മകനെ അങ്ങോട്ട് പോകരുതേ അവിടെ …..
അവിടെയ്ക്ക് പോയവരാരും ഇതുവരെ തിരികെ വന്നിട്ടില്ല …. തലവഴി ചാരനിറത്തിലുള്ള മുണ്ട് മൂടിപ്പുതച്ചു കൈവടിയുമായ് പെട്ടന്നു എവിടെ നിന്നോ വന്ന ആ കിഴവി എന്നോട് പറഞ്ഞുകൊണ്ടേ ഇരുന്നു.. ചുക്കിച്ചുളിഞ്ഞ മുഖത്തെ തൊലിപ്പുറം കവിളുകളും കീഴ്ത്താടിയും,സംസാരിക്കുന്ന താളത്തില്‍ തൂങ്ങി ആടുന്നുണ്ടായിരുന്നു . എങ്കിലും ആ കണ്ണുകളിലെ തീക്ഷ്ണത എന്നെ അത്ഭുതപ്പെടുത്തി
എന്‍റെ ലക്ഷ്യത്തെ.... തടയിടാണോ അതോ എന്നെ ആ കിഴവന്‍ ചതിച്ചതാണോ? ഇല്ല അയാള്‍ക്ക് അതിനു ആവില്ല. സായന്നങ്ങളിലെ കണ്ടുമുട്ടലുകളില്‍ ചുരുട്ടുവാങ്ങാന്‍ ഞാന്‍ വെച്ചുനീട്ടുന്ന കാലണ അതയാളെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു . അതിനുപകരമായ് അയാള്‍ പറഞ്ഞു തുടങ്ങുന്ന കഥകളില്‍ ഞാനും ഒത്തുചെര്‍ന്നിരുന്നു . ആ ഗ്രാമത്തില്‍ ആരാലും തിരിഞ്ഞുനോക്കാത്ത അയാളുടെ മഹത്വവും അറിവും തിരിച്ചറിഞ്ഞതും ഒരുപക്ഷെ ഞാന്‍ മാത്രം ആയിരിക്കാം . ആ മനുഷ്യന് എന്നെച്ചതിച്ചിട്ടു എന്ത് കിട്ടാന്‍. അങ്ങനെ ചിന്തകള്‍ പലതും ഉള്ളില്‍ ഒരു മഴപോലെ പെയ്തിറങ്ങി .
ഒന്ന് ഞാന്‍ ചിന്തിച്ചു … എന്തിനാണീ സാഹസം എന്നും കാണുന്നതാ എത്രയെത്ര സുന്ദരികളായ കുട്ടികള്‍ എനിട്ട് ഇതിനോട് എന്താ എനിക്കിത്ര താല്പര്യം. ഞാന്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടു പിന്നെയും മുന്നോട്ടു നടന്നു. ഒരു സ്വപനം അതില്‍ കണ്ടൊരു പെണ്ണ് . അവളുടെ പുഞ്ചിരിയില്‍ മറഞ്ഞിരിക്കുന്ന തേങ്ങല്‍ എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു, തീരുമാനിച്ചു തേടിയലഞ്ഞു . ഒടുവിലാണ് ആകിഴവന് പറഞ്ഞ കഥയിലെ എന്റ സ്വപ്നവുമായി ബന്ധമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് ...മനസ്സില്‍ ഉറപ്പിച്ചു ഇനി ഞാന്‍ അവളെ കാണാതെ സ്വന്തമാക്കാതെ എനിക്ക് ആവില്ല. എന്തോ ഒന്ന് എന്നെ വരിഞ്ഞു മുരുക്കുന്നപോലെ ആ സ്വപ്നം അതുസത്യമായൊരു സ്ഥലമാണ് എന്നും അത് കണ്ടെത്താന്‍ ആ കിഴവന്‍ എന്നെ സഹായിച്ചു വഴി പറഞ്ഞുതന്നു. ഇല്ല അയാള്‍ എന്നെ ചതിക്കില്ല. ഞാന്‍ എന്‍റെ മനസ്സിനെ അങനെ പറഞ്ഞു ആസ്വസിപിച്ചു .
"എന്നാല്‍ എന്താ അവിടെ കുഴപ്പം" എന്ന് ആ കിഴവിയോടു തന്നെ ചോദിച്ചാലോ എന്നോര്‍ത്ത് സംശയങ്ങള്‍ക്ക് കടിഞ്ഞാണിട്ടു ഞാന്‍ പെട്ടന്ന് ചുറ്റും നോക്കി. അതുവരെ കാറ്റില്‍ ഒഴുകിനടന്ന ആ കിഴവിയുടെ ശബ്ദം അപ്പോഴേക്കും എന്‍റെ കാതുകളെ കബളിപ്പിച്ചു എവിടെയോ മറഞ്ഞു കഴിഞ്ഞിരുന്നു.ഇരു വശങ്ങളിലും മരങ്ങളും കുറ്റിചെടികളും വിജനമായ ഒരു നടപ്പാത …മാത്രം മുന്നില്‍.ഊളിയിട്ടുവരുന്ന വെയില്‍ കാറ്റിന്റെ മൂളല്‍ എന്നില്‍ വീണ്ടും ഭീതിയുടെ നിഴല്‍ കൂന കൂട്ടി.
മുന്നോട്ടു പോകണോ... അതോ തിരികെ !
