപണങ്ങള്‍ വന്നിട്ടും ജഡ്ജിമാരെന്ന് കേട്ടാല്‍‍ ഉറഞ്ഞ് തുള്ളുന്ന പിണറായി -ജയരാജന്‍ ത്രിമൂര്‍ത്തികളും ദേശാഭിമാനി പ്രഭൃതികളും യൂത്ത് കോണ്‍ഗ്രസ്സുകാരുടെ അഴിമതിക്കെതിരെ ധാര്‍മ്മികരോഷം കൊണ്ട് രക്തം തിളപ്പിക്കുന്ന ഡിഫിക്കുട്ടന്മാരും തെളിവ് പോരെന്ന് പറഞ്ഞ് നിശബ്ദമായി ഇരുന്നതും ഇതേ ധാരണകള്‍ കാരണമാണ് . ദോഷം പറയരുതല്ലോ ശ്രീനിജന്‍ കേസ് വന്ന ആദ്യ ദിവസങ്ങളില്‍ ഡിഫി നേതാക്കളുടെ ആത്മവീര്യം ഒന്നുണര്‍ന്നതാണ് പിന്നെ അതങ്ങ് തണുത്ത് പോയി .പിണറായി സഖാവിന്റെ ലാവ്ലിന്‍ കേസില്‍ കെ ജി ബാലകൃഷ്ണന് ഇടപ്പെട്ടിട്ടുണ്ട് എന്ന് ഒരു ആരോപണം നിലവിലുള്ളത് കൊണ്ടൊന്നുമാവില്ല അതെന്ന് നമുക്ക് സമാധാനിക്കാം .

ഉത്തരേന്ത്യന്‍ കുഗ്രാമങ്ങളില്‍ മുറുക്കിത്തുപ്പി ,പുലഭ്യം പറഞ്ഞ് വരുന്ന നിരക്ഷരരായ പ്രാദേശിക ഗുണ്ടാ രാഷ്ട്രീയക്കാര്‍ക്ക് പോലും ഇത്തരം പരസ്പര സഹകരണ സംഘത്തെക്കാള്‍ രാഷ്ട്രീയ സത്യ സന്ധതയുണ്ടാവും.നമുക്ക് ഇത്തരത്തില്‍ മാന്യന്മാ‍രായ രാഷ്ട്രീയക്കാര്‍ ഒരധികപ്പറ്റാണ് .നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ് , നോക്കൂ ഇന്നലെ കാബിനറ്റ് മന്ത്രിയായ രാജ ജയിലിലെ വെറും തറയില്‍ കിടന്നുറങ്ങുന്നു ,ഇന്നലെ വരെ രാജകീയ അത്താഴം കഴിച്ചിരുന്നവന്‍ ജയിലിലെ ഭക്ഷണം കഴിക്കുന്നു , നമ്മുടെ ജനാധിപത്യം എത്ര ശ്രേഷ്ടമാണ് അല്ലെ ആനന്ദ ലബ്ദിക്കിനി എന്ത് വേണം ? രാജ വെറുമൊരു ഇടനിലക്കാരന്‍ മാത്രമാണെന്ന് ആരും ഓര്‍ക്കുന്നില്ല എന്നതാണ് ദുരന്തം .