ഒന്ന് നിലവിളിച്ചാല്‍ പോലും ആരും കേള്‍ക്കാത്ത വിജനമായ കാട്ടുവഴിയില്‍ ഞാന്‍ ഒറ്റയ്ക്ക് .പെട്ടന്ന് ആരോ എന്‍റെ തോളില്‍ തട്ടി. ഒരു ഞെട്ടലോടെ ഞാന്‍ തിരിഞ്ഞു നോക്കി. മുറുക്കി ചുവന്ന, പല്ലുകളില്‍ കറുത്ത കറ പറ്റിപിടിച്ച പേടിപ്പിക്കുന്ന ചിരിയുമായ് ആ കിഴവി വീണ്ടും എന്‍റെ മുന്നില്‍ നില്‍ക്കുന്നു ,ഭയന്ന് ഞാന്‍ പിറകോട്ടു ആഞ്ഞു, " പേടിക്കേണ്ട നീ യാത്ര തുടര്‍ന്ന്കൊള്ളൂ പക്ഷെ നിനക്ക് ഒന്നും കിട്ടുകയില്ല , മാത്രമല്ല നിനക്ക് എല്ലാം നഷ്ട്ടമാകുകയും ചെയ്യും " ഈ മുത്തശി പറയുന്നതു മോനുവിശ്വസിക്കാന്‍ ആകുനില്ലേ ! ഓര്‍ത്തോ ഒന്ന് നീ മറക്കാതെ ഓര്‍ത്തോ ....ആ കുന്നു കയറിയവരും അവര്‍ പിന്നിട്ട വഴികളെ പിന്നൊരിക്കലും ഒരിക്കലും കണ്ടിട്ടില്ല. മറക്കും ഇനി നീ മുന്നോട്ടുപോകുന്ന ഓരോച്ചുവടും നിന്റെ ഓര്‍മകളില്‍ നിന്ന് മായും നിപ്പോലും അറിയാതെ. ഇത്രയും പറഞ്ഞു അവര്‍ എന്തൊക്കയോ പിറുപിറുത്തുകൊണ്ട്.തിരിഞ്ഞു നടന്നു. പെട്ടന്ന് കണ്ണുകളില്‍ പുക പടരുന്നപോലെ എനിക്ക് തോന്നി.

ഉള്ളില്‍ ഒരു വെള്ളിടി വീണപോലെ ഞാന്‍ സ്തഭിച്ചു നിന്നു. പിന്നെയും ഞാന്‍ മനസ്സില്‍ എന്നെത്തന്നെ അനുസ്സരിപ്പിക്കാന്‍ ശ്രമിച്ചു .ഒരു കിഴവിയുടെ വാക്കിനെ പേടിച്ചു എന്‍റെ ലക്ഷ്യത്തെ കാറ്റില്‍ പറത്താന്‍ എനിക്ക് മനസ്സ് വന്നില്ല . എനിക്ക് പോയെ തീരു അവളെ എനിക്ക് വേണം ഞാന്‍ മനസ്സിനെയും ശരീരത്തെയും ഒരുപോലെ അനുസരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് മുന്നോട്ടു നീങ്ങി. ഉള്ളിലേക്ക് ചെല്ലുംതോറും വന്യമൃഗങ്ങളുടെ നിലവിളികള്‍ അപശകുനത്തിന്റെ മുന്നോടിയെന്നോണം മൂങ്ങകളുടെ മൂളലും . അങ്ങനെ കാട്ടുവഴിയിലൂടെ പിന്നെയും കുറേദൂരം.
ഇപ്പോള്‍ ദൂരെ എനിക്ക് ആ കുന്നു കാണാന്‍ കഴിഞ്ഞുത്തുടങ്ങിരിക്ക്കുന്നു. കിഴവന്റെ കഥയിലും എന്‍റെ സ്വപ്നത്തിലും കണ്ടത് ഒന്നുതന്നെയാണ്. ഉള്ളിലുള്ള ആവേശം മുന്നിലെ ഭയത്തെ മൂടിപ്പുതച്ചു. ഇരുളടഞ്ഞ മൂടല്‍ മഞ്ഞിലൂടെ തെളിഞ്ഞു തെളിയാതെ ഞാന്‍ ആ കുന്ന്ആവേശത്തോടെ നോക്കി ഞാന്‍ നടന്നു .നടക്കുംതോറും അകലം കൂടുന്നപോലെ.. മനസ്സില്‍ പല പല ചിന്തകള്‍ മഴവെള്ളം പോലെ ഒലിച്ചിറങ്ങുന്നു. "സായന്നങ്ങളിലെ കണ്ടുമുട്ടലുകളില്‍ ചുരുട്ടുവാങ്ങാന്‍ ഞാന്‍ വെച്ചുനീട്ടുന്ന കാലണ...ആ മനുഷ്യന് എന്നെച്ചതിച്ചിട്ടു എന്ത് കിട്ടാന ! ഞാന്‍ വീണ്ടും വീണ്ടും അറിയാതെ ഓര്‍ത്തു സ്വയം ആന്മ്മധൈര്യം വീണ്ടെടുത്തു ."

എനിക്ക് തീര്‍ച്ചയായും അവിടെ എത്താന്‍ കഴിയും, എന്‍റെ സ്വപനം
സഫലമാകും ഞാന്‍ എന്നോട് തന്നെ വീണ്ടും വീണ്ടും പറയുമ്പോള്‍, ഉളില്‍ ഉറങ്ങികിടന്ന ഭയപ്പാടു മെല്ലെ ഉണരുന്ന പോലെ. ആ കിഴവിയുടെ ചിരിയും വാക്കുകളും വീണ്ടും മുന്നില്‍ തെളിഞ്ഞു വരുന്നപോലെ . …
ഇവിടെ ആരൊക്കയോ സ്ഥിരംവഴി നടക്കുന്നുണ്ട് തീര്‍ച്ച. അല്ലാതെ വിജനമായ കാട്ടില്‍ എങ്ങനെ ഈ വഴി തെളിഞ്ഞു . കാല്പാടുകള്‍ പതിഞ്ഞു മുറിവേറ്റ പുല്‍നാമ്പുകള്‍ക്കിടയില്‍ ചെമണ്ണ് പരവതാനിയായ് എനിക്ക് മുന്നിലേക്കുള്ള വഴി കാട്ടിതരുനുണ്ടായിരുന്നു. അങ്ങനെ ചിന്തകള്‍ പലതും അയവിറക്കി ഞാന്‍ പിന്നെയും നടന്നു. സമയം എന്നേക്കാള്‍ വേഗത്തില്‍ പായുന്നത് ഞാന്‍ അറിഞ്ഞു. ദൂരെ ആ കുന്നിനു പിറകിലായി മാനം ചുവന്നു തുടങ്ങുന്നു. പടിഞ്ഞാറ് സൂര്യന്‍ മയങ്ങാന്‍ ഒരുങ്ങുകയാണെന്നു എനിക്ക് മനസ്സിലായി, മനസ്സ് പിന്നെയും ഒന്ന് പാളി ഈശ്വര ഇനി ഞാന്‍ പിന്നിട്ട വഴികള്‍ തിരിച്ചു പോകാന്‍ ഞാന്‍ ഒറ്റക്കാണല്ലോ. സമയം എന്നെ ചതിച്ചിരിക്കുന്നു കൂട്ടിനു എന്‍റെ ശരീരവും. എന്തുകൊണ്ട് എനിക്ക് വിശപ്പോ ദാഹമോ ക്ഷീണമോ തോന്നുനില്ല .
അയാള്‍ പറഞ്ഞത് ശരിയാണ് " ചെമ്മണ്ണ്‍നിനക്ക് വഴികാട്ടും കാടിന്റെ പച്ചപ്പും മൂകതയും നിന്റെ വിശപ്പിനെ ഇല്ലാതാക്കും, ഊതികാച്ചിയ പൊന്നിന്‍ നിറമുള്ള ആകാശവും അതിനുമുന്നില്‍ തെളിയുന്ന കുന്നിന്‍ ചെരിവും നിന്‍റെ മനസ്സും ശരീരവും തളരാതെ നോക്കും " ആവാക്കുകള്‍ ഞാന്‍ ഓര്‍ത്തു. പിന്നെയും ഓരോരോ ചിന്തകള്‍ എന്നെ വേട്ടയാടാന്‍ തുടങ്ങി അവിടെ എത്തുമ്പോള്‍ ആരുമില്ലെങ്കില്‍ ,ഈ വനത്തില്‍ ഒറ്റപ്പെടുമോ ചിന്തകള്‍ അങ്ങനെ പലതായ് ഉള്ളില്‍ ഒരു അഗ്നിപര്‍വതം തിളച്ചു മറിയാന്‍ തുടങ്ങി. അവളുടെ ആ മുഖം എന്നെ പിന്നെയും മുന്നോട്ടു തന്നെ വലിച്ചു അടുപ്പിക്കുന്നു.എന്തൊക്കയോ ചിന്തിച്ചുകൊണ്ട് ഞാന്‍ പിന്നെയും നടന്നു .

ഒടുവില്‍ ഞാനെത്തി ആ കുന്നിന്‍ ചുവട്ടില്‍ , കുത്തനെയുള്ള ആ മലമുകളില്‍ ഒരു ചെറു കുടിലിന്റെ മേല്‍ക്കൂര കാണാം. ഉള്ളില്‍ ആശ്വാസമാണോ സന്തോഷമാണോ അറിയില്ല, എന്‍റെ കാലുകള്‍ക്ക് ചലനം കൂടുന്നപോലെ. പിന്നെ ആ കുന്നിന്‍ ചരുവിലെ ഇടുങ്ങിയ കല്‍പടവുകള്‍ ഓടികയറി. പെട്ടന്ന് ഒരു കുഞ്ഞു പെണ്‍കുട്ടി കല്‍പ്പടവുകളില്‍ ഓടി മറയുന്നത് എന്‍റെ കണ്ണില്‍ പെട്ടു, സത്യമാണ് എന്‍റെ സപ്നത്തിലെ അതെ സ്ഥലം അതേ രംഗങ്ങള്‍ അത് എന്നിലെ തളര്‍ച്ചയും ഭയവും കാറ്റില്‍ പറത്തി ആവേശത്തിന്റെ ചാറ്റല്‍ മഴ എന്‍റെ ഉള്ളിലെ തീയണച്ചു . ഞാന്‍ വേഗത്തില്‍ നടക്കാന്‍ തുടങ്ങി പച്ചിലകളില്‍ പറ്റിപിടിച്ചിരിക്കുന്ന വെള്ളതുള്ളികളില്‍ ചുവന്ന സൂര്യ കിരണങ്ങള്‍ കൊണ്ട് വിളക്ക് കൊളുത്തി എന്നെ വരവേല്‍ക്കുന്നതായ് തോന്നി . കൂടണയാന്‍ പോകുന്ന പറവകൂട്ടങ്ങള്‍ എനിക്ക് മംഗളം നേരുന്നതായും .. എന്തോ അടങ്ങാത്ത ഉള്ളില്‍ സന്തോഷത്തിന്റെ തിരയിളക്കം. ഒടുവില്‍ ആ കുടിലിനു അടുത്ത് എത്തിയപ്പോള്‍ അവിടെ ആദ്യം കണ്ടത് ഒരു നാട്ടുമാവും അതില്‍ കെട്ടിയ പിരിയിളകിയ കയറാല്‍ തൂങ്ങി കിടക്കുന്ന ഒരു ഊഞ്ഞാലും . കുറച്ചു പിന്നിലായി അതാ ആ കുടില്‍ . ഞാന്‍ അത്ഭുതപ്പെട്ടു ചുറ്റും നോക്കി ആരെയും കാണുനില്ല.