പ്രാദേശിക രാഷ്ട്രീയത്തില്‍ പോലും വലിയ കളി കളിക്കാത്ത രാജയെപ്പോലെ ഒരു ശരാശരിയില്‍ താഴ്ന്ന രാഷ്ട്രീയക്കാരന്‍ 176000 കോടി രൂപയുടെ ഇടപാട് ഡി എം കെ മുന്നണി അറിയാതെയും പ്രധാന മന്ത്രിയുടെ ഓഫീസ് അറിയാതെയും ചെയ്തു എന്ന് വിശ്വസിക്കണമെങ്കില്‍ നമ്മുടെ തലയില്‍ സാമാന്യം നല്ല അളവില്‍ കളിമണ്ണുണ്ടായിരിക്കണം .2009 മുതല്‍ കൃത്യമായ തെളിവുകള്‍ സഹിതം സീതാറാം യെച്ചുരി പാര്‍ല്യമെന്റില്‍ തെളിവുകളോടും സ്ഥിതിവിവരക്കണക്കുകളോടും കൂടി ഈ വസ്തുതകള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചിട്ട് 2 ജി സ്പെക്ട്രം കേസില്‍ അഴിമതിയില്ലെന്ന് മന്മോഹന്‍ സിങ്ങിന് തോന്നിയിട്ടുണ്ടെങ്കില്‍‍ മന്മോഹന്‍ സിങ്ങ് പഠിച്ച കേംബ്രിഡ്ജിനെക്കാള്‍ നല്ലതാണ് എന്റെ അഞ്ചാം ക്ലാസ്സ് എന്ന് ഒരു കോണ്‍ഗ്രസ്സുകാരനും പറഞ്ഞില്ല എന്ന് മാത്രമല്ല അങ്ങനെയൊരു സംഭവമെ ഇല്ല എല്ലാം പ്രതിപക്ഷത്തിന്റെ ആരോപണമാണ് എന്നുറച്ച് വിശ്വസിച്ച് ആശ്വസിക്കാന്‍ ഓരോരുത്തരും ശ്രമിച്ചു .കോമണ്‍ വെല്‍ത്ത് അഴിമതിയിലെ സുരേഷ് കല്‍മാഡി , ആദര്‍ശ് ഫ്ലാറ്റ് വിവാദം , ഐ പി എല്‍ ക്രിക്കറ്റിലേക്കൊഴുകുന്ന പണക്കൊഴുപ്പ് ,പതിനായിരങ്ങളുടെ ജീവന് വില പറയുന്ന എന്റോസള്‍ഫാന്‍ കമ്പനികളുടെ ബിനാമിയായ ശരത് പവാര്‍ .നമ്മളെവിടെയാണ് നില്‍ക്കുന്നത് ? നമുക്ക് ഇത്തരത്തില്‍ വലിയ കാര്യങ്ങളോര്‍ത്ത് തല പുണ്ണാക്കേണ്ട കാര്യമില്ല നാളത്തെ കളിയില്‍ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സ് ജയിക്കുമോ എന്നുള്ള പന്തയത്തില്‍ പങ്കെടുക്കാം , കത്രീന കൈഫിന്റെയും കരീനാ കപൂറിന്റെയും മാറിന്റെ അഴകളവുകള്‍ താരതമ്യം ചെയ്യാം -അങ്ങനെ മനസ്സിന് സുഖം തരുന്ന ഒരുപാട് കാര്യങ്ങളില്‍ വ്യാപരിക്കാം.

അഴിമതിക്കെതിരെയുള്ള തന്റെ ലോക്പാല്‍ സമരം അട്ടിമറിക്കാന്‍ ചില തല്പര കക്ഷികള്‍ ശ്രമിക്കുന്നുവെന്ന് സോണിയാ ഗാന്ധിക്കു പരാതി കത്തെഴുതിയ അണ്ണാ ഹസാരെയുടെ നിഷ്കളങ്കതയോര്‍ത്തു സഹതാപം തോന്നിപ്പോകുന്നു . പാവം ഹസാരെ , ആടറിയുമോ അങ്ങാടി വാണിഭം .നമുക്ക് കഴിയുന്ന ഒരു കാര്യമുണ്ട് - ഈജിപ്റ്റിലെ , ലിബിയയിലെ , ഹായ്ത്തിയിലെ, ആഫ്രിക്കന്‍ രാജ്യങ്ങളിലെ സ്വേച്ഛാധിപതികളെ ഓര്‍ത്ത് രോഷം കൊള്ളാം അവിടത്തെ ദരിദ്രരായ ജനതയെ ഓര്‍ത്ത് സഹതപിക്കാം എന്നിട്ട് നമുക്ക് സ്വപ്നം കാണാം സ്വിസ്സ് ബാങ്കിലെ കള്ളപ്പണക്കാരെ മുഴുവന്‍ കൊണ്ട് വന്ന് നിയമത്തിന് മുന്നില്‍ നിര്‍ത്തി ആ പണം കൊണ്ട് ഐശ്വര്യവും സമാധാനവും സമ്പത്തും നിറഞ്ഞ ഒരു ആദര്‍ശ രാജ്യമായി ഇന്‍ഡ്യ മാറുന്നതും കാത്ത് കാരണം നമ്മള്‍ മലര്‍പ്പൊടിക്കാരായ ജനതയാണല്ലോ .

അനുബന്ധം :

ഈ ബ്ലോഗില്‍ എഴുതിയിരിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലും വന്ന വാര്‍ത്തകളെയും ഡോക്ടര്‍ സുബ്രമുണ്യന്‍ സ്വാമി ഇതേ വിഷയത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടു 2001 ല്‍ ഡല്‍ഹി ഹൈക്കോര്‍ട്ടില്‍ കൊടുത്ത പരാതിയെയും അടിസ്ഥാനമാക്കിയാണ് . വിവരങ്ങള്‍ പലതും കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടുന്നത് കൊണ്ട് ഇതുമായി ബന്ധപ്പെട്ട വസ്തുതകള്‍ മറ്റൊരുബ്ലോഗില്‍ റെഫറന്‍സാക്കിയിട്ടുണ്ട് .