സായന്തനത്തിന്റെ കുളിര്‍മ്മ എന്‍റെ കണ്ണുകളില്‍ തലോടുന്നപോലെ. ഒടുവില്‍ ഞാനാ കുടിലിനു മുറ്റത്തു എത്തി. ആരെയും കാണുന്നില്ല. നിശബ്ദമായ അന്ധരീക്ഷത്തില്‍ തുറന്നു കിടക്കുന്ന ജനാലകളുടെ പൊട്ടിപൊളിഞ്ഞ വാതിലുകള്‍ കാറ്റില്‍ ആടുന്ന ഒച്ച മാത്രം. പെട്ടന്ന് ഒരു കാല്‍പ്പെരുമാറ്റം കേട്ടുഞാന്‍ തിരിഞ്ഞു നോക്കി ഒറ്റകാലില്‍ പാദസ്വരം കിലുക്കി ആരോ ആ കുടിലിനു പിന്നിലേക്ക് ഓടി മറഞ്ഞു. അതവള്‍ ആണോ ഞാന്‍ ആ കാലൊച്ച കേട്ട സ്ഥലത്തേക്ക് ഓടി ആരെയും കണ്ടില്ല. പിന്നെ ഞാന്‍ ആ കുടിലിനു മുന്നില്‍ തുറന്നു കിടന്ന വാതിലിന്‍റെ പടികളില്‍ ഇരു കൈകളും താങ്ങി അകത്തേക്ക് തല നീട്ടി പതിഞ്ഞ സ്വരത്തില്‍
ചോദിച്ചു “ ഇവിടെ......... ആരും ഇല്ലേ .... “
അപ്പോഴാണ് അകത്തു കൊളുത്തി വെച്ചിരിക്കുന്ന ആ വിളക്ക് വെട്ടം എന്‍റെ കണ്ണില്‍ പെട്ടത്. വിളക്കിന്റെ പകുതി അകത്തളവാതിലിന്റെ ചുവരില്‍ മറഞ്ഞിരിക്കുന്നു. കാറ്റില്‍ ആടുന്ന ചിമ്മിനി വിളക്കിന്റെ നാളങ്ങള്‍ ഉള്‍വലിഞ്ഞും പിന്നെയും വന്നും എന്നെ കണ്ടു ഒളിച്ചുകളിക്കുന്നപോലെ തോന്നി. കത്തുന്ന വിളക്കുകണ്ട് അകത്തു ആളുണ്ടെയ്ന്നു മനസിലായി . എങ്കിലും ഉള്ളിലേക്ക് കയറാന്‍ ഭയം എന്നെ അനുവദിച്ചില്ല.പിന്നെയും ഞാന്‍ ആ ചോദ്യം ഞാന്‍ ആവര്‍ത്തിച്ചു ആരും ഇല്ലേ ....ഇവിടെ.
പതിയെ ഇരുളില്‍ ചിമ്മിനി വിളക്കിന്റെ പ്രകാശം മുഖത്ത് പതിഞ്ഞ് ചുവന്ന നിഴല്‍ വീണ ഒരു കുഞ്ഞു മുഖം എന്‍റെ മുന്നില്‍ തെളിഞ്ഞു. ഒരു
പെറ്റിക്കോട്ട് മാത്രം ഇട്ടു ചീകാതെ ഒതുക്കാതെ മുഖത്തേക്ക് പാറിപറന്നു കിടക്കുന്ന മുടിയുമായി ഒരു കുഞ്ഞു പെണ്‍കുട്ടി എന്നെ നോക്കി ചിരിക്കുന്നു. എനിക്കൊര്‍മ്മവന്നു കുന്നു കയറിവരുമ്പോള്‍ എന്‍റെ കണ്ണില്‍ മിന്നല്‍പോലെ മാഞ്ഞുപോയ ആ കുഞ്ഞു ബാലിക, അത് അവള്‍ ആയിരുന്നു . അതിന്റെ ആ ഓമനത്തം തുളുബി നില്‍ക്കുന്ന ചിരി ആരെയും ആകര്‍ഷിക്കും .എന്‍റെ ഭയം പെയ്ട്ടന്നു എങ്ങോ പോയപോലെ അകത്തു കയറി ഞാന്‍ അവളുടെ മുന്നില്‍ മുട്ടുകുത്തി ഇരുന്നു പതിയെ ചോതിച്ചു "അമ്മ എവിടെ " പിന്നെയും ഒരു ചിരി മാത്രം മറുപടിയായി തന്നുകൊണ്ട് വിളക്ക് വെയ്ട്ടത്തില്‍ നിന്ന് അവള്‍ മുഖം വലിച്ചു
ഞാന്‍ മെല്ലെ എഴുനേറ്റു ഉള്ളിലേക്ക് ചെന്നു. അവിടെ പുല്‍പ്പായില്‍ ഒരാള്‍ കിടക്കുന്നു .അരുകില്‍ ആ കുഞ്ഞു ഇരുന്നു അവരോടു എന്തോ പറയുന്നു അമ്മയാണെന്നു തോന്നുന്നു . ഞാന്‍ എന്ത് ചോതിക്കണം എന്ത് പറയണം എന്നറിയാതെ നോക്കി നില്‍ക്കുമ്പോള്‍ ആണ് ആ കുഞ്ഞു കാലുകള്‍ എന്‍റെ ശ്രദ്ധയില്‍ പെട്ടത് . പക്ഷെ കാലുകളില്‍ പാദസരം ഇല്ലായിരുന്നു .അപ്പോള്‍ അവള്‍ എവിടെ ഞാന്‍ തെടിവന്നവല്‍ ഞാന്‍ ചുറ്റും നോക്കി എന്‍റെ കണ്ണുകള്‍ ആ ഒറ്റകൊലുസിട്ട ആ സ്വപ്ന കുമാരിയെ തിരയുകയായിരുന്നു.
എന്തൊക്കയോ ചോദിക്കണമെന്നുണ്ട് എന്നാല്‍ നാവു പോങ്ങുനില്ല. പെട്ടന്ന് അതാ അകത്തു എവിടേയോ ആ ഒറ്റകൊലുസിന്റെ കിലുക്കം പിന്നെയും ഞാന്‍ കേട്ടു …. ഞാന്‍ അങ്ങോട്ട് നോക്കി കാതോര്‍ത്തു നില്‍ക്കുമ്പോള്‍ പിന്നില്‍നിന്നൊരു ശബ്ദം മോനേ നിന്‍റെ നക്ഷത്രം ഏതാ. എന്‍റെ ഉള്ളില്‍ ആളികത്തിയ തീഗോളം ഒരു തേങ്ങലായ് പുറത്തേക്കുപൊയ് .
എന്നെ ഒരുനിഷം പുകച്ചുകളഞ്ഞു ആ ചോദ്യം … ഞാന്‍ മെല്ലെ തിരിഞ്ഞു നോക്കി .അവിടെ കിടന്നിരുന്ന ആ സ്ത്രീ എന്‍റെ മുന്നില്‍ നില്‍ക്കുന്നു. അവര്‍ എന്നോട് പിന്നെയും ചോതിച്ചു " നക്ഷത്രം രോഹിണി അല്ലെ ? ഉവ്വ് ഞാന്‍ മറുപടി പറഞ്ഞു . അഷ്ടമി രോഹിണി പക്ഷെ വൈകിപോയല്ലോ നീ ഭയപ്പെടേണ്ട നിന്നെ ഒന്നും ചെയ്യാന്‍ ആകില്ല ആ കിഴവിക്കു . ചെല്ലു നിനക്കവളെ കാണാം കൊണ്ട് പോകാം ഈ നരകത്തില്‍നിന്നു ശാപഭൂമിയില്‍നിന്നു നിനക്കെ അതിനു കഴിയു.പുറത്തേക്കു കൈകാണിച്ചുകൊണ്ടവര്‍ എന്നോട് പറഞ്ഞു.
എനിക്കൊന്നും മനസിലായില്ല ഞാന്‍ കണ്ണും മിഴിച്ചു നിന്ന്പോയീ അവരുടെ മുന്നില്‍ . എന്‍റെ വരവും ലക്ഷ്യവും അവര്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കുന്നു, ഞാന്‍ മനസ്സില്‍ പറയാനോ ചോതിക്കണോ ഇരുന്ന ചോദ്യങ്ങള്‍ക്ക് ഒറ്റ വാകില്‍ ഉത്തരം കിട്ടിയിരിക്കുന്നു … ഭയവും സന്തോഷവും ഒരുമിച്ചു കാര്‍ന്നു തിന്നുന്ന ഒരു അവസ്ഥ .അപ്പോള്‍ അതാ ആ ഒറ്റകാലില്‍ കെട്ടിയ പാദസ്വരത്തിന്‍റെ കിലുക്കംവീണ്ടുമാ കുടിലിനു പുറത്തെവിടെയോ കേയ്ട്ടു ഞാന്‍ ആ അമ്മയുടെ കണ്ണുകളിലേക്കു നോക്കി. ഒന്നും പറയാതെ തന്നെ ആ കണ്ണുകള്‍ എന്നോട് പറയുന്ന പോലെ തോന്നി അത് അവളാണ് ...
ഞാന്‍ അറിയാതെ തലയാട്ടി പുറത്തേക്കിറങ്ങി. അവള്‍ ആ ഊഞ്ഞാലിന്‍ കയറില്‍ പിടിച്ചു ദൂരേക്ക് നോക്കി നില്‍ക്കുനുണ്ടായിരുന്നു .ഇളം കാറ്റില്‍ അവളുടെ പാറിപറക്കുന്ന മുടിയിഴകള്‍ സ്വര്‍ണ്ണ നൂലിഴകള്‍ പോലെ തിളങ്ങുന്നുണ്ടായിരുന്നു. അവളു ടെ പാവാടതുമ്പ് നിലത്തു മുട്ടികിടകുന്നു . കൈകളില്‍ കിടക്കുന്ന കുപ്പിവളകളില്‍ വെയില്‍പതിച്ചു രക്നനങ്ങള്‍ പോലെ തിളങ്ങുന്നു. മെല്ലെ ഞാന്‍ അടുത്തേക് നടന്നു ചെന്നു ആ ഊഞ്ഞാല്‍ പലകയില്‍ വിരല്‍ മുട്ടി അവളെ ഞാന്‍ എന്‍റെ വരവറിയിച്ചു. അവള്‍ തിരിഞ്ഞു നോക്കി ആ മുഖത്തെ ഐശ്വര്യം കണ്ണുകളിലെ തിളക്കം ഞാന്‍ ജീവനോടെ ഒരു മാലാഖയെ കണ്ടപോലെ. തിളക്കമില്ലാത്ത വസ്ത്രങ്ങള്‍ പോലും അവള്‍ക്കു മേല്‍ പുതുപട്ടുപോല്‍ ശോഭിക്കുന്നു. ഞാന്‍ ഒരു നിമിഷം മരവിച്ചു നിന്നുപോയി ഒറ്റ നോട്ടത്തില്‍ തന്നെ ആരെയും മോഹിപ്പിക്കുന്ന മുഖശ്രീ അതായിരുന്നു അവള്‍ .ഞാന്‍ കണ്ട സ്വപ്നത്തിലെക്കാള്‍ മനോഹരി.
എന്നെ കണ്ടവള്‍ തിരിഞ്ഞോടാന്‍ ശ്രമിക്കവേ ഞാന്‍ ആ കൈകളില്‍ അറിയാതെ തൊട്ടു. ആ സ്പര്‍ശനം കൈപിടിച്ച് നിര്‍ത്തുന്നതിനെക്കാള്‍ ശക്തില്‍ അവളെ പിടിച്ചുനിര്‍ത്തി. ഒറ്റക്കാലില്‍ കിലുങ്ങുന്ന ആ കൊലുസിന്റെ താളം നിലച്ചു, കുപ്പിവളകള്‍ നിശബ്ദമായി അവള്‍ മുഖം താഴ്ത്തി വീണ്ടും തിരിഞ്ഞു നിന്നു. പിന്നെ ഞാന്‍ ആ കൈകളില്‍ പതിയെ തൊട്ടുകൊണ്ട് പറഞ്ഞു . കൊണ്ടുപോകുവാ എന്‍റെ ഗ്രാമത്തിലേയ്ക്ക് അനുവാദം ചോദിക്കാതെ തന്നെ ഞാന്‍ . സ്വപ്നത്തില്‍ നിയെനിക്കത് തന്നതല്ലേ. അവള്‍ പെട്ടന്ന് തിരിഞ്ഞു എന്‍റെ ചുണ്ടില്‍ കൈവേയ്ച്ചു അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അരുതെന്ന് പറയാതെതന്നെ എനിക്ക് മനസില്ലായി. അവള്‍ എന്തിനെയോ ഭയക്കുന്നുണ്ട് . എങ്കിലും എങ്ങോ നിന്നു ഒരു ഈറന്‍ കാറ്റു അകവും പുറവും ഒരുഒപോലെ തണുപിച്ചു കടന്നു പൊയ്. മുടിയിഴകള്‍കൊണ്ടു ആ മുഖത്ത് കാറ്റ് വരച്ചിട്ട വരപ്പാടുകളെ ഞാന്‍ മെല്ലെ മാടിയൊതുക്കി .
ആ കണ്ണുകളില്‍നിന്നു ഒഴുകി വരുന്ന ആ കണ്ണുനീര്‍ തുള്ളികളെ ഭൂമിയില്‍ പതിക്കാതെ ഞാനെന്‍റെ വിരല്‍തുബില്‍ ഒപ്പിയെടുത്തു. പിന്നെയാ കണ്ണുകളില്‍ നോക്കി പറഞ്ഞു “ നിന്‍ കണ്ണുകളില്‍ നിന്നു അടര്‍ന്നു വീഴുന്ന ഈ കണ്ണുനീര്‍ തുള്ളികളെ പോലും ഞാന്‍ ഇന്ന് എന്നെകാള്‍ പ്രണയിക്കുന്നു .. എന്നില്‍ പ്രാണന്‍ നിലക്കുന്ന നിമിഷംവരെ ഇനി നീ എന്നരുകില്‍ ഉണ്ടാകണം. ഞാന്‍ കൊണ്ട് പോകുന്നു നിന്നെ,നിന്നക്കെന്റെ വാക്കുകളെ തിരസ്കരിക്കാന്‍ ആകില്ലയെങ്കില്‍ നമുക്ക് യാത്ര തിരിക്കാം "'
അവള്‍ ദയനീയമായി എന്‍റെ കണ്ണുകളിലേക്കു നോക്കി. അപ്പോഴും ഒരുവാക്ക് പോലും ആ നാവില്‍നിന്നു എനിക്ക് കേള്‍ക്കാന്‍ ആയില്ല. എന്‍റെ കരങ്ങളില്‍നിനു താഴേക്കു ഉതിര്‍ന്നുവീഴാന്‍ പോയ അവളെ ഞാന്‍ പതിയെപ്പിടിച്ചുയര്‍ത്തി. അവളുടെ നോട്ടത്തില്‍ എന്‍റെ നാവിനു പോലും ചലനമറ്റപോലെ തോന്നിപ്പോയി . അവള്‍ ഒരു വാക്കുപോലും മിണ്ടാതെതന്നെ എനിക്ക് എല്ലാം മനസ്സിലാക്കിത്തരുന്നു. എങ്കിലും ആ സ്വരമൊന്നു കേള്‍ക്കാന്‍ ഞാന്‍ വല്ലാതെ കൊതിച്ചുപോകുന്നു. ഒരു വാക്ക് മിണ്ടിയെങ്കില്‍ ....ഞാന്‍ മനസ്സില്‍ എന്നോട് തന്നെ പറഞ്ഞു .

“ അവള്‍ മിണ്ടില്ല അവള്‍ക്കു മിണ്ടാന്‍ ആകില്ല ഈ ശാപ ഭൂമിയുടെ അതിര്‍വരമ്പുകള്‍ കടക്കാതെ അവള്‍ക്കു സംസാരിക്കാന്‍ ആകില്ല " ആ ശബ്ദം കേട്ടു ഞാന്‍ പെട്ടന്നു പിന്നിലേക്ക് തിരിഞ്ഞു നോക്കി ആ കുടിലിനുള്ളില്‍ ഞാന്‍ കണ്ട സ്ത്രീ, അവളുടെ അമ്മയായിരുന്നു അത്. എന്‍റെ മനസ്സില്‍ ജനിച്ച ചോദ്യം അവര്‍ എങ്ങനെ അറിഞ്ഞു ഞാന്‍ അത്ഭുതപ്പെട്ടു. പെട്ടന്ന് ആവേശത്താല്‍ ഞാന്‍ ചോതിച്ചു അമ്മേ ഞാന്‍ എടുത്തോട്ടേ അമ്മയുടെ ഈ മകളെ ഇവള്‍ ഇല്ലാതെ ഞാന്‍ ഈ കാടുവിട്ടു പോകില്ല. സ്വപ്നത്തില്‍ വന്നു എന്നെ വിളിച്ചു കരഞ്ഞ ഈ മുഖം ആണ് എന്നെ ഇവിടെ എത്തിച്ചതു, ഇവള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇവിടെ വന്നത് എന്നെ അനുവദിക്കണം,അനുഗ്രഹിക്കണം.
ആകെ ശോഷിച്ചു കവിളുകള്‍ ഒട്ടിയ ആ സ്ത്രീ എന്നോട് പറഞ്ഞു ഈ കാടും ഇവിടത്തെ നിയമങ്ങളും കുട്ടീ നിനക്ക് അറിയില്ല, നീ വഴിയില്‍ കണ്ട ആ കിഴവിയുടെ ബലിയാടുകള്‍ ആണ് ഞാനും എന്‍റെ മക്കളും. അവര്‍ ഇവളുടെ ശബ്ദത്തെ പറിച്ചെടുത്തു, വിശപ്പും ദാഹവും ഇല്ലാത്ത മനുഷ്യ കോലങ്ങള്‍ ആക്കി. അവളുടെ ശബ്ദം തിരിച്ചു കിട്ടാന്‍ ഇവളീവനം കടക്കണം.പെണ്ണിന്റെ മാറിലെ ചൂടറിയാത്ത ആണ്‍കുട്ടികളെ സ്വനത്തില്‍ ഇവളുടെ രൂപം കാട്ടി മോഹിപ്പിച്ചു ഇവിടെ വരുത്തി കുരുതി നടത്തുകയാണ് അവരുടെ രീതി .
കന്യകയെ മോഹിച്ചു മരണം വരിച്ച നാല്‍പ്പത്തൊന്നു ആണിന്‍റെ ചോരകുടിച്ച് യൌവ്വനം വീണ്ടെടുക്കുകയാണ് കിഴവിയുടെ ലക്‌ഷ്യം.ആ നാല്‍പ്പത്തിയൊന്നാമന്‍ നിയാണ്. എന്നാല്‍ നിന്റെ ജന്മ്മനക്ഷത്രം അതാണ് നിനക്ക് തുണയാകുന്നത് പൊയ്ക്കൊള്ളു
മകനേ എനിക്ക് ഒരിക്കലും ഈ മലയിറങ്ങാന്‍ സാധികില്ല, മരണം അതാണ് ശിക്ഷ . ഈ കുട്ടികള്‍ അവരില്‍ ഒരാളെ മാത്രമായി നിനക്ക് കൊണ്ടുപോകാനും ആകില്ല . ഇവള്‍ ഈ കാടു കടന്നാല്‍ ആ കിഴവിയുടെ ശക്തി ഇല്ലാതാകും . ഉള്‍വനത്തില്‍നിന്നു വേട്ടപ്പട്ടികള്‍ വന്നു അവരെ കടിച്ചു കീറും . നീ ഇവരെയെങ്കിലും ഈ നരകത്തില്‍ നിന്നു രക്ഷിക്കണം . പലരും വന്നിരുന്നു നിന്നെപോലെ അവരെ എല്ലാം അവരുടെ കുരുതിക്ക് ചോരയാവാന്‍ വിധിക്കപെട്ടവര്‍ ആയിരുന്നു . നിന്‍റെ നക്ഴത്രമാണ് നിടെ ആയുധം. സൂക്ഷിക്കുക കറുത്ത മേഖങ്ങള്‍ സൂര്യനെ മറക്കുന്നവരെ, അതുവരെ നിന്നെ അവര്‍ക്ക് ഒന്നും ചെയ്യാന്‍ ആകില്ല ഇരുള്‍ വീഴും മുന്‍പ് രക്ഷപെട്ടോളു അല്ലെങ്കില്‍ നിയും ....
ഈ സൂര്യാസ്തമനതിനു മുന്നേ നിനക്ക് ഈ കാടു കടക്കാനായാല്‍ നിനക്കിവള്‍ സ്വന്തം. കാടുകടക്കാന്‍ എളുപ്പവഴി ഇവള്‍ നിനക്ക് കാട്ടിത്തരും.ഒരു ദിനംകൊണ്ട് നീ താണ്ടിയ വഴികള്‍ ഇവള്‍ നിമിഷങ്ങള്‍ മതിയാകും. ഇനി അരനാഴിക ബാക്കി നിനക്ക് പുറപ്പെടാം.... പൊയ്കൊള്ളു നിനക്കു നല്ലതേ വരൂ "അത്രയും പറഞ്ഞു അവര്‍ തിരിഞ്ഞു കുടിലിനുള്ളിലേക്ക് നടന്നു പൊയ് . ഞാന്‍ ഒന്നം ചിന്തിക്കാന്‍ നിന്നില്ല ആ കൈകളില്‍ പിടിച്ചു അവള്‍ എനിക്ക് കൈ തരുമ്പോള്‍ മറന്നില്ല ഞാന്‍ അവളുടെ കുജനുജത്തിയെ കയ്യിലെടുക്കാന്‍ ,ആ പൊളിഞ്ഞ ജനാലയിലൂടെ ആ അമ്മ എല്ലാം കാണുന്നുണ്ടായിരുന്നു.
ഞാന്‍ ആകാശത്തേക്ക് നോക്കി സൂര്യന്റെ കിരണങ്ങള്‍ക്ക് മങ്ങലേറ്റു തുടങ്ങി, ഞാന്‍ അവളോട് പറഞ്ഞു ഓര്‍ത്തു നില്ക്കാന്‍ സമയമില്ല വരൂ അമ്മയെ ഞാന്‍ കൊണ്ടുവന്നു തരും ഇതുപോലെ ഈ കൈകളില്‍. കൂടെപോരാന്‍ മനസില്ലാതെ ആണോ രക്ഷപ്പെടാന്‍ ആവില്ല എന്ന് അവള്‍ക്കു ഉറപ്പുള്ളതുകൊണ്ടാണോ അറിയില്ല അവള്‍ വീണ്ടും പിന്നിലേക്ക് വലിയാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ പെട്ടന്ന് ആ കരങ്ങളില്‍ മുറുകെപ്പിടിച്ചു അപ്പോള്‍ തട്ടിയുടഞ്ഞ കുപ്പിവളകള്‍ കൊണ്ട് ആ കൈകളില്‍നിന്ന് പൊടിഞ്ഞ ഞാന്‍ ചോരതുള്ളികളെ വിരല്‍കൊണ്ട് എടുത്തു അവളുടെ നെറുകില്‍ ചാര്‍ത്തി ഞാന്‍ മലയിറങ്ങി എന്‍റെ ചുമലില്‍ അവളുടെ കുഞ്ഞനുജത്തിയും
അപ്പോഴും ആ പൊളിഞ്ഞ ജനല്‍പ്പാളികള്‍ക്ക് ഇടയിലൂടെ നമ്മള്‍ യാത്രയാകുന്നതും നോക്കി നില്‍ക്കുകയായിരുന്നു ആ അമ്മ, ഒരു പകല്‍ കൊണ്ട് ഞാന്‍ താണ്ടിയ ഈ കാടിനെ അരനഴികകൊണ്ട് എനിക്ക് താണ്ടാന്‍ ആകുമോ അറിയില്ല , ഈ സൂര്യന്‍ അസ്തമികും മുന്‍പ് ഞാന്‍ എന്‍റെ ഗ്രാമം വീണ്ടും കാണുമോ ഞാന്‍ ഓര്‍ത്തു. അമ്മപറഞ്ഞപോലെയുള്ള കുറുക്കുവഴികള്‍ അവള്‍ക്കു അറിയുമായിരിക്കും,
സായന്തനത്തിന്റെ ഇളം കാറ്റും മുളംകാടുകളുടെ ചൂളംവിളിയും കണ്ണ്എത്താ ദൂരത്തെചുവന്ന മണ്‍പ്പാതയും മാത്രം മുന്നില്‍ …"സായന്നങ്ങളിലെ കണ്ടുമുട്ടലുകളില്‍ ചുരുട്ടുവാങ്ങാന്‍ ഞാന്‍ വെച്ചുനീട്ടുന്ന കാലണ...ആ മനുഷ്യന് എന്നെച്ചതിച്ചിട്ടു എന്ത് കിട്ടാന ! ഞാന്‍ വീണ്ടും വീണ്ടുമ അറിയാതെ പിറുപിറുത്തു.. അതുകേട്ട് ആദ്യമായി അവള്‍ എന്നെനോക്കി ഒന്ന് പുഞ്ചിരിച്ചു .അരനഴികനെരത്തെ എന്‍റെ പ്രണയം .......
അരുകില്‍ മുഴങ്ങിയ അലാറം ഓഫ് ചെയ്തു പിന്നെയും ഞാന്‍ പുതപ്പിനുള്ളിലേക്ക് പതിയെ മുഖം വലിച്ചു , എന്‍റെ സ്വപ്നങ്ങളെ തകര്‍ത്ത അലാറത്തെ പഴിപറഞ്ഞുകൊണ്ടു പിന്നെയും .......